Home
How to

നിങ്ങളുടെ ആന്‍ഡ്രോയിഡ് ആപ്‌സിലെ പരസ്യങ്ങള്‍ എങ്ങനെ തടയാം?

By Gizbot Bureau

നമ്മുടെ ഫോണുകളില്‍ മൊബൈല്‍ ഡേറ്റ ഓണ്‍ ആയിരിക്കുമ്പോള്‍ ഓട്ടോമാറ്റിക് ആയി തന്നെ ഒരുപാട് പരസ്യങ്ങള്‍ വന്നു കിടക്കുന്നുണ്ടാകും. പല ആപ്ലിക്കേഷന്‍ അല്ലെങ്കില്‍ ഗെയിമുകള്‍ തുറക്കുമ്പോള്‍ ഇത്തരം പരസ്യങ്ങള്‍ നമുക്ക് പല ബുദ്ധിമുട്ടികളും സൃഷ്ടിക്കാറുണ്ട്.

നിങ്ങളുടെ ആന്‍ഡ്രോയിഡ് ആപ്‌സിലെ പരസ്യങ്ങള്‍ എങ്ങനെ തടയാം?

അത്തരം സന്ദര്‍ഭങ്ങളില്‍ പലപ്പോഴും നമ്മള്‍ ചിന്തിക്കാറുണ്ടാകും എങ്ങനെ ഈ പരസ്യങ്ങള്‍ ഒഴിവാക്കാമെന്ന്. ഇങ്ങനെയുളള പരസ്യങ്ങള്‍ വളരെ എളുപ്പത്തില്‍ തന്നെ ഫോണില്‍ നിന്നും ഒഴിവാക്കാം. ചില ആപ്പുകള്‍ തുറക്കുമ്പോഴോ അല്ലെങ്കില്‍ ഫോണിന്റെ ഫുള്‍ പേജിലായോ പരസ്യങ്ങള്‍ വരാറുണ്ട്. അതു പോലെ നമ്മള്‍ ഒരു വെബ്‌സൈറ്റ് സന്ദര്‍ശിക്കുമ്പോഴും ഇതു പോലെ വരാറുണ്ട്. പലപ്പോഴും ഈ ഒരു കാര്യം നമ്മളെ ഏറെ ബുദ്ധിമുട്ടിപ്പിക്കാറുണ്ട്. ഇത്തരത്തിലുളള പ്രശ്‌നങ്ങള്‍ക്കു പരിഹാരം ആഡ്-ബ്ലോക്കര്‍ തന്നെയാണ്.

നിങ്ങള്‍ ഒരു നോണ്‍-റൂട്ട് ആഡ് ബ്ലോക്കര്‍ ആണ് തിരയുന്നതെങ്കില്‍, ഡവലപ്പര്‍ Julian Klode യുടെ മികച്ച ഒരു ആപ്പ് ഇവിടെ പരിചയപ്പെടുത്തുകയാണ്. ഇത് NetGuard, AdGuard തുടങ്ങിയ മറ്റ് ഇതര ആപ്ലിക്കേഷനുകള്‍ക്ക് സമാനമായ വിധത്തില്‍ ആന്‍ഡ്രോയിഡിന്റെ VPN സിസ്റ്റത്തെ ഉപയോഗിക്കുന്നു. ഈ പ്രക്രിയയിലൂടെ ബാറ്ററി ലൈഫ് ലാഭിക്കാന്‍ കഴിയും.

Klode's ad-blocker ആപ്പ് അതിന്റെ എതിരാളികളില്‍ നിന്നും വ്യത്യസ്ഥമായി, അതായത് DNS തലത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇത് തികച്ചും സൗജന്യവും അതു പോലെ ഓപ്പണ്‍ സോഴ്‌സുമാണ്. അതിനാല്‍ നോണ്‍-റൂട്ട് പരസ്യ ബ്ലോക്കര്‍ മികച്ച ഒരു ചോയിസ് തന്നെയാണ്.

ഇതിനായി നിങ്ങള്‍ക്കു വേണ്ടത് ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്പ് അല്ലെങ്കില്‍ അതിനു മുകളിലുളളത്, കൂടാതെ Unknown Sources പ്രാപ്തമാക്കേണ്ടതുണ്ട്.

ഇത് എങ്ങനെ ഇന്‍സ്‌റ്റോള്‍ ചെയ്യാമെന്നു നോക്കാം.

സ്‌റ്റെപ്പ് 1 : ഇന്‍സ്റ്റോള്‍ DNS66

റൂട്ട് ചെയ്യാത്ത ആന്‍ഡ്രോയിഡ് ഉപകരണങ്ങളിലെ എല്ലാ പരസ്യങ്ങളും ബാറ്ററി നഷ്ടപ്പെടാതെ തന്നെ DNS66 ബ്ലോക്ക് ചെയ്യുന്നതാണ്. F-Droid Repository എന്ന സൈറ്റില്‍ നിന്നും ഇത് സൗജന്യമായി ലഭിക്കും. F-Droid Repository എന്ന പേജ് തുറന്നതിനു ശേഷം, ആ പേജിലെ പാക്കേജസ് വിഭാഗത്തിലേക്ക് സ്‌ക്രോള്‍ ചെയ്യുക, തുടര്‍ന്ന് 'download apk' എന്ന ലിങ്കില്‍ ടാപ്പ് ചെയ്യുക. APK ലോഞ്ച് ചെയ്യാനായി Download complete notification ല്‍ ടാപ്പ് ചെയ്യുക. തുടര്‍ന്ന് ആവശ്യപ്പെടുമ്പോള്‍ 'Install' അമര്‍ത്തുക.

സ്‌റ്റെപ്പ് 2: ഡൊമൈന്‍ ഫില്‍റ്ററുകള്‍ തിരഞ്ഞെടുക്കുക

ആപ്ലിക്കേഷന്‍ ലോഞ്ച് ചെയ്തു കഴിഞ്ഞാല്‍ സെറ്റ്-അപ്പ് ഗ്രേഡ് ദൃശ്യമാകും.

ഇനി ആരംഭിക്കുന്നതിന് ആദ്യം സ്‌ക്രീനിന്റെ ചുവടെയുളള ഡൊമെയ്ന്‍ ഫില്‍റ്ററുകള്‍ ടാബിലേക്ക് പോകുക. അവിടെ നിന്നും നിങ്ങള്‍ ആഡ്-ബ്ലോക്കിംഗ് ഹോസ്റ്റ് ഫയലും തിരഞ്ഞെടുക്കുക. ഇത് DNS66 നിങ്ങള്‍ക്കായി ബ്ലോക്ക് ചെയ്യുന്ന പരസ്യ സെര്‍വറുകളുടെ ഒരു ലിസ്റ്റാണ്. എന്‍ട്രിയുടെ ഇടതു വശത്ത് ചുവന്ന ഡോട്ട് ടാപ്പ് ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് 'Addway hosts file' തിരഞ്ഞെടുക്കാം. വിജയകരമായി ഇത് നിങ്ങള്‍ തിരഞ്ഞെടുത്തു കഴിഞ്ഞാല്‍ അതിനു സമീപത്തുളള ഡോട്ട് പച്ചയായി കാണാം.

സ്റ്റെപ്പ് 3: VPN സേവനം ഇനേബിള്‍ ചെയ്യുക

അടുത്തതായി ചുവടെ കാണുന്ന മെനുവില്‍ നിന്നും Start/ Stop ടാബിലേക്ക് പോകുക. തുടര്‍ന്ന് സ്‌ക്രീനിന്റെ മുകളില്‍ കാണുന്ന Refresh icon ല്‍ ടാപ്പു ചെയ്യുക. ടാപ്പ് ചെയ്തു കഴിഞ്ഞാല്‍ ഹോസ്റ്റ് ഫയല്‍ ഡൗണ്‍ലോഡ് ചെയ്യുന്നു എന്ന നോട്ടിഫിക്കേഷന്‍ കാണും. VPN-ad-blocking സേവനം ഇനേബിള്‍ ചെയ്യാനായി സ്‌ക്രീനിന്റെ മദ്ധ്യത്തില്‍ കാണുന്ന പവര്‍ ഐക്കണില്‍ ദീര്‍ഘനേരം അമര്‍ത്തിപ്പിടിക്കുക. ഇതിനകം തന്നെ നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞാല്‍ പോപ്അപ്പില്‍ 'OK' അമര്‍ത്തുക.

സ്‌റ്റെപ്പ് 4: ആഡുകള്‍ ഇല്ലാതെ നിങ്ങളുടെ പ്രീയപ്പെട്ട ആപ്പ് ആസ്വദിക്കാം

DNS66 VPN സേവനം ഉപയോഗിച്ച് നിങ്ങളുടെ ബ്രൗസറിലും അതു പോലെ തന്നെ മറ്റു ആപ്ലിക്കേഷനുകളിലും പരസ്യങ്ങള്‍ ബ്ലോക്ക് ചെയ്തു കഴിഞ്ഞിരിക്കുന്നു. സേവനം സജീവമാണ് എന്ന് സൂചിപ്പിക്കുന്നതിന് ഒരു ചെറിയ കീ ഐക്കണ്‍ നിങ്ങളുടെ സ്റ്റാറ്റസ് ബാറില്‍ കാണിക്കുന്നു. ഇത് എല്ലായിപ്പോഴും ഉണ്ടാകും.

More from GizBot

Best Mobiles in India

English summary
How To Block Ads in All Your Android Apps
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X