ഗൂഗിളില്‍ നിന്ന് 'ഒളിക്കാനുള്ള' വഴി

By GizBot Bureau
|

ആന്‍ഡ്രോയ്ഡിലെയും iOS-ലെയും ഗൂഗിള്‍ സേവനങ്ങള്‍, ഉപയോക്താക്കള്‍ എവിടെയാണെന്ന വിവരം അവരുടെ സമ്മതമില്ലാതെ തന്നെ ഓരോ നിമിഷവും രേഖപ്പെടുത്തി സൂക്ഷിക്കുന്നു. അടുത്തിടെ നടന്ന അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ദിവസവും നമ്മള്‍ എവിടെയൊക്കെ പോകുന്നുവെന്ന കാര്യം സമയക്രമം അനുസരിച്ചാണ് സൂക്ഷിക്കുന്നത്. ഗൂഗിളിന്റെ സ്വകാര്യത ക്രമീകരണം (Privacy Settings) അനുസരിച്ച് ആളുകളുടെ സ്ഥാനം (Location) നിരീക്ഷിക്കാന്‍ പാടില്ലാത്തതാണ്. പക്ഷെ രഹസ്യമായി ഇത് നടന്നുകൊണ്ടേയിരിക്കുന്നു.

ഇത് അപകടകരമാണോ?

ഇത് അപകടകരമാണോ?

ഓരോ നിമിഷവും നിങ്ങള്‍ എവിടെയാണെന്ന വിവരമാണ് ഗൂഗിള്‍ ശേഖരിച്ച് സൂക്ഷിക്കുന്നത്. ഇത് ഒരുപരിധി വരെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി വിലയിരുത്തപ്പെടുന്നു. വ്യക്തികളെ നിരീക്ഷിക്കുന്നതായി സര്‍ക്കാര്‍ ഏജന്‍സികള്‍ ഉള്‍പ്പെടെയുള്ളവ ഈ വിവരങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ട്. ലൊക്കേഷന്‍ ഹിസ്റ്ററി സെറ്റിംഗ്‌സിലെ പോസ് (Pause) വിവരങ്ങള്‍ സൂക്ഷിക്കുന്നതും പിന്നീട് വീണ്ടെടുക്കുന്നതും തടയുമെന്നാണ് ഗൂഗിളിന്റെ ന്യായം.

എന്നാല്‍ ലൊക്കേഷന്‍ ഹിസ്റ്ററി പോസ് ചെയ്താലും ചില ഗൂഗിള്‍ ആപ്പുകള്‍ സ്വയം ലൊക്കേഷന്‍ ഡാറ്റ ഉപയോക്താവിന്റെ അനുമതിയില്ലാതെ തന്നെ സൂക്ഷിക്കുമെന്നതാണ് യാഥാര്‍ത്ഥ്യം.

 ഇതെങ്ങനെ തടയും?

ഇതെങ്ങനെ തടയും?

ഫോണില്‍ ലൊക്കേഷന്‍ ഹിസ്റ്ററി പോസ് ചെയ്യുകയോ ഓഫാക്കുകയോ ചെയ്താലും ഗൂഗിള്‍ നിങ്ങളുടെ ലൊക്കേഷന്‍ നിരീക്ഷിച്ച് അത് രേഖപ്പെടുത്തി സൂക്ഷിക്കുമെന്ന് സൂചിപ്പിച്ചുവല്ലോ. പക്ഷെ ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ ചില വഴികളുണ്ട്.

ആന്‍ഡ്രോയ്ഡ് ഉപകരണങ്ങള്‍:

ആന്‍ഡ്രോയ്ഡ് ഉപകരണങ്ങള്‍:

1. സെറ്റിംഗ്‌സില്‍ നിന്ന് സെക്യൂരിറ്റി & ലൊക്കേഷന്‍ എടുക്കുക. ഇതില്‍ പ്രൈവസി എന്ന് ഓപ്ഷന്‍ കാണാനാകും.

2. പ്രൈവസിയില്‍ നിന്ന് ലൊക്കേഷന്‍ എടുക്കുക. ഇതില്‍ നിന്ന് ആപ്പ് ലെവല്‍ പെര്‍മിഷന്‍സ്-ലേക്ക് പോവുക

3. ഇവിടെ വ്യത്യസ്ത ആപ്പുകള്‍ക്കുള്ള ആപ്പ് ലെവല്‍ പെര്‍മിഷന്‍സ്- ഓഫ് ചെയ്യാന്‍ കഴിയും. ഗൂഗിളിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റമായതിനാല്‍ ഗൂഗിള്‍ പ്ലേ സര്‍വ്വീസിനുള്ള അനുമതി ഓണ്‍ ആയിരിക്കും

4. ഗൂഗിള്‍ പ്ലേ സര്‍വ്വീസുകളാണ് മറ്റ് ആപ്പുകള്‍ക്ക് ലൊക്കേഷന്‍ ഡാറ്റ നല്‍കുന്നത്. അതിനാല്‍ അത് ഓഫ് ചെയ്യുക. ഗൂഗിള്‍ ക്രോം സെറ്റിംഗ്‌സും മാറ്റുക.

iOS ഉപകരണങ്ങള്‍

iOS ഉപകരണങ്ങള്‍

1. ഐഫോണില്‍ ഗൂഗിള്‍ മാപ് ഉപയോഗിക്കുമ്പോള്‍ സെറ്റിംഗ്‌സില്‍ മാറ്റം വരുത്തുക. ഇതിനായി ഗൂഗിള്‍ മാപ് ആപ്പില്‍ ലൊക്കേഷന്‍ സെറ്റിംഗ്‌സ് While Using എന്നാക്കുക.

2. ലൊക്കേഷന്‍ ആക്‌സസ് ഓഫ് ആയിരിക്കുമ്പോള്‍ ഗൂഗിളിന് നിങ്ങളുടെ ലൊക്കേഷന്‍ ഡാറ്റ ശേഖരിക്കാന്‍ കഴിയുകയില്ല

3. Settings>Privacy>Location Servicse-ല്‍ നിന്ന് ഗൂഗിള്‍ മാപ് എടുത്ത് വേണ്ട മാറ്റങ്ങള്‍ വരുത്തുക. സെര്‍ച്ച് എന്‍ജിന്‍ സെറ്റിംഗ്‌സില്‍ മാറ്റം വരുത്താനും മറക്കരുത്.

4. സെര്‍ച്ച് എന്‍ജിനിലെ ലൊക്കേഷന്‍ സര്‍വ്വീസസ് ഓപ്ഷനില്‍ നിന്ന് Never തിരഞ്ഞെടുക്കുക.

 മറ്റ് ഉപകരണങ്ങള്‍

മറ്റ് ഉപകരണങ്ങള്‍

1. ബ്രൗസര്‍ എടുത്ത് myactivity.google.com എന്ന് ടൈപ്പ് ചെയ്ത് അതില്‍ ലോഗിന്‍ ചെയ്യുക

2. ലോഗിന്‍ ചെയ്തതിന് ശേഷം സേവനങ്ങള്‍ വഴി ഗൂഗിള്‍ നിങ്ങളെ നിരീക്ഷിക്കുന്നുണ്ടോയെന്ന് പരിശോധിക്കുക

3. ഡ്രോപ് ഡൗണ്‍ മെനുവില്‍ നിന്ന് Activity Control-ല്‍ ക്ലിക്ക് ചെയ്ത് Web & App Activity, Location History എന്നിവ ഓഫാക്കുക.

പഴയ ലൊക്കേഷന്‍ ഡാറ്റ ഗൂഗിള്‍ സെര്‍വറില്‍ നിന്ന് നീക്കം ചെയ്യുന്നത് എങ്ങനെ?

പഴയ ലൊക്കേഷന്‍ ഡാറ്റ ഗൂഗിള്‍ സെര്‍വറില്‍ നിന്ന് നീക്കം ചെയ്യുന്നത് എങ്ങനെ?

myactivity.google.com-ല്‍ ലോഗിന്‍ ചെയ്ത് Details എടുക്കുക. ഇവിടെ From Your Current Location എന്ന ഓപ്ഷന്‍ കാണാനാകും. ഇതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഗൂഗിള്‍ മാപ്പിലേക്ക് പോകുന്നു.

ഇവിടെ നിങ്ങള്‍ ഓരോ സമയത്തും എവിടെയായിരുന്നുവെന്ന വിവരം പ്രത്യക്ഷപ്പെടും. നാവിഗേഷന്‍ ഐക്കണില്‍ ക്ലിക്ക് ചെയ്ത് ഈ വിവരങ്ങള്‍ എല്ലാം ഡിലീറ്റ് ചെയ്യുക.

ടോപിക് നെയിമുകള്‍, google.com, Search, Google Maps തുടങ്ങിയ സ്ഥലങ്ങളിലും ലൊക്കേഷന്‍ സ്‌റ്റോര്‍ ചെയ്യാം. ഇവയെല്ലാം പൂര്‍ണ്ണമായി ഡിലീറ്റ് ചെയ്യുക.

നിങ്ങൾ തീർച്ചയായും ഉപയോഗിച്ചിരിക്കേണ്ട 7 സർക്കാർ ആപ്പുകൾനിങ്ങൾ തീർച്ചയായും ഉപയോഗിച്ചിരിക്കേണ്ട 7 സർക്കാർ ആപ്പുകൾ

Best Mobiles in India

Read more about:
English summary
Hide Yourself From Google

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X