ആന്‍ഡ്രോയിഡില്‍ ഇനി പാട്ടുകേള്‍ക്കുമ്പോള്‍, വരികള്‍ കൂടി കാണാം

|

സംഗീതം ഇല്ലാത്ത ലോകം എന്തുമാത്രം വിരസമായിരിക്കുമെന്ന് ആലോചിച്ച് നോക്കുക. അതുകൊണ്ട് പാട്ടുകളെ നമുക്ക് ഒഴിവാക്കാന്‍ കഴിയുകയില്ല. ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ പാട്ടുകള്‍ കേള്‍ക്കുന്നവരായിരിക്കും നമ്മളില്‍ അധികംപേരും.

 
ആന്‍ഡ്രോയിഡില്‍ ഇനി പാട്ടുകേള്‍ക്കുമ്പോള്‍, വരികള്‍ കൂടി കാണാം

ചില പാട്ടുകള്‍ കാതിലേക്ക് ഒഴുകിയെത്തുമ്പോള്‍ അവയുടെ വരികള്‍ കൂടി കിട്ടിയിരുന്നെങ്കിലെന്ന് ആഗ്രഹം തോന്നാറില്ലേ? ഫോണുകളിലെ മ്യൂസിക് പ്ലേയറുകളില്‍ പാട്ടിനൊപ്പം വരികള്‍ കൂടി പ്ലേ ചെയ്യാനാകില്ല. എന്നാല്‍ ഇതിന് സഹായിക്കുന്ന നിരവധി ആപ്പുകള്‍ ലഭ്യമാണ്. അവയില്‍ ചിലത് പരിചയപ്പെട്ടാലോ?


1. മ്യൂസിക്‌സ്മാച്ച്

പാട്ടിനൊപ്പം വരികള്‍ കൂടി പ്ലേ ചെയ്യുന്ന ആപ്പ് ആണിത്. ഓരോ വാക്കുകളും കൃത്യമായി പ്രദര്‍ശിപ്പിക്കുമെന്നതിനാല്‍ പാട്ട് തെറ്റുകളില്ലാതെ മനപാഠമാക്കാന്‍ ഇത് സഹായിക്കുന്നു.

മ്യൂസിക്‌സ്മാച്ചിന്റെ പ്രത്യേകതകള്‍:

ക്രോംകാസ്റ്റ് ആപ്പ് ഉപയോഗിച്ച് സ്മാര്‍ട്ട് ടിവിയിലും പാട്ടും വരികളും പ്ലേ ചെയ്യാന്‍ കഴിയുന്നു

സ്ലീപ് ടൈമര്‍, ഇക്വലൈസര്‍ പോലുള്ള ഫീച്ചറുകള്‍

ലിറിക്‌സ്‌കാര്‍ഡ് ആപ്പിന്റെ സഹായത്തോടെ വരികള്‍ കൊണ്ടുള്ള ഉദ്ധരണികളുണ്ടാക്കി പങ്കുവയ്ക്കാന്‍ കഴിയുന്നു

പാട്ടുകളെ കുറിച്ചുള്ള വിവരങ്ങള്‍, കവര്‍ ആര്‍ട്ട് എന്നിവ സ്വയം കണ്ടെത്തുന്നു

ആന്‍ഡ്രോയ്ഡ് വെയര്‍, ടിവി എന്നിവയിലും പ്രവര്‍ത്തിക്കുന്നു

മ്യൂസിക്‌സ്മാച്ച് ആപ്പില്‍ പാട്ടുകള്‍ കേള്‍ക്കുന്നത് എങ്ങനെ?


1. മ്യൂസിക്‌സ്മാച്ച്-ലിറിക്‌സ്&മ്യൂസിക് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യുക

2. ഓപ്പണ്‍ ചെയ്യുമ്പോള്‍ പ്രത്യക്ഷപ്പെടുന്ന സ്‌ക്രീനില്‍ ലിറിക്‌സ് ഫീച്ചര്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ ആവശ്യപ്പെടും. Enable Now-ല്‍ അമര്‍ത്തുക.

3. നോട്ടിഫിക്കേഷന്‍ അനുവദിക്കണമോ എന്ന ചോദ്യം സ്‌ക്രീനില്‍ തെളിയും. അനുവാദം നല്‍കുക.

4. മ്യൂസിക് ലൈബ്രററി ഉപയോഗിക്കാനുള്ള അനുവാദം ചോദിക്കും. Allow-ല്‍ അമര്‍ത്തി അനുവാദം നല്‍കുക. ഉടന്‍ ഫോണിലുള്ള പാട്ടുകള്‍ മ്യൂസിക്‌സ്മാച്ചില്‍ പ്രത്യക്ഷപ്പെടും.

5. ഇനി ഇഷ്ടമുള്ള പാട്ട് തിരഞ്ഞെടുത്ത് പ്ലേ ചെയ്യുക. വരികള്‍ ആസ്വദിച്ച് പാട്ട് കേള്‍ക്കാം.


2. ലിറിക്‌സ് മാനിയ

പാട്ടിലെ വരികളുടെ വലിയൊരു ശേഖരമാണ് ലിറിക്‌സ് മാനിയ. പാട്ടുകാരുടെ പേര്, പാട്ടുകള്‍ എന്നിവ തിരയാന്‍ ഇതില്‍ കഴിയും. ഇഷ്ടഗാനത്തിന്റെ വരികള്‍ക്കൊപ്പം അവ കേള്‍ക്കാനും ലിറിക്‌സ് മാനിയയില്‍ സൗകര്യമുണ്ട്.

ലിറിക്‌സ് മാനിയ എങ്ങനെ ഉപയോഗിക്കാം

1. ലിറിക്‌സ് മാനിയ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യുക

2. ആപ്പ് ഓപ്പണ്‍ ചെയ്യുമ്പോള്‍ ഉപയോഗിക്കേണ്ട വിധം വിശദമാക്കുന്ന ചെറിയൊരു ടൂട്ടോറിയല്‍ പ്രത്യക്ഷപ്പെടും. ടൂട്ടോറിയലില്‍ താത്പര്യമില്ലാത്തവര്‍ സ്‌കിപ്പ് ചെയ്യുക. അല്ലാത്തവര്‍ തുടരുക.

3. അടുത്തതായി ഫെയ്‌സ്ബുക്ക് അല്ലെങ്കില്‍ ഗൂഗിള്‍ ഐഡി ഉപയോഗിച്ച് ലോഗിന്‍ ചെയ്യണം.

4. ഇനി പ്രത്യക്ഷപ്പെടുന്ന സ്‌ക്രീനില്‍ നിന്ന് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട പാട്ട് തിരഞ്ഞെടുക്കുക.

5. പാട്ട് കേള്‍ക്കുമ്പോള്‍ വരികള്‍ സ്‌ക്രീനില്‍ തെളിയും.

3. ക്വിക്ക്‌ലിറിക്

കേട്ടുകൊണ്ടിരിക്കുന്ന പാട്ടിന്റെ വരികള്‍ തിരഞ്ഞ് കണ്ടുപിടിക്കുന്നതിന് സഹായിക്കുന്ന ആപ്പ് ആണ് ക്വിക്ക്‌ലിറിക്. ഇതിനായി ഒരു ബട്ടണില്‍ അമര്‍ത്തിയാല്‍ മതിയെന്നതാണ് ഈ ക്വിക്ക്‌ലിറിക്കിന്റെ ഏറ്റവും വലിയ പ്രത്യേകത. ഫ്‌ളോട്ടിംഗ് വിന്‍ഡോ, തേര്‍ഡ് പാര്‍ട്ടി മ്യൂസിക് പ്ലേയര്‍ എന്നിവയുണ്ടാക്കുന്ന തലവേദനകളും ഇതിലില്ല.

 

1. പ്ലേസ്റ്റോറില്‍ നിന്ന് ക്വിക്ക്‌ലിറിക് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യുക.

2. ആപ്പ് ഓപ്പണ്‍ ചെയ്ത് ഇടത്തു നിന്ന് വലത്തേക്ക് സ്ലൈഡ് ചെയ്യുക. അപ്പോള്‍ പ്രത്യക്ഷപ്പെടുന്ന ഓപ്ഷനുകളില്‍ നിന്ന് ലിറിക്‌സ് തിരഞ്ഞെടുക്കുക.

3. ഇനി Automatically refresh lyrics- ഓപ്ഷന്‍ പ്രവര്‍ത്തനക്ഷമമാക്കുക.

4. ഫോണില്‍ ഏതെങ്കിലും പാട്ട് ഇട്ടതിന് ശേഷം ക്വിക്ക്‌ലിറിക് ആപ്പ് തുറന്ന് റിഫ്രഷ് ബട്ടണില്‍ അമര്‍ത്തുക. നിങ്ങള്‍ കേട്ടുകൊണ്ടിരിക്കുന്ന പാട്ടിന്റെ വരികള്‍ പ്രത്യക്ഷപ്പെടും.

അടുത്തപാട്ടിലേക്ക് മാറുമ്പോള്‍ വീണ്ടും റിഫ്രഷ് ബട്ടണ്‍ അമര്‍ത്തേണ്ട കാര്യമില്ല.

Best Mobiles in India

Read more about:
English summary
How to Automatically Play Music With Lyrics In Android

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X