സ്മാര്‍ട്ട്‌ഫോണിലെ ലോക്ക് സ്‌ക്രീനില്‍ അടിയന്തര നമ്പര്‍ എങ്ങനെ ചേര്‍ക്കാം?

Written By:

ഇപ്പോള്‍ ആന്‍ഡ്രോയിഡ് ഫോണുകള്‍ ഉപയോഗിക്കാത്തവരായി ആരും തന്നെ ഇല്ല. അതിലെ സവിശേഷതകള്‍ കൂടിയതു കാരണം പല സ്വാകാര്യ വിവരങ്ങളും ഫോണില്‍ തന്നെ സേവ് ചെയ്യാന്‍ സാധിക്കും.

അതിനാല്‍ ഫോണ്‍ കൂടുതല്‍ സുരക്ഷിതമാക്കന്‍ സ്‌ക്രീന്‍ പാസ്‌വേഡ് കൊടുക്കുന്നതും സ്വാഭാവികം. പാസ്‌വേഡ് കൊടുക്കുന്നതൊക്കെ വളരെ നല്ലതാണ്. പക്ഷേ നമുക്ക് എന്തെങ്കിലും അപകടമോ മറ്റും സംഭവിച്ചാല്‍ നമ്മുടെ വേണ്ടപ്പെട്ടവരെ എങ്ങനെ വിവരം അറിയിക്കും. ഇതിനെ കുറിച്ച് നിങ്ങള്‍ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

ഏറ്റവും കുറഞ്ഞ തുകയില്‍ അണ്‍ലിമിറ്റഡ് ഓഫറുമായി ബിഎസ്എല്‍എല്‍!

ഇങ്ങനെയുളള സാഹചര്യത്തിലാണ് നമ്മള്‍ സെക്യൂരിറ്റി ലോക്കിന്റെ പ്രശ്‌നത്തെ കുറിച്ച് ആലോചിക്കുന്നത്. എന്നാല്‍ സെക്യൂരിറ്റി ലോക്ക് തുറക്കാതെ തന്നെ വേണ്ടപ്പെട്ടവരുടെ നമ്പര്‍ എടുക്കാന്‍ നല്ലൊരു മാര്‍ഗ്ഗമുണ്ട്.

അതാണ് നമ്മുടെ മൊബൈലിലെ IEC എന്ന ഓപ്ഷന്‍. ഈ ഓപ്ഷനില്‍ നമ്മുടെ വേണ്ടപ്പെട്ടവരുടെ നമ്പര്‍ എമര്‍ജന്‍സി നമ്പര്‍ ആയി സെറ്റ് ചെയ്യാം. എമര്‍ജന്‍സി നമ്പര്‍ എങ്ങനെ സെറ്റ് ചെയ്യാം എന്നു നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

ആദ്യം നിങ്ങളുടെ കോണ്ടാക്ട് തുറക്കുക. അതില്‍ ഗ്രൂപ്പ് ഐക്കണ്‍ (Group icon) ക്ലിക്ക് ചെയ്യുക.

#2

അതില്‍ നിങ്ങള്‍ ICE- എമര്‍ജന്‍സി കോണ്ടാക്ട് ക്ലിക്ക് ചെയ്യുക.

#3

അടുത്തതായി പ്ലസ് സൈന്‍ (+) ക്ലിക്ക് ചെയ്ത് ക്രിയേറ്റ് ന്യൂ കോണ്ടാക്ട് (Create new contact) അല്ലെങ്കില്‍ എക്‌സിറ്റിങ്ങ് കോണ്ടാക്ട് ലിങ്ക് (Exiting contact link) എന്നതില്‍ ക്ലിക്ക് ചെയ്യ്ത് നമ്പര്‍ കൊടുത്ത് സേവ് ചെയ്യുക. മൂന്നു മുതല്‍ അഞ്ച് കോണ്ടാക്ട് വരെ നല്‍കാം.

#4

ഇനി എക്‌സിറ്റ് ചെയ്ത് സ്‌ക്രീന്‍ ലോക്ക് ചെയ്യുക. അതിനു ശേഷം സ്‌ക്രീന്‍ ഓണ്‍ ചെയ്യുക. (പവര്‍ ബട്ടണ്‍/ അല്ലെങ്കില്‍ ഹോം ബട്ടണ്‍ അമര്‍ത്തുക)

#5

അടുത്തതായി ഏറ്റവും അവസാനം കാണുന്ന എമര്‍ജന്‍സി നമ്പര്‍ വലതു ഭാഗത്തേക്ക് സ്വയിപ് ചെയ്യുക.

#6

ഇനി കാണുന്ന വിന്‍ഡോയില്‍ '+' സൈനില്‍ ക്ലിക്ക് ചെയ്യുക. അതിനു ശേഷം നമ്മള്‍ ഇപ്പോള്‍ ചെയ്ത കോണ്ടാക്ടിനെ സെലക്ട് ചെയ്ത് 'OK' കൊടുക്കുക.

#7

ഇനി സ്‌ക്രീന്‍ ലോക്ക് ചെയ്ത ശേഷം ഓണ്‍ ചെയ്ത് ലോക്ക് സ്‌ക്രീനിലെ കോള്‍ ഐക്കണ്‍/ എമര്‍ജന്‍സി നമ്പര്‍ വലതു ഭാഗത്തേക്ക് സ്വയിപ് ചെയ്യുക. ഇപ്പോള്‍ നിങ്ങള്‍ എമര്‍ജന്‍സി ആയി സേവ് ചെയ്ത നമ്പര്‍ അവിടെ വരും. അതിലേക്കു വിളിക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
ICE stands for "in case of emergency," and it's what many of us have been taught to look for if someone needs medical attention.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot