നിങ്ങളെ അതിശയിപ്പിക്കുന്ന ഗൂഗിള്‍ മാപ്പ് ടിപ്‌സുകള്‍!

Posted By: Samuel P Mohan

ഗൂഗിള്‍ മാപ്പ് വളരെ ഏറെ പ്രശസ്ഥമായിരിക്കുന്ന കാലമാണ്. ഇത് വെറുമൊരു വഴികാട്ടി ആണെന്നാണ് പലരുടേയും തെറ്റിദ്ധാരണ. എന്നാല്‍ ഗൂഗിള്‍ മാപ്പിലൂടെ നാവിഗേറ്റ് മാത്രമല്ല ചെയ്യാന്‍ കഴിയുക. നിങ്ങള്‍ക്ക് ഉപയോഗപ്പെടുന്ന പല കാര്യങ്ങളും ഗൂഗിള്‍ മാപ്പിലൂടെ നിങ്ങള്‍ക്ക് ചെയ്യാല്‍ കഴിയുന്നു.

നിങ്ങളെ അതിശയിപ്പിക്കുന്ന ഗൂഗിള്‍ മാപ്പ് ടിപ്‌സുകള്‍!

ഗൂഗിള്‍ മാപ്പിലെ ഈ ടിപ്‌സുകള്‍ കണ്ട്, നിങ്ങള്‍ തന്നെ ചിന്തിച്ചേക്കും ഗൂഗിള്‍ മാപ്പിന് ഇത്രയൊക്കെ ചെയ്യാന്‍ സാധിച്ചേക്കുമോ എന്ന്. നിങ്ങളെ അതിശയിപ്പിക്കുന്ന ഗൂഗിള്‍ മാപ്പ് പ്രത്യേകതകളിലേക്കു കടക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ദൂരം അളക്കാം

രണ്ട് പോയിന്റുകള്‍ തമ്മിലുളള ദൂരം അളക്കാന്‍ ഗൂഗിള്‍ മാപ്പിലൂടെ കഴിയും. നിങ്ങള്‍ക്ക് ഒരു പോയിന്റ്-ടൂ-പോയിന്റ് ഇച്ഛാനുസൃത റൂട്ട് സൃഷ്ടിക്കാന്‍ കഴിയും, അല്ലെങ്കില്‍ അതിന്റെ ദൂരം അളക്കാനോ അതുമല്ല എങ്കില്‍ രണ്ട് പോയിന്റുകളുടെ നേര്‍വരയോ കാണാം.

തത്സമയ ലൊക്കേഷന്‍ പങ്കിടാം

ഗൂഗിള്‍ അടുത്തിടെ കൊണ്ടു വന്ന സവിശേഷതയാണ് തത്സമയ ലൊക്കേഷന്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് പങ്കിടാം എന്നുളളത്. നിങ്ങള്‍ എപ്പോഴാണ് നിങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്തുമെന്ന് മറ്റുളളവരെ അറിയിക്കാന്‍ ഇത് ഉപയോഗിക്കാം, കൂടാതെ നിങ്ങള്‍ വരുന്നത് ശരിയായ ട്രാക്കില്‍ ആണോ അല്ലെയോ എന്നും അറിയാന്‍ അവര്‍ക്കു സാധിക്കുന്നു.

ഗൂഗിള്‍ മാപ്‌സ് ലൈറ്റ് മോഡ്

സിസ്റ്റം റിസോഴ്‌സുകളില്‍ ഭാരം കുറഞ്ഞ ഒരു ലൈറ്റ് മോഡും ഗൂഗിള്‍ മാപ്‌സില്‍ ഉണ്ട്. ഇത് വളരെ കുറഞ്ഞ ഇന്റര്‍നെറ്റ് ഡാറ്റ ഉപയോഗിക്കുന്നു. സാധാരണ ഈ സവിശേഷത ഉപയോഗിക്കാനുളള അവസരം നിങ്ങള്‍ക്ക് കിട്ടാറില്ല, പക്ഷേ അടിസ്ഥാന നാവിഗേഷനെ സംബന്ധിച്ചിടത്തോളം ഇത് തികച്ചും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു.

ഗൂഗിള്‍ മാപ്‌സ് സ്ട്രീറ്റ് വ്യൂ

നിങ്ങള്‍ക്ക് ഒരു നിര്‍ദ്ധിഷ്ട സ്ഥലത്തിന്റെ സ്ട്രീറ്റ് വ്യൂ കാണണം എങ്കില്‍ അതും ഗൂഗിള്‍ മാപ്‌സിലൂടെ കാണാം. ഒരു പ്രദേശത്തിന്റെ ചുറ്റുപാടുകളെ വേഗത്തില്‍ കാണാനും ഇതിലൂടെ കഴിയും.

മപ്പ് ഡൗണ്‍ലോഡ് ചെയ്യാം

ഒരു ഇന്റര്‍നെറ്റ് കണക്ഷനും ഇല്ലാതെ തന്നെ ലൊക്കേഷന്റെ വിവരങ്ങള്‍ നാവിഗേറ്റ് ചെയ്യാന്‍ ലൊക്കേഷന്റെ വിവരങ്ങള്‍ ലഭിക്കാനും ഇതിലൂടെ സഹായിക്കുന്നു. ഓഫ്‌ലൈനായി തന്നെ ട്രാഫിക് അപ്‌ഡേറ്റുകള്‍ അറിയാനും മിക്കവാറും എല്ലാ നാവിഗേഷന്‍ വിവരങ്ങള്‍ അറിയാനും കഴിയുന്നു.

ഒന്നിലധികം സ്‌റ്റോപ്പുകള്‍ ചേര്‍ക്കാം

നിങ്ങളുടെ യാത്രകളില്‍ ഒന്നിലധികം സ്ഥലങ്ങളില്‍ പോകണം എങ്കില്‍ അതിന് അനുസൃതമായി ചേര്‍ക്കാനും അവയെ സ്‌റ്റോപ്പ് ചെയ്യാനും നിങ്ങള്‍ക്കു ഇതിലൂടെ കഴിയും.

ആവശ്യമുളള സ്റ്റോപ്പുകള്‍ കണ്ടെത്താം

നിങ്ങള്‍ക്ക് ആവശ്യമുളള സ്ഥലങ്ങളായ ഗ്യാസ് സ്റ്റേഷനുകള്‍, ബാങ്കുകള്‍, റെസ്‌റ്റോറന്റുകള്‍, എടിഎമ്മുകള്‍ എന്നിവ നിങ്ങള്‍ യാത്ര ചെയ്യുമ്പോള്‍ തന്നെ കണ്ടെത്താന്‍ കഴിയും. അതിന് അനുസരിച്ച് നിങ്ങളുടെ യാത്രയെ നിയന്ത്രിക്കാം.

കസ്റ്റം ലേബലുകള്‍ ചേര്‍ക്കാം

മാപ്‌സിലേക്ക് ഗൂഗിള്‍ ചേര്‍ത്തിട്ടില്ലാത്ത സ്ഥലങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്തുന്നതിന്, നിങ്ങളുടെ ഇഷ്ടാനുസൃത ലേബലുകള്‍ ചേര്‍ക്കാന്‍ കഴിയും. നിങ്ങളുടെ മാപ്‌സിലേക്ക് ഈ ലേബലുകള്‍ പ്രദര്‍ശിപ്പിക്കുയും അവ സര്‍ച്ച് ബാറില്‍ നിന്നും നിങ്ങള്‍ക്ക് കണ്ടെത്താം.

ട്രാഫിക്കുകള്‍ കണ്ടെത്താം

നിങ്ങള്‍ ഒരു ട്രിപ്പ് പ്ലാന്‍ ചെയ്യുകയാണെങ്കില്‍ ആ സമയത്ത് നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ഏറ്റവും മികച്ച ഫീച്ചറാണ് ഇത്. തത്സമയ ട്രാഫിക് അപ്‌ഡേറ്റുകള്‍ കൂടാതെ ഒരു പ്രത്യേക സമയത്ത് ഒരു പ്രദേശത്തിന്റെ സാധാരണ ട്രാഫിക് അവസ്ഥ കാണാം ഗൂഗിള്‍ മാപ്‌സിലൂടെ. എന്നാല്‍ ഇൗ സവിശേഷത ഗൂഗിള്‍ മാപ്‌സിന്റെ വെബ് പതിപ്പില്‍ മാത്രമേ നേടാനാകൂ.

പാര്‍ക്കിങ്ങ് ലൊക്കേഷന്‍ ചേര്‍ക്കാം

നിങ്ങള്‍ ഗൂഗിള്‍ മാപ്പില്‍ പതിവായി യാത്ര മാര്‍ഗ്ഗം എന്ന രീതിയില്‍ 'ഡ്രൈവിങ്ങ്' എന്ന് സജ്ജമാക്കിയാല്‍ കാറില്‍ നിന്നും നിങ്ങള്‍ പുറത്തിറങ്ങുമ്പോള്‍ പാര്‍ക്കിങ്ങ് സ്ഥലം സംരക്ഷിക്കാന്‍ കാര്‍ഡുകള്‍ നിങ്ങള്‍ കാണും. ഇത് കൃത്യമായി പ്രവര്‍ത്തിക്കുന്നില്ല എങ്കില്‍ മാന്വല്‍ ആയി പാര്‍ക്കിങ്ങ് സ്ഥലം ചേര്‍ക്കാന്‍ കഴിയും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Hidden Google Maps Tips and Tricks You Should Know

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot