എയര്‍ടെല്‍ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ സ്പീഡ് എങ്ങനെ കൂട്ടാം?

Written By:

ഇന്റര്‍നെറ്റ് കണക്ഷന്‍ ഉപയോഗിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. മിക്കവാറും എല്ലാ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്കും ഒരു സാധാരണ കാഴ്ചപ്പാടാണ്. അവരില്‍ ഭൂരിഭാഗവും പലപ്പോഴും ഇന്റര്‍നെറ്റ് കണക്ഷനെ കുറിച്ച് പരാതി നല്‍കിയേക്കാം.

എയര്‍ടെല്‍ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ സ്പീഡ് എങ്ങനെ കൂട്ടാം?

എന്നാല്‍ ഇന്ന് ഞങ്ങള്‍ ഗിസ്‌ബോട്ട് എയര്‍ടെല്‍ ബ്രോഡ്ബാന്‍ഡ് കണക്ഷന്റെ സ്പീഡ് കൂട്ടാനായി കുറച്ചു ടിപ്‌സുകള്‍ ഇവിടെ പറയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്റ്റാര്‍ട്ട് ഐക്കണ്‍

നിങ്ങളുടെ വിന്‍ഡോസ് കമ്പ്യൂട്ടറിലോ ലാപ്‌ടോപ്പിലേയോ സ്റ്റാര്‍ട്ട് ഐക്കണില്‍ പോയി റണ്‍ എന്നത് സര്‍ച്ച് ചെയ്യുക.

gpedit.mscഎന്നത് ടൈപ്പ് ചെയ്ത് സര്‍ച്ച് ചെയ്യുക

ഇനി വിന്‍ഡോയില്‍ gpedit.msc എന്ന് ടൈപ്പ് ചെയ്ത് OK അമര്‍ത്തുക. ഈ കമാന്‍ഡ് നിങ്ങളെ മറ്റൊരു വിന്‍ഡോയില്‍ എത്തിക്കുന്നതാണ്. അതാണ് ലോക്കല്‍ ഗ്രൂപ്പ് പോളിസി എഡിറ്റര്‍ (Local Group Policy Editor).

ലോക്കല്‍ ഗ്രൂപ്പ് പ്രൈവസി പോളിസി എഡിറ്ററില്‍ നെറ്റ്‌വര്‍ക്ക് തിരയുക

ലോക്കല്‍ ഗ്രൂപ്പ് പ്രൈവസി പോളിസി എഡിറ്റര്‍ വിന്‍ഡോയുടെ ഇടതു ഭാഗത്തെ പാനലില്‍ administrative templates എന്ന ഓപ്ഷന്‍ കാണാവുന്നതാണ്. അതില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ക്ക് ആവശ്യമുളള നെറ്റ്‌വര്‍ക്കുകളുടെ ഓപ്ഷന്‍ കാണാവുന്നതാണ്.

QoS പാക്കറ്റ്‌സ് ഷെഡ്യൂളര്‍ തിരഞ്ഞെടുക്കുക

ആ വിഡോയുടെ വലതു ഭാഗത്തായി QoS പാക്കറ്റസ് ഷെഡ്യൂളര്‍ കാണാവുന്നതാണ്. അത് തിരഞ്ഞെടുക്കുക.

ലിമിറ്റ് റിസര്‍വയര്‍ ബാന്‍ഡ്‌വിഡ്ത് ഡബിള്‍ ക്ലിക്ക് ചെയ്യുക

QoS പാക്കറ്റസ് ഷെഡ്യൂളര്‍ എന്നതില്‍ ക്ലിക്ക് ചെയ്താല്‍ ബാന്‍ഡ്‌വിഡ്ത് കാണാവുന്നതാണ്. അതില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക.

ബാന്‍ഡ് വിഡ്ത് ലിമിറ്റ് 0 ആക്കുക

'0' എന്റര്‍ ചെയ്താല്‍ ബാന്‍ഡ്‌വിഡ്ത് ലിമിറ്റ് (%) എന്ന് ഓപ്ഷന്‍ വരുകയും അതില്‍ ക്ലിക്ക് ചെയ്യുകയും ചെയ്യുക.

കണ്ട്രോള്‍ പാനലില്‍ ഓപ്പണ്‍ നെറ്റ്‌വര്‍ക്ക് ഷെയറിങ്ങ് സെന്റര്‍ ചേര്‍ക്കുക

ഇനി സ്റ്റാര്‍ട്ട് മെനുവില്‍ പോയി> കണ്ട്രോണ്‍ പാനല്‍> നെറ്റ്‌വര്‍ക്ക് ആന്റ് ഷെയറിങ്ങ് സെന്റര്‍ എന്നതില്‍ പോകുക.

ലോക്കല്‍ ഏരിയ കണക്ഷന്‍ സെറ്റിങ്ങ്‌സ് മാറ്റുക

ഇടതു പാനലില്‍ കാണുന്ന അഡാപ്ടര്‍ സെറ്റിങ്ങ്‌സ് തിരഞ്ഞെടുക്കുകയും അതില്‍ കാണുന്ന ലോക്കല്‍ ഏരിയ കണക്ഷന്‍ തിരഞ്ഞെടുക്കുകയും ചെയ്യുക.

കോണ്‍ഫിഗര്‍ IPV4

ഇനി പ്രോപ്പര്‍ട്ടീസില്‍ പോയി ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ വേര്‍ഷന്‍ 4 എന്നതില്‍ ക്ലിക്ക് ചെയ്യുക. ഇത് നിങ്ങളെ കോണ്‍ഫിഗറേഷന്‍ സ്‌ക്രീനില്‍ എത്തിക്കുന്നതാണ്.

DNS സെര്‍വര്‍ സെറ്റിങ്ങ്‌സ് മാറ്റുക

പ്രിഫേഡ് DNS സെര്‍വറില്‍ 8.8.8.8 എന്നും 8.8.4.4 എന്ന് ഓള്‍ടര്‍നെറ്റ് DNS സെര്‍വര്‍ എന്നും നല്‍കുക. OK ക്ലിക്ക് ചെയ്ത് എല്ലാ വിന്‍ഡോകളും അടയ്ക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
This a very common scenario for almost all broadband internet users. Most of them might struggle with decreasing bandwidth of their connection.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot