നിങ്ങളുടെ കമ്പ്യൂട്ടറില്‍ നിന്ന് മറ്റൊരു കമ്പ്യൂട്ടര്‍ ആക്‌സസ് ചെയ്യുന്നതെങ്ങനെ...!

Written By:

നിങ്ങളുടെ വീട്ടിലെ കമ്പ്യൂട്ടറില്‍ ഇരിക്കുമ്പോള്‍, ഓഫീസിലെ കമ്പ്യൂട്ടര്‍ ആക്‌സസ് ചെയ്യണമെന്ന് നിങ്ങള്‍ക്ക് തോന്നാറുണ്ടോ? നിങ്ങള്‍ക്ക് മറ്റ് കമ്പ്യൂട്ടറിനെ ലോകത്ത് എവിടെ നിന്ന് വേണമെങ്കിലും ആക്‌സസ് ചെയ്യാവുന്ന രീതിയില്‍ കോണ്‍ഫിഗര്‍ ചെയ്യാവുന്നതാണ്.

മൈക്രോസോഫ്റ്റ് എക്‌സല്‍ കൊണ്ട് കടഞ്ഞെടുത്ത കലാ സൃഷ്ടികള്‍ ഇതാ...!

ഇതെങ്ങനെയാണന്ന് അറിയുന്നതിനായി സ്ലൈഡര്‍ കാണുക. വിന്‍ഡോസ് റിമോട്ട് ഡെസ്‌ക്ടോപ് ഉപയോഗിച്ചുളള മാര്‍ഗ്ഗമാണ് ഇവിടെ പരിശോധിക്കുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നിങ്ങളുടെ കമ്പ്യൂട്ടറില്‍ നിന്ന് മറ്റൊരു കമ്പ്യൂട്ടര്‍ ആക്‌സസ് ചെയ്യുന്നതെങ്ങനെ...!

റൗട്ടര്‍ അല്ലെങ്കില്‍ വിപിഎന്‍ മുഖേനെ നിങ്ങള്‍ ആക്‌സസ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന കമ്പ്യൂട്ടറുമായി നിങ്ങള്‍ ഒരേ നെറ്റ്‌വര്‍ക്കില്‍ ആയിരിക്കണം.

1. സിസ്റ്റം മെനു തുറക്കുന്നതിനായി വിന്‍ഡോസ് കീ-യും പോസ് ബട്ടണും ഒരുമിച്ച് അമര്‍ത്തുക.
2. വിന്‍ഡോയുടെ ഇടത് ഭാഗത്തുളള റിമോട്ട് സെറ്റിങ്‌സ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
3. "Allow remote connections to this computer" എന്നത് ചെക്ക് ചെയ്യുക.

നിങ്ങളുടെ കമ്പ്യൂട്ടറില്‍ നിന്ന് മറ്റൊരു കമ്പ്യൂട്ടര്‍ ആക്‌സസ് ചെയ്യുന്നതെങ്ങനെ...!

ഏതൊക്കെ ഉപയോക്താക്കള്‍ക്കാണ് റിമോട്ട് ആയി ആ മെഷിനില്‍ ലോഗിന്‍ ചെയ്യാന്‍ സാധിക്കുക എന്ന് തിരഞ്ഞെടുക്കുന്നതിനായി "Select Users" ബട്ടണ്‍ എന്നത് ക്ലിക്ക് ചെയ്തശേഷം Add button-ല്‍ ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ കമ്പ്യൂട്ടറില്‍ നിന്ന് മറ്റൊരു കമ്പ്യൂട്ടര്‍ ആക്‌സസ് ചെയ്യുന്നതെങ്ങനെ...!

വിന്‍ഡോസ് കീയും, പോസും ഒരുമിച്ച് അമര്‍ത്തി കമ്പ്യൂട്ടര്‍ നെയിം എന്‍ട്രിയില്‍ എന്ത് പേരാണ് നല്‍കിയതെന്ന് കണ്ടെത്തുക.

നിങ്ങളുടെ കമ്പ്യൂട്ടറില്‍ നിന്ന് മറ്റൊരു കമ്പ്യൂട്ടര്‍ ആക്‌സസ് ചെയ്യുന്നതെങ്ങനെ...!

കണ്‍ട്രോള്‍ പാനല്‍ തുറന്ന് പവര്‍ ഓപ്ഷന്‍സ് എന്നത് സെലക്ട് ചെയ്യുക. തുടര്‍ന്ന് നിങ്ങളുടെ ആക്ടീവ് പ്ലാനിന് അടുത്തുളള "Change plan settings" ലിങ്ക് എന്നത് ക്ലിക്ക് ചെയ്യുക. ഇനി Sleep and Hibernate എന്നത് Never എന്നതിലേക്ക് മാറ്റുക. "Save changes" ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ കമ്പ്യൂട്ടറില്‍ നിന്ന് മറ്റൊരു കമ്പ്യൂട്ടര്‍ ആക്‌സസ് ചെയ്യുന്നതെങ്ങനെ...!

റിമോട്ട് കമ്പ്യൂട്ടര്‍ കണക്ട് ചെയ്യാന്‍ ആഗ്രഹിക്കുന്ന കമ്പ്യൂട്ടറില്‍ ലോഗ് ഓണ്‍ ചെയ്യുക. സ്റ്റാര്‍ട്ട് മെനു ക്ലിക്ക് ചെയ്ത് സര്‍ച്ച് ഫീല്‍ഡില്‍ "remote desktop connection" എന്‍ടര്‍ ചെയ്ത് ക്ലിക്ക് ചെയ്യുക.
1. നിങ്ങള്‍ കണക്ട് ചെയ്യാന്‍ ആഗ്രഹിക്കുന്ന കമ്പ്യൂട്ടറിന്റെ സിസ്റ്റം നെയിം എന്‍ടര്‍ ചെയ്യുക.
2. നിങ്ങള്‍ കണക്ട് ചെയ്യുന്ന സിസ്റ്റത്തിന്റെ യൂസര്‍ നെയിം എന്‍ടര്‍ ചെയ്യുക.
3. കമ്പ്യൂട്ടറുമായി കണക്ട് ചെയ്യുന്നതിന് Connect എന്നതില്‍ ക്ലിക്ക് ചെയ്യുക. കണക്ഷന്‍ വിജയകരമായാല്‍ മറ്റേ കമ്പ്യൂട്ടറിന്റെ ഡിസ്‌പ്ലേ നിങ്ങളുടെ കമ്പ്യൂട്ടറിന്റെ വിന്‍ഡോയില്‍ പ്രത്യക്ഷപ്പെടുന്നതാണ്. നിങ്ങള്‍ സാധാരണ ചെയ്യുന്നതു പോലെ വിന്‍ഡോകള്‍ തമ്മില്‍ ഇവിടേയും നാവിഗേറ്റ് ചെയ്യാവുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
How to Access Another Computer from Your Computer.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot