നിങ്ങളുടെ കമ്പ്യൂട്ടറിലേക്ക് പുതിയ ഭാഷകള്‍ ചേര്‍ക്കുന്നതിനായി...!

Written By:

ഇംഗ്ലീഷ് ആശയവിനിമയത്തിനുളള ലോകഭാഷയായി ആംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും, ജീവിതം കുറച്ച് കൂടി ലളിതവും സുന്ദരവുമാക്കാന്‍ മാതൃഭാഷ കൂടി അതിലുണ്ടെങ്കിലെന്ന് നമ്മള്‍ എപ്പോഴും ആഗ്രഹിക്കും. ആശയവിനിമയത്തിന് എല്ലാവരും ഇംഗ്ലീഷ് ഉപയോഗിക്കാറുണ്ടെങ്കിലും, ഇപ്പോഴും ഒരു നല്ല വിഭാഗം ആളുകളും അവരുടെ മാതൃഭാഷയിലായിരിക്കും സംതൃപ്തി കണ്ടെത്തുക.

അതുകൊണ്ട് തന്നെയായിരിക്കും ഇന്ത്യയില്‍ ഇത്രയധികം പ്രാദേശിക ഭാഷാ സൈറ്റുകള്‍ ഉളളതും. പക്ഷെ ഒരു ഭാഷ നിങ്ങള്‍ കമ്പ്യൂട്ടറില്‍ പുതുതായി ചേര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ നിങ്ങള്‍ പല തരത്തിലുളള ബുദ്ധിമുട്ടുകളും നേരിട്ടേക്കാം. എന്നാല്‍ ഇത് വളരെയധികം ലളിതമായ ഒരു പ്രക്രിയയാണ്. എങ്ങനെയന്ന് അറിയുന്നതിനായി താഴെയുളള സ്ലൈഡര്‍ കാണുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

കണ്‍ട്രോള്‍ പാനലിലേക്ക് പോകുക. മൈ കമ്പ്യൂട്ടറില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് കണ്‍ട്രോള്‍ പാനല്‍ അല്ലെങ്കില്‍ ചേഞ്ച് എ സെറ്റിംഗ് എന്നിവ തിരഞ്ഞെടുക്കുന്നതിലൂടെയും നിങ്ങള്‍ക്ക് കണ്‍ട്രോള്‍ പാനല്‍ ആക്‌സസ് ചെയ്യാന്‍ സാധിക്കും.

2

ഇവിടെ ഒരു ഡയലോഗ് പോപ്പ് ചെയ്യുന്നതാണ്. അതില്‍ 'Date, Time, Language, and Regional Options.' എന്നത് ക്ലിക്ക് ചെയ്യുക. ക്ലാസ്സിക്ക് വ്യൂ-ല്‍ ഇത് 'Regional and Language Options' എന്നതായിരിക്കും.

3

ഇനി 'Languages' ടാബ് ക്ലിക്ക് ചെയ്യുക.

 

4

ഇവിടെ 'ആഡ്' എന്നത് ക്ലിക്ക് ചെയ്യുക എന്നിട്ട് ഡ്രോപ് ഡൗണ്‍ ബോക്‌സില്‍ നിന്ന് നിങ്ങളുടെ ഭാഷ തിരഞ്ഞെടുക്കുക. കീബോര്‍ഡ് ലേഔട്ട്-നായി ആവശ്യപ്പെടുന്നെങ്കില്‍, നിങ്ങള്‍ക്ക് ഏതാണ് ഉചിതമെന്ന് തോന്നുന്നത് അത് തിരഞ്ഞെടുക്കുക.

5

ഈ മാറ്റങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി ഓകെ അമര്‍ത്തുക. പിന്നീട് ഭാഷകള്‍ തമ്മില്‍ മാറ്റുന്നതിനായി ടാസ്‌ക്ബാറിലെ ചെറിയ ബോക്‌സ് മാറുന്നത് വരെ ഇടതുവശത്തെ Alt + Shift അമര്‍ത്തുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Here we look the steps to Add Languages On Your Computer.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot