എങ്ങനെ സൗജന്യമായി റിലയന്‍സ് ജിയോ പ്രൈം മെമ്പറാകാം?

Written By:

റിലയന്‍സ് ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ മാര്‍ച്ച് 31ന് അവസാനിക്കും. അതായത് ടെലികോം ഓപ്പറേറ്ററില്‍ നിന്നും സൗജന്യ ഡാറ്റ അവസാനിച്ചു എന്നാണ്. കുറഞ്ഞ ചെലവില്‍ 4ജി സ്പീഡ് ആസ്വദിക്കണമെങ്കില്‍ ജിയോ പ്രൈം മെമ്പറാകുന്നതാണ് ഏറ്റവും നല്ലത്.

എങ്ങനെ സൗജന്യമായി റിലയന്‍സ് ജിയോ പ്രൈം മെമ്പറാകാം?

ജിയോയും എയര്‍ടെല്ലും തമ്മില്‍ എന്തിനു യുദ്ധം? ഇത് അവസാനിക്കുമോ?

റിലയന്‍സ് ജിയോ പ്രൈം മെമ്പര്‍ഷിപ്പിലൂടെ ഉപയോക്താക്കള്‍ക്ക് 4ജി ഡാറ്റ പദ്ധതികള്‍ ആസ്വദിക്കാന്‍ കഴിയുന്നു. 99 രൂപയുടെ സബ്‌സ്‌ക്രിപ്ഷന്‍ ഒറ്റ തവണ മാത്രമാണ്. അതിനു ശേഷം 303 രൂപയ്‌ക്കോ 499 രൂപയ്‌ക്കോ റീച്ചാര്‍ജ്ജ് ചെയ്താല്‍ 1ജിബി അല്ലെങ്കില്‍ 2ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളുകളും പ്രതിദിനം ഉപയോഗിക്കാം.

എന്നാല്‍ സബ്‌സ്‌ക്രിപ്ഷന്‍ തുക അത്രയേറെ വലിയ തുകയൊന്നുമല്ല. എന്നിരുന്നാലും സൗജന്യമായി റിലയന്‍സ് ജിയോ പ്രൈം മെമ്പറാകാന്‍ ഒരവസരം ഉണ്ട്. 99 രൂപ മുടക്കാതെ എങ്ങനെ ജിയോ പ്രൈം മെമ്പറാകാം എന്നു നോക്കാം.

എങ്ങനെ ഫേസ്ബുക്കില്‍ ലൈവ് ആകാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ജിയോ പേ വാലറ്റ് വഴി പണം നല്‍കുക

ജിയോ മണി വാലറ്റ് വഴി ജിയോ പ്രൈം മെമ്പര്‍ ആയാല്‍ 50 രൂപ ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കുന്നതാണ്. അതിനു ശേഷം പ്രൈം മെമ്പര്‍ഷിപ്പിന്റെ ബാക്കി തുക 49 രൂപയാണ്.

303 രൂപയും ജിയോ മണി വഴി പേ ചെയ്യുക

ജിയോ പ്രൈം മെമ്പറായ ശേഷം 303 രൂപയും ജിയോ മണി വഴി പേ ചെയ്താല്‍ 50 രൂപ വീണ്ടും ക്യാഷ്ബാക്ക് ലഭിക്കുന്നു. കൂടാതെ 303 രൂപയ്ക്കു മുകളില്‍ ഏതൊരു റീച്ചാര്‍ജ്ജ് ചെയ്താലും 50 രൂപ ക്യാഷ്ബാക്ക് ലഭിക്കുന്നു.

ജിയോയെ ഞെട്ടിച്ചു കൊണ്ട് വന്‍ ഡാറ്റ/ കോളിങ്ങ് ഓഫറുമായി ബിഎസ്എന്‍എല്‍!

100 രൂപ ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കുന്നു

അങ്ങനെ എല്ലാം ചേര്‍ത്ത് 100 രൂപയാണ് ക്യാഷ്ബാക്ക് ഓഫറായി ലഭിക്കുന്നത്. രണ്ട് പ്രവര്‍ത്തി ദിവസത്തിനുളളില്‍ 100 രൂപ നിങ്ങളുടെ വാലറ്റില്‍ വന്നു ചേരുന്നതാണ്. അത് ജിയോ മണി ആപ്പ് വഴി നിങ്ങള്‍ക്ക് ഉപയോഗിക്കാം. ക്രമേണ നിങ്ങള്‍ക്ക് യാതൊരു ചിലവും കൂടാതെ പ്രൈം മെമ്പര്‍ഷിപ്പ് ആകാം.

മറ്റു ഓഫറുകള്‍

ജിയോ മണി കൂടാതെ തന്നെ പ്രൈം മെമ്പറാകാന്‍ പേറ്റിഎമ്മും (Paytm) ആപ്പ് വഴി റീച്ചാര്‍ജ്ജ് ചെയ്താല്‍ 10 രൂപ ക്യാഷ്ബാക്ക് ഓഫര്‍ നല്‍കുന്നു. ഇതു കൂടാതെ 303 രൂപയും ആപ്പ് വഴി റീച്ചാര്‍ജ്ജ് ചെയ്താല്‍ 30 രൂപയും ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കുന്നു.

ആപ്പിള്‍ ഐഫോണ്‍ വാങ്ങുമ്പോള്‍ ഇവ പ്രത്യേകം ശ്രദ്ധിക്കുക!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Become a Jio Prime member for free.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot