EPFO പോര്‍ട്ടലില്‍ UAN എങ്ങനെ സജീവമാക്കാം?

|

ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങള്‍ ഉണ്ടാക്കുന്ന അക്കൗണ്ടാണ് യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പര്‍. പല കമ്പനികളിലും ശമ്പളം ലഭിക്കുന്ന തൊഴിലാളികള്‍ക്ക് ഇപിഎഫ് ആനുകൂല്യം ലഭിക്കും. അത് നികുതികള്‍ ലാഭിക്കുകയും ദീര്‍ഘകാല സമ്പാദ്യമായി കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്നു.പല ജീവനക്കാര്‍ക്കും പിഎഫ് നിക്ഷേപങ്ങള്‍ ഉണ്ട്. എന്നാല്‍ അത് പരിശോധിക്കേണ്ടത് എങ്ങനെയെന്ന് പലര്‍ക്കും അറിയില്ല.

 

പരിശോധിക്കാന്‍ കഴിയും.

പരിശോധിക്കാന്‍ കഴിയും.

പിഎഫ് ബാലന്‍സ് നിങ്ങള്‍ക്ക് പരിശോധിക്കണമെങ്കില്‍ നിങ്ങള്‍ UAN നമ്പര്‍ സജീവമാക്കേണ്ടതുണ്ട്. ഇതു വരെ നിങ്ങള്‍ നിങ്ങളുടെ UAN നമ്പര്‍ സജീവമാക്കിയിട്ടില്ലെങ്കില്‍ താഴെ പറയുന്ന ലളിതമായ പ്രക്രിയ പിന്തുടരുക. ഒരിക്കല്‍ UAN നമ്പര്‍ സജീവമാക്കിയാല്‍ നിങ്ങള്‍ക്ക് പിഎഫ് ബാലന്‍സ് എളുപ്പത്തില്‍ പരിശോധിക്കാന്‍ കഴിയും.

എങ്ങനെ UAN നമ്പര്‍ കണ്ടെത്താം?

എങ്ങനെ UAN നമ്പര്‍ കണ്ടെത്താം?

സാധാരണ പേ സ്ലിപ്പില്‍ തന്നെ UAN നമ്പര്‍ കാണാവുന്നതാണ്. അതില്‍ കാണുന്നില്ലെങ്കില്‍ നിങ്ങളുടെ ഓഫീസിലെ ഫിനാന്‍സ് ഡിപ്പാര്‍ട്ട്‌മെന്റുമായി ബന്ധപ്പെടുക. ശമ്പളത്തില്‍ നിന്നും പിഎഫ് കുറച്ചവര്‍ക്കു മാത്രമേ ഇത് ബാധകമാകൂ.

 UAN എങ്ങനെ സജ്ജമാക്കാം?

UAN എങ്ങനെ സജ്ജമാക്കാം?

നിങ്ങളുടെ പിഎഫ് ബാലന്‍സ് ഇതു വരെ പരിശോധിച്ചിട്ടില്ലെങ്കില്‍, എംപ്ലോയിമെന്റ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ വഴി യുഎഎന്‍ ആക്ടിവേറ്റ് ചെയ്യാം.
അതിനായി ഈ ഘട്ടങ്ങള്‍ പാലിക്കുക.

step 1
 

step 1

ആദ്യം EPFO വെബ്‌സൈറ്റിലേക്ക് പോയി, ചുവടെ വലത് കോണില്‍ കാണുന്ന 'ആക്ടിവേറ്റ് യുഎഎന്‍' എന്നതില്‍ ക്ലിക്ക് ചെയ്യുക.

step 2

step 2

ഇനി UANല്‍ പേര്, മൊബൈല്‍ നമ്പര്‍, ജനനതീയതി, മൊബൈല്‍ നമ്പര്‍, ക്യാപ്ച ടെക്സ്റ്റ് എന്നിവ പൂരിപ്പിക്കുക. അതിനു ശേഷം 'Get Authorization Pin' ല്‍ ക്ലിക്ക് ചെയ്യുക.

step 3

step 3

ഇപ്പോള്‍ നിങ്ങളുടെ മൊബൈല്‍ നമ്പില്‍ OTP ലഭിക്കും. അത് പകര്‍ത്തുക.

step 4

step 4

EPFO പേജിലെ എല്ലാ വിവരങ്ങളും പരിശോധിക്കുക. ശേഷം I Agree എന്നതിന്റെ അടുത്തുളള ചെക്ക് ബോക്‌സില്‍ ടിക്ക് ചെയ്യുക.

step 5

step 5

എന്റര്‍ ഒടിപിയില്‍ OTP ചേര്‍ക്കുക. അതിനു ശേഷം Validate OTP and Activate UAN എന്നതില്‍ ക്ലിക്ക് ചെയ്യുക.

പാസ്‌വേഡ് മൊബൈല്‍

പാസ്‌വേഡ് മൊബൈല്‍

ഇത് നിങ്ങളുടെ യുഎഎന്‍ ആക്ടിവേറ്റ് ചെയ്യുകയും പാസ്‌വേഡ് മൊബൈല്‍ നമ്പറിലേക്ക് അയക്കുകയും ചെയ്യും. ഇത്രയും ചെയ്തു കഴിഞ്ഞ് ആറ് മണിക്കൂറിനു ശേഷം EPFO പോര്‍ട്ടല്‍ ലോഗിന്‍ ചെയ്ത് പിഎഫ് ബാലന്‍സ് പരിശോധിക്കാന്‍ കഴിയും.

Best Mobiles in India

Read more about:
English summary
How to Activate UAN on EPFO Portal

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X