ഓണ്‍ലൈന്‍ വഴി റേഷന്‍ കാര്‍ഡിന് എങ്ങനെ അപേക്ഷിക്കാം?

Written By:

ഇപ്പോള്‍ പല ഉപയോഗങ്ങള്‍ക്കും റേഷന്‍ കാര്‍ഡ് അത്യാവശ്യമാണ്. റേഷന്‍ കാര്‍ഡ് ഓണ്‍ലൈനായും ഓഫ്‌ലൈനായും അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷി
ക്കണമെങ്കില്‍ http://www.civilsupplieskerala.gov.in/ എന്ന വെബ്‌സൈറ്റിലും ഇല്ലെങ്കില്‍ നേരിട്ട് അക്ഷയ കേന്ദ്രങ്ങള്‍ വഴിയും അപേക്ഷ സമര്‍പ്പിക്കാം. റേഷന്‍ കാര്‍ഡ് ഉളളവര്‍ക്ക് കാര്‍ഡിലെ ബാര്‍കോഡ് എന്റര്‍ ചെയ്യുകയും ഇല്ലാത്തവര്‍ക്ക് നേരിട്ട് രജിസ്റ്റര്‍ ചെയ്യുകയും ചെയ്യാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

റേഷന്‍ കാര്‍ഡ് അപേക്ഷയോടൊപ്പം നല്‍കേണ്ട രേഖകള്‍ സ്‌കാന്‍ ചെയ്ത് പിഡിഎഫ് ഫോര്‍മാറ്റില്‍ അറ്റാച്ച് ചെയ്യണം. ഫയലുകളുടെ വലുപ്പം 240KB കൂടരുത്.

#2

അപേക്ഷ സമര്‍പ്പിച്ച ശേഷം പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിച്ചു വയ്ക്കണം. പുതിയ കാര്‍ഡിനുളള അപേക്ഷയാണെങ്കില്‍ ഫോട്ടോ എടുക്കാനുളള തീയതി സപ്ലേ ഓഫീസില്‍ നിന്നും നിങ്ങള്‍ക്കു നല്‍കുന്നതാണ്.

#3

അവര്‍ നല്‍കുന്ന തീയതി അനുസരിച്ച് സമര്‍പ്പിച്ച രേഖകളുടെ ഒറിജിനലുമായി ചെന്ന് കാര്‍ഡിന്റെ വിലയും അപേക്ഷ ഫീസും നല്‍കിയാല്‍ കാര്‍ഡ് നിങ്ങള്‍ക്കു ലഭിക്കുന്നതാണ്.

#4

അക്ഷയ കേന്ദ്രങ്ങള്‍ വഴി അപേക്ഷിക്കുന്നവരുടെ ഫോട്ടോകള്‍ അവിടെ തന്നെ എടുക്കും. ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ തൊട്ടടുത്തുളള ദിവസം തന്നെ കാര്‍ഡ് വിതരണം ചെയ്യാവുന്ന വിധമാണ് സിവില്‍ സപ്ലേയും നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സും ചേര്‍ന്നാണ് പദ്ധതി ആവിഷ്‌കരിച്ചിട്ടുളളത്. അപേക്ഷയില്‍ സ്വീകരിച്ചിട്ടുളള തുടര്‍നടപടികളും വെബ്‌സൈറ്റില്‍ നിന്ന് അറിയാനാകും.

5

സ്‌റ്റെപ്പ് 1

ആദ്യം റേഷന്‍ കാര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് രജിസ്‌ട്രേഷന്‍ ചെയ്യുക. അതില്‍ നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങള്‍ എല്ലാം നല്‍കണം, കോണ്‍ടാക്റ്റ് നമ്പര്‍ ഉള്‍പ്പെടെ. രജിസ്‌ട്രേഷന്‍ ചെയ്തതിനു ശേഷം അപേക്ഷ ഫോം കണ്ടെത്തുക.

 

#6

സ്‌റ്റെപ്പ് 2

അടുത്തതായി ഫോമില്‍ നല്‍കിയിട്ടുളള എല്ലാ വിവരങ്ങളും പൂരിപ്പിക്കുക.

 

#7

സ്റ്റെപ്പ് 3

ഫോം പൂരിപ്പിച്ച ശേഷം അപേക്ഷകന്‍ അതിന്റെ പ്രിന്റ് ഔട്ടും മറ്റു ആവശ്യമായ എല്ലാ രേഖകളും എടുത്ത് അടുത്തുളള റേഷന്‍ ഓഫീസുമായി ബന്ധപ്പെടുക.

 

#8

സ്‌റ്റെപ്പ് 4

റേഷന്‍ കാര്‍ഡിന്റെ സ്റ്റാറ്റസ് ഓണ്‍ലൈനില്‍ അറിയാനായി അപേക്ഷകന്‍ സ്ലിപ്പിന്റെ പ്രിന്‍് ഔട്ട് എടുത്ത് വയ്‌ക്കേണ്ടതാണ്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്English summary
Ration cards are an official document entitling the holder to a ration of food, fuel, or other goods issued by the Government of India.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot