വോട്ടേഴ്‌സ് ഐഡി കാര്‍ഡ് എങ്ങനെ ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം!

Written By:

വോട്ടേഴ്‌സ് ഐഡി ഇപ്പോള്‍ ഒരു പ്രധാന രേഖയായി വേണ്ടി വന്നിരിക്കുകയാണ്. 18 വയസ്സു തികഞ്ഞ ഏതൊരു ഇന്ത്യാക്കാരനും ഭരണഘടന നല്‍കുന്ന അവകാശമാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുക എന്നുളളത്.

സ്ത്രീകള്‍ക്ക് വീട്ടിലിരുന്ന് ഓണ്‍ലൈനില്‍ ചെയ്യാവുന്ന തൊഴിലുകള്‍!

വോട്ടേഴ്‌സ് ഐഡി കാര്‍ഡ് എങ്ങനെ ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം!

ഇന്ത്യയില്‍ തിരഞ്ഞെടുപ്പ് സമയത്ത് വോട്ടേഴ്‌സ് ഐഡി കാര്‍ഡ് ഉണ്ടെങ്കില്‍ മാത്രമേ വോട്ട് ചെയ്യാന്‍ സാധിക്കൂ.

വോട്ടേഴ്‌സ് ഐഡി എടുക്കാന്‍ ഇനി ഒരിടത്തും പോകേണ്ട ആവശ്യം വരുന്നില്ല. നിങ്ങള്‍ക്കു തന്നെ ഓണ്‍ലൈനിലൂടെ വോട്ടേഴ്‌സ് ഐഡിക്ക് അപേക്ഷിക്കാം.

എങ്ങനെ ഓണ്‍ലൈനിലൂടെ വോട്ടേഴ്‌സ് ഐഡിക്ക് അപേക്ഷിക്കാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്‌റ്റെപ്പ് 1

വോട്ടേഴ്‌സ് ഐഡിക്ക് അപേക്ഷിക്കുമ്പോള്‍ ലാന്റ്-ലൈന്‍ നമ്പര്‍ കൂടാതെ ഒരു മൊബൈല്‍ നമ്പര്‍ കൂടി വേണ്ടത് വളരെ അത്യാവശ്യമാണ്. അതു പോലെ ഈമെയില്‍ ഐഡിയും നല്ലൊരു ഇന്റര്‍നെറ്റ് കണക്ഷനും ഉണ്ടായിരിക്കണം.

എങ്ങനെ പാസ്‌പോര്‍ട്ട് ഓണ്‍ലൈല്‍ വഴി അപേക്ഷിക്കാം?

സ്‌റ്റെപ്പ് 2

അടുത്തതായി നിങ്ങളുടെ കമ്പ്യൂട്ടറിന്റെ ബ്രൗസറില്‍ ഗൂഗിള്‍ ക്രോം തുറക്കുക.

സ്‌റ്റെപ്പ് 3

ഇനി അഡ്രസ് ബാറില്‍ http://eci-citizenservices.nic.in എന്ന് ടൈപ്പ് ചെയ്യുക. അപ്പോള്‍ ഈ പേജ് തുറന്നു വരുന്നതാണ്.

സ്‌റ്റെപ്പ് 4

നിങ്ങള്‍ ആദ്യമായാണ് വോട്ടേഴ്‌സ് ഐഡിക്ക് അപേക്ഷിക്കുന്നതെങ്കില്‍ സ്‌റ്റെപ്പ് 3ല്‍ കാണുന്ന പേജിലെ 'New user Registration' എന്നതില്‍ ക്ലിക്ക് ചെയ്യുക.

സ്‌റ്റെപ്പ് 5

ന്യൂ രജിസ്‌ട്രേഷന്‍ എന്നതില്‍ ക്ലിക്ക് ചെയ്തു കഴിഞ്ഞാല്‍ ഈ പേജ് തുറന്നു വരുന്നതാണ്.

സ്‌റ്റെപ്പ് 6

ഇവിടെ നിങ്ങള്‍ നിങ്ങളടെ മൊബൈല്‍ നമ്പറും ഈമെയില്‍ ഐഡിയും എന്റര്‍ ചെയ്യുക. അതിനു ശേഷം 'രജിസ്റ്റര്‍' എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

വിദ്യാര്‍ത്ഥികള്‍ക്കായി വോഡാഫോണിന്റെ പുതിയ അണ്‍ലിമിറ്റഡ് സ്‌കീം!

സ്‌റ്റെപ്പ് 7

നിങ്ങള്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ വേരിഫിക്കേഷന്‍ നമ്പറോടു കൂടിയ ഒരു എസ്എംഎസ് നിങ്ങളുടെ രജിസ്റ്റര്‍ മൊബൈലിലേക്ക് ലഭിക്കുന്നതാണ്.

സ്‌റ്റെപ്പ് 8

രജിസ്റ്റര്‍ ചെയ്ത മൊബൈലില്‍ വേരിഫിക്കേഷന്‍ നമ്പര്‍ കിട്ടിയാല്‍ ഈ കാണുന്ന ബോക്‌സില്‍ എന്റര്‍ ചെയ്യുക.

സ്‌റ്റെപ്പ് 9

നമ്പര്‍ എന്റര്‍ ചെയ്ത് 'Verify' എന്നതില്‍ ക്ലിക്ക് ചെയ്താല്‍ വേറൊരു പേജില്‍ നിങ്ങളെ എത്തിക്കുന്നതാണ്. വേരിഫിക്കേഷന്‍ കോട് എന്റര്‍ ചെയ്തു കഴിഞ്ഞാല്‍ 'Proceed' എന്ന ബട്ടണ്‍ പ്രസ് ചെയ്യുക. അപ്പോള്‍ ഈ പേജ് തുറന്നു വരും.

സ്റ്റെപ്പ് 10

മുകളില്‍ കാണുന്ന പേജില്‍ എല്ലാം എന്റര്‍ ചെയ്ത ശേഷം 'Save' എന്നതില്‍ ക്ലിക്ക് ചെയ്താല്‍ ഈ പേജില്‍ നിങ്ങള്‍ എത്തുന്നതാണ്.

സ്‌റ്റെപ്പ് 11

ഇനി ഈ പേജില്‍ കാണുന്ന കോളത്തില്‍ എല്ലാം പൂരിപ്പിച്ചതിനു ശേഷം 'Submit' എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. സബ്മിറ്റ് ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ ആപ്ലിക്കേഷന്‍ ഐഡി ലഭിക്കുന്നതാണ്. ഈ ഐഡി നമ്പര്‍ നിങ്ങള്‍ സൂക്ഷിച്ചു വയ്ക്കുക.

വോട്ടേഴ്‌സ് ഐഡി കാര്‍ഡിന്റെ സ്റ്റാറ്റസ് അറിയാനായി ഇത് ഉപയോഗപ്പെടും.

വമ്പിച്ച ഓഫറില്‍ സാംസങ്ങ് ഫോണുകള്‍!

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
As a voter, you are entitled to certain rights and privileges as laid down by the Constitution, which safeguards the rights of the voter. It also lays down the conditions under which this privilege is granted to citizens.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot