Home
How to

നിങ്ങളറിയാത്ത ആൻഡ്രോയിഡ് ഫോണിലെ രഹസ്യ കോഡുകൾ

By Ishaque A P

നിങ്ങൾ നിങ്ങളുടെ ഫോൺ വിൽക്കാനായി ഒരു കടയിൽ കൊണ്ടുപോകുകയാണ്. കടയിലെത്തി അവർക്ക് ഫോൺ കൊടുക്കുമ്പോൾ അവർ ഫോണിൽ ഒരുപാട് കാര്യങ്ങൾ പരിശോധിച്ചു നോക്കുന്നത് നിങ്ങൾക്ക് കാണാമല്ലോ. അതിൽ അവർ ചില കോഡുകളൊക്കെ ഡയൽ ചെയ്യുന്നത് കണ്ടിട്ടില്ലേ. ഫോണിന്റെ പല വിവരങ്ങൾ അടങ്ങിയ ഫോണിനെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ലഭ്യമാക്കുന്നതാണ് ഈ ഓരോ കോഡുകളും.

നിങ്ങളറിയാത്ത ആൻഡ്രോയിഡ് ഫോണിലെ രഹസ്യ കോഡുകൾ

ഇന്നിവിടെ ഞാൻ അത്തരത്തിലുള്ള ചില കോഡുകൾ നിങ്ങൾക്ക് മുന്നിൽ പരിചയപ്പെടുത്തുകയാണ്. ഓരോ കോഡുകൾക്കും അതിന്റെതായ ചില ഉദ്ദേശങ്ങൾ ഉണ്ട്. എന്ന് മാത്രമല്ല ഇവ ഫോണിനെ കുറിച്ചുള്ള വിവരങ്ങൾ അറിയുന്നതിന് മാത്രമായി ഉപയോഗിക്കുക. കാരണം അറിയാതെ ഈ കോഡുകൾ ഡയൽ ചെയ്ത ശേഷം ലഭിക്കുന്ന വിവരങ്ങളിൽ ആവശ്യമില്ലാത്ത എവിടെയെങ്കിലും ക്ലിക്ക് ചെയ്താൽ ഫോൺ തന്നെ ഫോർമാറ്റ് ആയിപ്പോകാണുള്ള സാധ്യതകൾ ഉണ്ട്. അതിനാൽ ഓരോന്നും ശ്രദ്ധയോടെ ഉപയോഗിക്കുക.

കോഡുകളുടെ കാര്യത്തിൽ രണ്ടു തരമായി നമുക്ക് തിരിക്കാം. ഒന്ന് വിവരങ്ങൾ കാണിക്കുന്നവ. അവ ഫോണിന്റെ പല വിവരങ്ങൾ നിങ്ങൾക്ക് കാണിക്കും. എന്നാൽ മറ്റൊന്ന് ഫോണിലെ പല പ്രധാന സെറ്റിങ്ങ്സുകൾ മാറ്റുന്നവ ആയിരിക്കും. അതിനാൽ അത്തരം കോഡുകൾ ശ്രദ്ധയോടെ ഉപയോഗിക്കുക.


# * # 7780 # * # * = ഫാക്ടറി ഡാറ്റ റീസെറ്റ് ചെയ്യുക

* # * # 1472365 # * # * = ജിപിഎസ് ടെസ്റ്റ്

* # * # 1575 # * # * = ജിപിഎസ് ടെസ്റ്റിനുള്ള മറ്റൊരു കോഡ്

* # * # 0673 # * # * അല്ലെങ്കിൽ * # * # 0289 # * # * = ഓഡിയോ ടെസ്റ്റ്

* # * # 2664 # * # * = ടച്ച് സ്ക്രീൻ ടെസ്റ്റ്

# * # 273283 * 255 * 663282 * # * # * = മീഡിയ ഫയലുകൾ ബാക്കപ്പ് ചെയ്യാൻ

* # * # 0283 # * # * = പാക്ക് ലൂപ്പ് ടെസ്റ്റ് ടെസ്റ്റ്.

* 2767 * 3855 # = നിങ്ങളുടെ ഫോൺ ഫോർമാറ്റ് ചെയ്യുന്നതിനും റോം വീണ്ടും ഇൻസ്റ്റാൾ ചെയ്യുന്നതിനും.

* # * # 232339 # * # * അല്ലെങ്കിൽ * # * # 526 # * # * = വയർഐസ് ലാൻ ടെസ്റ്റ്

* # * # 4636 # * # * '= നിങ്ങളുടെ ഫോണിനെക്കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ

* # * # 34971539 # * # * = ഇത് നിങ്ങളുടെ ക്യാമറ വിവരങ്ങൾ കാണിക്കുന്നു. ഇതിൽ വരുന്ന ആദ്യ ഓപ്ഷൻ ഉപയോഗിക്കരുത്. ക്യാമറയുടെ പ്രവർത്തനം നിലച്ചേക്കും.

* # * # 2663 # * # * = ടച്ച് സ്ക്രീൻ പതിപ്പ്

* # * # 7594 # * # * = പവർ ബട്ടൺ പ്രവർത്തനം മാറ്റുന്നതിന്

* # * # 232337 # * # = ബ്ലൂടൂത്ത് ഡിവൈസ് വിലാസം

* # * # 44336 # * # * = ഡിസ്പ്ലേ ബിൽഡ് ടൈം

* # 06 # = IMEI നമ്പർ

* # * # 8255 # * # * = ഗൂഗിൾ ടോക്ക് സർവീസ് മോണിറ്ററിംഗ്

* # * # 1111 # * # * അല്ലെങ്കിൽ * # * # 2222 # * # * = എഫ്എടിഎ സോഫ്റ്റ്വെയർ പതിപ്പ് എഫ്എടിഎ | ഹാർഡ്വെയർ പതിപ്പ്

* # * # 3264 # * # * = റോം പതിപ്പ്

* # * # 232331 # * # * = ബ്ലൂടൂത്ത് ടെസ്റ്റ്

* # * # 0 * # * # * = എൽസിഡി ഡിസ്പ്ലേ ടെസ്റ്റ്

* # * # 0842 # * # * വൈബ്രേഷൻ, ബാക്ക്ലൈറ്റ് ടെസ്റ്റ്

* # * # 0588 # * # * = പ്രോക്സിമിറ്റി സെൻസർ ടെസ്റ്റ്

* # * # 232338 # * # * = വൈഫൈ വിലാസം

* # * # 7262626 # * # * = ഫീൽഡ് ടെസ്റ്റ്

Best Mobiles in India

English summary
Hidden Android Codes You Dont Know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X