കമ്പ്യൂട്ടറിന്റെ സ്പീഡ് കൂട്ടാനുള്ള മാർഗങ്ങൾ

|

വേഗം കുറഞ്ഞ, എളുപ്പത്തിൽ ഹാങ് ആകുന്ന കമ്പ്യൂട്ടറുകൾ എപ്പോഴും തലവേദന സൃഷ്ടിക്കാറുണ്ട്. ജോലി ചെയ്യുന്നവരും വിദ്യാർഥികളും എല്ലാം പെർഫോമൻസ് കുറഞ്ഞ കമ്പ്യൂട്ടറുകൾ കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നു. കമ്പ്യൂട്ടറുകൾ ഹാങ് ആകുന്നതിനും വേഗം കുറയുന്നതിനും പല വിധ കാരണങ്ങൾ ഉണ്ട്. സിസ്റ്റം പ്രോഗ്രാമുകൾ കൊണ്ട് നിറയുമ്പോഴോ, ഡ്രൈവ് ഫുൾ ആകുമ്പോഴോ അങ്ങനെ തുടങ്ങി പല വിധ കാരണങ്ങളാലും കമ്പ്യൂട്ടറുകൾ ഹാങ്ങ് ആകുകയും വേഗം കുറയുകയും ചെയ്യും. ഇങ്ങനെ പല വിധ കാരണങ്ങൾ കൊണ്ട് വേഗം കുറഞ്ഞ് പോയ കമ്പ്യൂട്ടറുകളുടെ പെർഫോർമൻസ് വർധിപ്പിക്കുന്നത് എങ്ങനെയെന്ന് അറിയാൻ തുടർന്ന് വായിക്കുക.

 

സ്റ്റാർട്ടപ്പിൽ പ്രവർത്തിക്കുന്നവയുടെ എണ്ണം കുറയ്ക്കുക

സ്റ്റാർട്ടപ്പിൽ പ്രവർത്തിക്കുന്നവയുടെ എണ്ണം കുറയ്ക്കുക

കമ്പ്യൂട്ടർ ഓൺ ആകുമ്പോൾ ഒപ്പം ഒരുപാട് പ്രോഗ്രാമുകളും സ്റ്റാർട്ട് ചെയ്യുന്നത് കമ്പ്യൂട്ടർ സ്ലോ ആകാൻ കാരണം ആകും. അത്യാവശ്യം വേണ്ട പ്രോസസുകൾ ഒഴിച്ച് ഉള്ളവയെല്ലാം ഓഫ് ചെയ്യുന്നത് കമ്പ്യൂട്ടറിന്റെ ഹെൽത്തിന് നല്ലതാണ്. പവർ ബട്ടൺ ക്ലിക്ക് ചെയ്ത് കമ്പ്യൂട്ടർ ഓൺ ആക്കുന്ന സമയത്ത് ഒപ്പം എന്തൊക്കെ പ്രോഗ്രാമുകളും പ്രോസസുകളും ആരംഭിക്കുന്നു എന്ന് അറിയാൻ കഴിയും. ഇതിന്, വിൻഡോസ് ബട്ടണിൽ ക്ലിക്ക് ചെയ്യുക, "റൺ" ക്ലിക്ക് ചെയ്യുക, തുടർന്ന് ബോക്സിൽ "msconfig" എന്ന് ടൈപ്പ് ചെയ്യുക. "സ്റ്റാർട്ടപ്പ്" ടാബിൽ ക്ലിക്ക് ചെയ്യുക. ആന്റിവൈറസ് പോലെയുള്ള പ്രോസസുകൾ തടസപ്പെടുത്തരുത്. അഡോബ് അക്രോബാറ്റ് പോലെയുള്ള പ്രോഗ്രാമുകൾ ഓഫ് ചെയ്തിടുകയും വേണം.

ഈ മാസം ഡൌൺലോഡ് ചെയ്യാവുന്ന മികച്ച ആൻഡ്രോയിഡ് ഗെയിമുകൾഈ മാസം ഡൌൺലോഡ് ചെയ്യാവുന്ന മികച്ച ആൻഡ്രോയിഡ് ഗെയിമുകൾ

ഉപയോഗിക്കാത്ത പ്രോഗ്രാമുകൾ ഡിലീറ്റ് ചെയ്യുക

ഉപയോഗിക്കാത്ത പ്രോഗ്രാമുകൾ ഡിലീറ്റ് ചെയ്യുക

വിൻഡോസ് സ്റ്റാർട്ട് അപ്പിനൊപ്പം കമ്പ്യൂട്ടറിലെ എല്ലാ ആപ്പുകളും ആരംഭിക്കുന്നത് തടയുന്നതിനൊപ്പം നിർണായകമാണ് ആവശ്യമില്ലാത്ത പ്രോഗ്രാമുകൾ റിമൂവ് ചെയ്യുന്നതും. നിങ്ങളുടെ കമ്പ്യൂട്ടറിലെ കൺട്രോൾ പാനലിൽ നിന്ന് അൺ ഇൻസ്റ്റാളർ ടൂൾ ആക്സസ് ചെയ്ത് നിങ്ങൾ ഉപയോഗിക്കാത്ത പ്രോഗ്രാമുകൾ അൺഇൻസ്റ്റാൾ ചെയ്യുക. ഇടയ്ക്കിടെ ഉപയോഗം ഇല്ലാത്ത ആപ്പുകൾ എതൊക്കെയാണ് എന്ന് വിലയിരുത്തുകയും അവ അൺ ഇൻസ്റ്റാൾ ചെയ്യുകയും വേണം.

ഡ്രൈവ് ക്ലീൻ ചെയ്യുക
 

ഡ്രൈവ് ക്ലീൻ ചെയ്യുക

ഡിസ്ക് ക്ലീനപ്പ് ആക്സസ് ചെയ്യുന്നതിന് റൺ മെനുവിൽ "cleanmgr.exe" എന്ന് ടൈപ്പ് ചെയ്യുക. ഇങ്ങനെ ചെയ്യുമ്പോൾ ഡിസ്ക് ക്ലീൻ അപ്പ് ആപ്പ് തുറന്ന് വരും. ഇത് വഴി നിങ്ങളുടെ കമ്പ്യൂട്ടറിലെ ഡ്രൈവുകൾ ക്ലീൻ ചെയ്യാൻ സാധിക്കും. നിങ്ങൾ വിൻഡോസ് സ്റ്റാർട്ട് ഐക്കൺ പ്രസ് ചെയ്യുമ്പോൾ കാണുന്ന "സെർച്ച് പ്രോഗ്രാംസ് ആൻഡ് ഫയൽസ്" ബോക്‌സ് തന്നെയാണ് റൺ മെനു.

ഇപ്പോൾ ഇന്ത്യയിൽ ലഭ്യമായ ഏറ്റവും മികച്ച പ്രീമിയം സ്മാർട്ട് വാച്ചുകൾഇപ്പോൾ ഇന്ത്യയിൽ ലഭ്യമായ ഏറ്റവും മികച്ച പ്രീമിയം സ്മാർട്ട് വാച്ചുകൾ

ഇന്റർനെറ്റ് എക്സ്പ്ലോററിന് പകരം ക്രോം ഉപയോഗിക്കുക

ഇന്റർനെറ്റ് എക്സ്പ്ലോററിന് പകരം ക്രോം ഉപയോഗിക്കുക

വെബ് ബ്രൗസറായി നിങ്ങൾ ഇന്റർനെറ്റ് എക്സ്പ്ലോറർ ആണ് ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് അവസാനിപ്പിക്കാനുള്ള സമയം ആയിരിക്കുകയാണ്. ഗൂഗിൾ ക്രോം ഡൌൺലോഡ് ചെയ്യുന്നതാവണം ഇന്റർനെറ്റ് എക്സ്പ്ലോററിൽ നിങ്ങൾ അവസാനം ചെയ്യുന്ന ജോലി. ക്രോം ഇന്റർനെറ്റ് എക്സ്പ്ലോററിനേക്കാളും വേഗം കൂടിയതും അതേ സമയം ബഗുകൾ കുറഞ്ഞതും ആണ്. എക്സ്പ്ലോറർ സ്നേഹികൾ ഉണ്ടെങ്കിൽ ക്ഷമിക്കുക. ഇത് യാഥാർഥ്യമാണ്.

ബ്രൗസർ ക്ലീൻ ചെയ്യുക

ബ്രൗസർ ക്ലീൻ ചെയ്യുക

നിങ്ങളുടെ കമ്പ്യൂട്ടറിലെ വെബ് ബ്രൌസറുകൾ പതിവായി ക്ലീൻ ചെയ്യണം. ഏത് വെബ് ബ്രൌസർ ഉപയോഗിക്കുന്നവർ ആണെങ്കിലും ഇത് നിർബന്ധമായി ചെയ്യണം. ക്രോം വൃത്തിയാക്കാൻ, മുകളിൽ വലത് കോണിലുള്ള മൂന്ന് ബാറുകൾ ഐക്കണിൽ ക്ലിക്ക് ചെയ്യുക, തുടർന്ന് "ടൂൾസ്" ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക, തുടർന്ന് "ക്ലീൻ ബ്രൗസിങ് ഡാറ്റ" ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ഹിസ്റ്ററി, കുക്കീസ്, കാഷെ എന്നിവ റീമൂവ് ചെയ്യാൻ കഴിയും. അല്ലെങ്കിൽ, ഒരേ സമയം നിരവധി ബ്രൗസറുകൾ, രജിസ്ട്രികൾ, വിൻഡോസ് എന്നിവ എല്ലാം ക്ലീൻ ചെയ്യാൻ സഹായിക്കുന്ന സിസിക്ലീനർ ഡൗൺലോഡ് ചെയ്യുക.

10 പ്രോയുടെ ലോഞ്ച് അടുത്തു; വൺപ്ലസ് 9 പ്രോയുടെ വില കുറച്ച് കമ്പനി10 പ്രോയുടെ ലോഞ്ച് അടുത്തു; വൺപ്ലസ് 9 പ്രോയുടെ വില കുറച്ച് കമ്പനി

മാൽവെയറുകൾ നീക്കം ചെയ്യുക

മാൽവെയറുകൾ നീക്കം ചെയ്യുക

മാൽവെയറുകൾ, വൈറസുകൾ, സ്പൈവെയറുകൾ എന്നിവ നിങ്ങളുടെ കമ്പ്യൂട്ടറിനെ പല രീതിയിൽ മോശമായി ബാധിക്കുന്ന പ്രോഗ്രാമുകളും സോഫ്റ്റ്വെയറുകളും ആണ്. നിങ്ങളുടെ കമ്പ്യൂട്ടറിനെ സ്ലോ ആക്കാൻ ഈ ഫയലുകൾ കാരണം ആയേക്കും. നിങ്ങളുടെ കമ്പ്യൂട്ടറുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ പതിവായി സിസ്റ്റം സ്കാൻ ചെയ്യുകയും മാൽവെയറുകൾ നീക്കം ചെയ്യുകയും വേണം. നിങ്ങൾ പതിവായി വൈറസുകൾക്കും സ്പൈവെയറിനും വേണ്ടി സ്കാൻ ചെയ്യണം. നിങ്ങളുടെ ആന്റിവൈറസ് ആക്‌സസ് ചെയ്‌ത് സ്വമേധയാ ഒരു സ്കാൻ നടത്താൻ കഴിയും. നിങ്ങൾക്ക് ഇത് ആഴ്ച തോറും ഷെഡ്യൂൾ ചെയ്യാൻ സാധിക്കും. കോമോഡോ ക്ലീനിങ് എസൻഷ്യൽസ് ഇത് ചെയ്യുന്ന മികച്ച റേറ്റിങ് ഉള്ള സൗജന്യ ടൂളാണ്. നോർട്ടനെപ്പോലെ അവാസ്റ്റിനും സൗജന്യ ടൂളുകൾ ഉണ്ട്. ഒരു കമ്പ്യൂട്ടറിൽ ഒരു ആൻ്റിവൈറസ് സോഫ്റ്റ്വെയർ ഉപയോഗിക്കുന്നതാണ് നല്ലത്.

ഡ്രൈവ് ഡിഫ്രാഗ് ചെയ്യുക

ഡ്രൈവ് ഡിഫ്രാഗ് ചെയ്യുക

നിങ്ങളുടെ ഡ്രൈവ് ഡിഫ്രാഗ് ചെയ്യുന്നത് കമ്പ്യൂട്ടറിന്റെ വേഗം കൂട്ടാൻ സഹായിക്കും. മാന്വലായും ഷെഡ്യൂൾ ചെയ്തും ഡ്രൈവ് ഡിഫ്രാഗ് ചെയ്യാൻ സാധിക്കും. മാസത്തിൽ ഒരിക്കൽ എന്ന രീതിയിൽ ഇത് സെറ്റ് ചെയ്യാവുന്നതാണ്. നിങ്ങൾ പ്രോഗ്രാമുകൾ അമിതമായി ഡൗൺലോഡ് ചെയ്യുകയോ, മൂവ് ചെയ്യുകയോ, അൺ ഇൻസ്റ്റാൾ ചെയ്യുകയോ ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്യുകയാണെങ്കിൽ ഡിഫ്രാഗ്മെന്റേഷൻ കുറഞ്ഞ ഇടവേളകളിൽ നിർവഹിക്കേണ്ടതാണ്. നിങ്ങളുടെ കമ്പ്യൂട്ടർ മന്ദഗതിയിലാണ് പ്രവർത്തിക്കുന്നതെങ്കിൽ, ഡിസ്ക് 10 ശതമാനത്തിൽ കൂടുതൽ ഫ്രാഗ്മെന്റ് ആയിട്ടുണ്ടോ എന്ന് സ്വയം വിശകലനം ചെയ്യാവുന്നതാണ്.

2 ജിബി പ്രതിദിന ഡാറ്റയും വർഷം മുഴുവൻ വാലിഡിറ്റിയും; ബിഎസ്എൻഎല്ലിന്റെ കലക്കൻ ഡാറ്റ വൌച്ചർ2 ജിബി പ്രതിദിന ഡാറ്റയും വർഷം മുഴുവൻ വാലിഡിറ്റിയും; ബിഎസ്എൻഎല്ലിന്റെ കലക്കൻ ഡാറ്റ വൌച്ചർ

കൂടുതൽ റാമും മെമ്മറിയും ചേർക്കുക

കൂടുതൽ റാമും മെമ്മറിയും ചേർക്കുക

നിങ്ങളുടെ കമ്പ്യൂട്ടറിന്റെ പെർഫോമൻസ് കൂട്ടുന്നതിന് ഹാർഡ്വെയർ ശേഷി വർധിപ്പിക്കുന്നതും ഒരു മാർഗമാണ്. കമ്പ്യൂട്ടറിന്റെ ശേഷി കൂട്ടാൻ കൂടുതൽ റാം ചേർക്കാനും സാധിക്കും. സിസ്റ്റം ഉപയോഗിച്ച് പഴകുമ്പോൾ റാം അപ്ഡ്രേഡ് കമ്പ്യൂട്ടറിന്റെ ശേഷി കൂട്ടാൻ സഹായിക്കുന്നു. സിസ്റ്റം ഡ്രൈവുകൾ എസ്എസ്ഡി ഡ്രൈവിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നതും കമ്പ്യൂട്ടർ ഫെർഫോർമൻസ് വർധിപ്പിക്കാൻ സഹായിക്കും. എന്നാൽ ഇത് അൽപ്പം ചെലവേറിയ പ്രോസസ് ആണെന്ന് മാത്രം.

Best Mobiles in India

English summary
Employees and students alike suffer from poor performance computers. There are many reasons why computers hang and slow down. Computers can hang and slow down for a variety of reasons, including when the system is full of programs or when the drive is full.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X