വിന്‍ഡോസിനായി ക്രോമില്‍ പുതിയ മെറ്റീരിയല്‍ ഡിസൈന്‍ തീം എങ്ങനെ സജീവമാക്കാം?

|

ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഒന്‍പതാമത്തെ പ്രധാന ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ആന്‍ഡ്രോയിഡ് പി. 2018 മാര്‍ച്ച 7 നാണ് ഗൂഗിള്‍ ഇത് പ്രഖ്യാപിച്ചത്. അതേ ദിവസം തന്നെ ആദ്യത്തെ ഡവലപ്പര്‍ പ്രിവ്യൂവും റിലീസ് ചെയ്യപ്പെട്ടു. രണ്ടാമത്തെ ഡവലപ്പര്‍ പ്രിവ്യൂ അടുത്ത ഗൂഗിള്‍ I/O ഡവലപ്പര്‍ കോണ്‍ഫറന്‍സിന്‍ റിലീസ് ചെയ്യപ്പെടും.

വിന്‍ഡോസിനായി ക്രോമില്‍ പുതിയ മെറ്റീരിയല്‍ ഡിസൈന്‍ തീം എങ്ങനെ സജീവമാക

ആന്‍ഡ്രോയിഡ് 'പി' യുടെ പ്രഖ്യാപനത്തോടെ ഗൂഗിള്‍ അതിന്റെ എല്ലാ സോഫ്റ്റ്വയറുകളും പുനര്‍രൂപകല്‍പന ചെയ്യാന്‍ തീരുമാനിച്ചു. അതിലെ പുതിയ സവിശേഷതയുടെ പേരാണ് 'Material Design 2'. ഈ പുതിയ ഡിസൈന്‍ അടിസ്ഥാനപരമയി വൃത്താകൃതിയിലുളള അരികുകളില്‍ വലിയ വെളുത്ത സ്‌പേസുകളുമായി കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുകയാണ്. ഇതിലെ ഡിസൈന്‍ വളരെ ശുദ്ധവും ഏവരേയും ആകര്‍ഷിക്കുന്നതുമാണ്.

സാങ്കേതിക വിദഗ്ധര്‍ ഔദ്യോഗികമായി ഒരു രൂപകല്‍പന ചെയ്ത കലണ്ടര്‍ പുറത്തിറക്കിയിട്ടുണ്ട് അതിനോടൊപ്പം വെബില്‍ പുനര്‍രൂപകല്‍പന ചെയ്ത ജിമെയില്‍ എങ്ങനെയായിരിക്കുമെന്നും പറഞ്ഞിരിക്കുന്നു. ബീബോമില്‍ നിന്നുളള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഗൂഗിള്‍ ക്രോമിന്റെ റീഡിസൈനെ കുറിച്ച് ഗൂഗിള്‍ മറഞ്ഞിരിക്കുന്ന ക്രമീകരണം നടപ്പാക്കിയിട്ടുണ്ട്.

വിന്‍ഡോസിലെ പുതിയ മെറ്റീരിയല്‍ തീം ഡിസൈന്‍ എങ്ങനെ പ്രാപ്തമാക്കാമെന്ന് ഞങ്ങള്‍ ഇവിടെ വിശദീകരിക്കുന്നു.

ഏവര്‍ക്കും അറിയാം ഗൂഗിള്‍ അതിന്റെ ഉത്പന്നങ്ങളില്‍ പുതിയ ആശയങ്ങള്‍ പരീക്ഷിക്കുകയാണെന്ന്. ഇവിടെ ക്രോമിന്റെ കാര്യത്തില്‍ ടെസ്റ്റിംഗ് ഗ്രൗണ്ട് 'Google Chrome Canary' ആണ്, എന്നാല്‍ ഉപയോക്താക്കള്‍ പുതിയ ഫീച്ചര്‍ ഉപയോഗിച്ച് മുന്‍കൂട്ടി ഡൗണ്‍ലോഡ് ചെയ്യേണ്ടതുണ്ട്. പുതിയ മെറ്റീരിയല്‍ ഡിസൈന്‍ തീം വിന്‍ഡോസില്‍ Google Chrome Canary പതിപ്പ് 68-ല്‍ മാത്രമേ ആക്‌സസ് ചെയ്യാന്‍ കഴിയൂ. അതിനാല്‍ ഉപയോക്താക്കള്‍ ക്രോം കാനറി അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്.

1. ആദ്യ ഘട്ടത്തില്‍ ഉപയോക്താവ് അവരുടെ വിന്‍ഡോസ് ഉപകരണത്തില്‍ Google Chrome Canary ലോഞ്ച് ചെയ്യേണ്ടതാണ്, അതിനു ശേഷം വെബ് ബ്രൗസര്‍ അഡ്രസ് ബാറില്‍ ഈ താഴെ പറയുന്ന ലിങ്ക് കോപ്പി-പേസ്റ്റ് ചെയ്ത് ക്രോം ഫ്‌ളാഗുകള്‍ തുറക്കുക: chrome://flags

ഉപയോക്താക്കള്‍ക്ക് പരീക്ഷണാത്മക സവിശേഷതകള്‍ പ്രാപ്തമാക്കാന്‍ കഴിയുന്ന ഒരു മാര്‍ഗ്ഗമാണ് ഗൂഗിള്‍ ക്രോം ഫ്‌ളാഗുകള്‍. അതിനാല്‍ ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടായാല്‍ ഗൂഗിള്‍ മുന്നറിയിപ്പു നല്‍കും.

2. അടുത്ത ഘട്ടത്തില്‍ ഉപയോക്താവ് ഫ്‌ളാഗ് ഫീല്‍ഡില്‍ സെര്‍ച്ച് ഫീല്‍ഡ് തിരഞ്ഞെടുക്കുക. അതിനു ശേഷം top-chrome-md flag സെര്‍ച്ച് ചെയ്യുക.

3. തുടര്‍ന്ന് ഉപയോക്താവ് ക്രോം ഫ്‌ളാഗിന് അടുത്തായി സ്ഥാപിച്ചിട്ടുളള ഡ്രോപ്പ്-ഡൗണ്‍ മെനുവില്‍ ക്ലിക്ക് ചെയ്യുക, ശേഷം 'Refresh' തിരഞ്ഞെടുക്കുക.

4. ഈ ഘട്ടത്തില്‍ ഉപയോക്താവ് 'Relaunch Now' എന്ന ടാബില്‍ മാത്രം ക്ലിക്ക് ചെയ്യുക, അങ്ങനെ പുതിയ മെറ്റീരിയല്‍ ഡിസൈനില്‍ ക്രോം വീണ്ടും റീലോഞ്ച് ചെയ്യും.

5. ഇപ്പോള്‍ നിങ്ങള്‍ ചെയ്യേണ്ടത് 'Relaunch Now' ബട്ടണില്‍ ക്ലിക്ക് ചെയ്യുക, അപ്പോള്‍ പുതിയ മെറ്റീരിയല്‍ രൂപകല്‍പന ഉപയോഗിച്ച് നിങ്ങളുടെ ക്രോം വീണ്ടും സമാരംഭിക്കുകയും ചെയ്യും.

ഒരിക്കലെങ്കിലും നിങ്ങള്‍ കേട്ടിട്ടുണ്ടോ ആന്‍ഡ്രോയിഡിന്റെ ഈ സവിശേഷതകള്‍ഒരിക്കലെങ്കിലും നിങ്ങള്‍ കേട്ടിട്ടുണ്ടോ ആന്‍ഡ്രോയിഡിന്റെ ഈ സവിശേഷതകള്‍

Best Mobiles in India

Read more about:
English summary
Steps to activate the new Material Design theme in Chrome for Windows. The new material design theme can be accessed at the moment only on the Google Chrome Canary version 68 on Windows, so the users need to update Chrome Canary if it's not been done already.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X