എങ്ങനെ നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിൽ ഒന്നിലധികം ജിമെയിൽ അക്കൗണ്ടുകൾ ചേർക്കാം?
ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റം ഇന്ന് ലോകത്ത് ഏറ്റവുമധികം ആളുകളാൽ ഉപയോഗിക്കപ്പെടാൻ ഒരുപാട് കാരണങ്ങൾ ഉണ്ട്. ആളുകൾക്ക് ഏറ്റവും എളുപ്പം ഉപയോഗിക്കാൻ പറ്റുന്ന സൗകര്യങ്ങളും സെറ്റിങ്ങ്സുകളും തന്നെയാണ് അവയിൽ പ്രധാനമായ കാരണങ്ങൾ. ഇത്തരത്തിൽ ചെറുതും വലുതുമായ പല സെറ്റിങ്ങ്സുകൾ കൊണ്ടും ആൻഡ്രോയിഡ് സമ്പന്നവുമാണ്. അവയിൽ പെട്ട ഒരു സൗകര്യം ആണ് ഇന്നിവിടെ പറയാൻ പോകുന്നത്.

ഗൂഗിൾ അക്കൗണ്ട്
നിങ്ങൾക്കറിയാം നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിൽ ഒരു ഗൂഗിൾ അക്കൗണ്ട് നിർബന്ധം ആണ് എന്ന്. അതുപയോഗിച്ചാണ് നിങ്ങളുടെ ഫോണിന്റെ മുഴുവൻ നിയന്ത്രണവും നിങ്ങളുടെ കയ്യിൽ വരുക. ഗൂഗിൾ അക്കൗണ്ട് എന്ന് പറയുമ്പോൾ ജിമെയിൽ അക്കൗണ്ട്. എന്നാൽ നിങ്ങൾക്ക് ഒന്നിലധികം ജിമെയിൽ അക്കൗണ്ടുകൾ ഉണ്ടെങ്കിലോ.. അവയെല്ലാം തന്നെ എങ്ങനെ നിങ്ങളുടെ ഫോണിൽ ചേർക്കാൻ പറ്റും? അതിനെ കുറിച്ചാണ് ഇന്നിവിടെ പറയാൻ പോകുന്നത്.

ജിമെയിൽ
കാര്യം വളരെ എളുപ്പമാണ്. നിങ്ങളുടെ ആദ്യ അക്കൗണ്ട് (പ്രധാന അക്കൗണ്ട്) ഫോണിൽ നിലനിർത്തിക്കൊണ്ട് തന്നെ എത്ര ജിമെയിൽ അക്കൗണ്ടുകളും അധികമായി ആൻഡ്രോയിഡ് ഫോണിൽ ചേർക്കാം. ഇതിനായി ചെയ്യേണ്ടത് എന്താണെന്ന് നോക്കാം.

'Add account'
ആദ്യം നിങ്ങളുടെ ഫോണിലെ ജിമെയിൽ ആപ്പിൽ കയറുക. അവിടെ മെനു ക്ലിക്ക് ചെയ്യുക. അവിടെ നിങ്ങളവിലുള്ള നിങ്ങളുടെ അക്കൗണ്ട് കാണാം. അവിടെ ക്ലിക് ചെയുക. ക്ലിക്ക് ചെയ്‌താൽ ഒരു ചെറിയ മെനു കാണാം. അവിടെ 'Add account' എന്ന ഓപ്ഷൻ കാണാം. അതിൽ ഗൂഗിൾ തിരഞ്ഞെടുക്കുക. അവിടെ 'New' തിരഞ്ഞെടുക്കുക. ശേഷം നിങ്ങളുടെ രണ്ടാമത്തെ അക്കൗണ്ട് ചേർക്കാം.

ഉപയോഗിക്കാൻ
ഒരിക്കൽ സിങ്ക് ആയിക്കഴിഞ്ഞാൽ ആ ജിമെയിൽ അക്കൗണ്ടിലെ മെയിലുകൾ എല്ലാം ലോഡ് ആകും. എന്നാൽ അതോടൊപ്പം തന്നെ നിങ്ങളുടെ സകല ഗൂഗിൾ ആപ്പുകളിലും ഈ രണ്ടാമത്തെ ജിമെയിൽ അക്കൗണ്ട് കൂടെ കാണിക്കും. അതായത് നിങ്ങളുടെ എല്ലാ ജിമെയിൽ അക്കൗണ്ടുകളും ഫോണിലെ എല്ലാ ഗൂഗിൾ ആപ്പുകളിലും ഒരേപോലെ ഉപയോഗിക്കാൻ പറ്റുമെന്ന് സാരം.


Click it and Unblock the Notifications








