റേഷന്‍ കാര്‍ഡ് ഓണ്‍ലൈനിലൂടെ എങ്ങനെ അപേക്ഷിക്കാം?

|

ഇപ്പോള്‍ പല ഉപയോഗങ്ങള്‍ക്കും റേഷന്‍ കാര്‍ഡ് വളരെ അത്യാവശ്യമാണ്. നിലവില്‍ ഓണ്‍ലൈനായും ഓഫ്‌ലൈനായും റേഷന്‍ കാര്‍ഡിന് അപേക്ഷിക്കാം.

റേഷന്‍ കാര്‍ഡ് ഓണ്‍ലൈനിലൂടെ എങ്ങനെ അപേക്ഷിക്കാം?

ഓണ്‍ലൈനായി അപേക്ഷിക്കണമെങ്കില്‍ http://www.civilsupplieskerala.gov.in/ എന്ന വെബ്‌സൈറ്റിലും അല്ലെങ്കില്‍ നേരിട്ട് അക്ഷയ കേന്ദ്രങ്ങള്‍ വഴിയും അപേക്ഷ സമര്‍പ്പിക്കാം. റേഷന്‍ കാര്‍ഡ് ഉളളവര്‍ക്ക് കാര്‍ഡിലെ ബാര്‍കോഡ് എന്റര്‍ ചെയ്യുകയും ഇല്ലാത്തവര്‍ക്ക് നേരിട്ട് രജിസ്റ്റര്‍ ചെയ്യുകയും ചെയ്യാം.

റേഷന്‍ കാര്‍ഡിന് അപേക്ഷിക്കാന്‍ വേണ്ടിയുളള രേഖകള്‍:

1. നിര്‍ദ്ദിഷ്ട ഫോര്‍മാറ്റാല്‍ പ്രധാന്‍ അല്ലെങ്കില്‍ വാര്‍ഡ് കൗണ്‍സിലറില്‍ നിന്നുമുളള സര്‍ട്ടിഫിക്കറ്റ്.

2. ജനന തീയതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്.

3. റസിഡന്റ് പ്രൂഫ്: വോട്ടര്‍ ഐഡി, പാന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ് മുതലായവ.

4. കുടുംബ നാഥന്റെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ

റേഷന്‍ കാര്‍ഡ് ഓണ്‍ലൈനായി അപേക്ഷിക്കാന്‍ ഈ പറയുന്ന ഘട്ടങ്ങള്‍ പാലിക്കുക.

സ്റ്റെപ്പ് 1: ആദ്യം സിവില്‍ സര്‍വ്വീസിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലിലേക്ക് പോവുക (http://civilsupplieskerala.gov.in/)

സ്റ്റെപ്പ് 2: ബാര്‍കോഡ് നമ്പര്‍ നല്‍കണമെന്ന് ആവശ്യപ്പെടുകയാണെങ്കില്‍ 'No' എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. നിങ്ങളുടെ തെളിവുകളും വിശദാംശങ്ങളും പൂരിപ്പിച്ച് ഒരു പുതിയ അക്കൗണ്ട് സൃഷ്ടിക്കുക.

സ്റ്റെപ്പ് 3: എല്ലാ വിശദാംശങ്ങളും നല്‍കിക്കഴിഞ്ഞാല്‍ 'Submit' ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. അക്കൗണ്ട് വിജയകരമായി സൃഷ്ടിച്ചു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് അവിടെ ഒരു ആക്ടിവേഷന്‍ ലിങ്ക് കാണാം. അക്കൗണ്ട് ആക്ടിവേഷന്‍ പൂര്‍ത്തിയാക്കാനായി 'Activate Account' ല്‍ ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 4: രജിസ്‌ട്രേഷന്‍ സമയത്ത് നിങ്ങള്‍ തിരഞ്ഞെടുത്ത ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ഓണ്‍ലൈന്‍ പോര്‍ട്ടലിലേക്ക് ലോഗിന്‍ ചെയ്യുക. റേഷന്‍ കാര്‍ഡ് ഇല്ലാതിരുന്നാല്‍ നിങ്ങള്‍ക്ക് മൂന്നു ഓപ്ഷനുകള്‍ കാണാം: പുതിയ റേഷന്‍ കാര്‍ഡ് വിതരണം, നോണ്‍-ഇന്‍ക്ലൂഷന്‍ സര്‍ട്ടിഫിക്കറ്റ്, നോണ്‍ റിന്യൂവല്‍ സര്‍ട്ടിഫിക്കറ്റ് എന്നിങ്ങനെ.

സ്റ്റെപ്പ് 5: ഇതില്‍ നിങ്ങള്‍ക്ക് ആവശ്യമുളള ഓപ്ഷന്‍ തിരഞ്ഞെടുക്കുക, അതായത് 'Issue a new ration card'. അതിനു ശേഷം 'ന്യൂ ആപ്ലിക്കേഷന്‍' ലിങ്ക് തിരഞ്ഞെടുക്കുക.

സ്റ്റെപ്പ് 6: നിങ്ങള്‍ പൂരിപ്പിക്കേണ്ട ഒരു ഫോം ഇപ്പോള്‍ കാണും. ശ്രദ്ധാപൂര്‍വ്വം അതു പൂരിപ്പിക്കുക. നിങ്ങള്‍ നല്‍കിയ ഡാറ്റകള്‍ രണ്ടു തവണ പരിശോധിക്കുകയും വേണം.

സ്റ്റെപ്പ് 7: അടുത്ത ഘട്ടത്തില്‍ ആവശ്യമായ എല്ലാ രേഖകളും നിങ്ങള്‍ അപ്‌ലോഡ് ചെയ്യേണ്ടതാണ്. പിഡിഎഫ് ഫോര്‍മാറ്റിലായിരിക്കണം ഇത് അപ്‌ലോഡ് ചെയ്യേണ്ടത്. കൂടാതെ ഫയലുകളുടെ വലുപ്പം 240KB യില്‍ കൂടരുത്.

സ്റ്റെപ്പ് 8: ഇതാണ് ഏറ്റവും അവസാന ഘട്ടം. 'Submit' ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുന്നതിനു മുന്‍പു തന്നെ നിങ്ങള്‍ നല്‍കിയ എല്ലാ വിവരങ്ങളും ഒന്നു കൂടി പരിശോധിക്കുക. അതിനു ശേഷം ഫോമിന്റെ പ്രിന്റ് എടുക്കുക, കൂടാതെ തീയതിയും ആപ്ലിക്കേഷന്‍ നമ്പരും സൂക്ഷിച്ചു വയ്ക്കുക. നിങ്ങള്‍ വിജയകരമായി ആപ്ലിക്കേഷന്‍ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ 'ആപ്ലിക്കേഷന്‍ സ്റ്റാറ്റസ്' സ്‌ക്രീനില്‍ കാണാം.

സ്റ്റെപ്പ് 9: ഇനി നിങ്ങളുടെ എല്ലാ ആവശ്യമുളള രേഖകളും അതിന്റെ പ്രിന്റ്ഔട്ടുമായി അടുത്തുളള റേഷന്‍ ഓഫീസില്‍ ബന്ധപ്പെടുക. അവിടെ നിങ്ങളുടെ കുടുംബനാഥന്റെ ഫോട്ടോയും എടുക്കും.

വാട്ട്‌സാപ്പ് ഗുഡ്‌മോര്‍ണിംഗ് മെസേജിന്റെ പ്രശ്‌നം നിങ്ങളും നേരിടുന്നുണ്ടോ?വാട്ട്‌സാപ്പ് ഗുഡ്‌മോര്‍ണിംഗ് മെസേജിന്റെ പ്രശ്‌നം നിങ്ങളും നേരിടുന്നുണ്ടോ?

Best Mobiles in India

Read more about:
English summary
When applying for a new ration card in the state of Kerala, you need to fulfill certain legal formalities that include submission of the necessary documents for your identity verification.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X