ശല്ല്യക്കാരായ കോണ്‍ടാക്റ്റുകളെ വാട്ട്‌സ്ആപില്‍ ബ്ലോക്ക് ചെയ്യാന്‍...!

വാട്ട്‌സ്ആപ് എന്ന ജനകീയ മെസേജിങ് ആപിന്റെ പ്രശസ്തി നാള്‍ക്ക് നാള്‍ വര്‍ദ്ധിച്ചുവരികയാണ്. കൂടുതല്‍ ആളുകള്‍ വാട്ട്‌സ്ആപ് ഉപയോഗിക്കുന്നതിന് അനുസരിച്ച്, വാട്ട്‌സ്ആപിലെ കോണ്‍ടാക്റ്റുകള്‍ക്കും സ്വാഭാവികമായി നീളം വര്‍ദ്ധിക്കുകയാണ്.

മൊബൈല്‍ ബാറ്ററികളെക്കുറിച്ചുളള 10 പൊതുവായ തെറ്റുധാരണകള്‍ ഇതാ...!

ഈ അവസരത്തില്‍ എങ്ങനെയാണ് നിങ്ങളെ ശല്ല്യപ്പെടുത്തുന്ന വാട്ട്‌സ്ആപ് കോണ്‍ടാക്റ്റുകളെ ബ്ലോക്ക് ചെയ്യുന്നതെന്നാണ് ഇവിടെ പരിശോധിക്കുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ശല്ല്യക്കാരായ കോണ്‍ടാക്റ്റുകളെ വാട്ട്‌സ്ആപില്‍ ബ്ലോക്ക് ചെയ്യുന്നതെങ്ങനെ...!

ഇമെയില്‍ അക്കൗണ്ടുകള്‍ക്ക് പകരം അവരവര്‍ക്ക് മാത്രം സ്വന്തമായ പ്രത്യേക മൊബൈല്‍ നമ്പറുകളാണ് വാട്ട്‌സ്ആപില്‍ ഉപയോക്തൃ നാമമായി നല്‍കപ്പെടുന്നത്.

ശല്ല്യക്കാരായ കോണ്‍ടാക്റ്റുകളെ വാട്ട്‌സ്ആപില്‍ ബ്ലോക്ക് ചെയ്യുന്നതെങ്ങനെ...!

ഒരു വ്യക്തിക്ക് നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ലഭിച്ചാല്‍ വാട്ട്‌സ്ആപിലെ നിങ്ങളുടെ ഓണ്‍ലൈന്‍ സ്റ്റാറ്റസും, പ്രൊഫൈല്‍ ചിത്രങ്ങളും കാണുന്നതിനും, നിങ്ങള്‍ക്ക് മെസേജുകള്‍ അയയ്ക്കുന്നതിനും സാധിക്കുന്നതാണ്.

ശല്ല്യക്കാരായ കോണ്‍ടാക്റ്റുകളെ വാട്ട്‌സ്ആപില്‍ ബ്ലോക്ക് ചെയ്യുന്നതെങ്ങനെ...!

നിങ്ങള്‍ ബ്ലോക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്ന വ്യക്തി നിങ്ങളുടെ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ സംരക്ഷിക്കപ്പെട്ടിട്ടില്ലെങ്കില്‍, ചാറ്റ് വിന്‍ഡോയുടെ മുകള്‍ ഭാഗത്തായി നിങ്ങള്‍ക്ക് ബ്ലോക്ക് ബട്ടണ്‍ കാണാവുന്നതാണ്.

ശല്ല്യക്കാരായ കോണ്‍ടാക്റ്റുകളെ വാട്ട്‌സ്ആപില്‍ ബ്ലോക്ക് ചെയ്യുന്നതെങ്ങനെ...!

ഈ വ്യക്തിയെ നിങ്ങള്‍ ബ്ലോക്ക് ചെയ്യാന്‍ ആഗ്രഹിക്കുകയാണെങ്കില്‍, വാട്ട്‌സ്ആപ് ബ്ലോക്ക്ഡ് ലിസ്റ്റിലേക്ക് ചേര്‍ക്കട്ടെയെന്ന് ആപ് നിങ്ങളോട് സ്ഥിരീകരണം ആവശ്യപ്പെടുന്നതാണ്.

ശല്ല്യക്കാരായ കോണ്‍ടാക്റ്റുകളെ വാട്ട്‌സ്ആപില്‍ ബ്ലോക്ക് ചെയ്യുന്നതെങ്ങനെ...!

ഐഒഎസില്‍ നിങ്ങളുടെ കോണ്‍ടാക്റ്റുകളിലുളള ഒരു നമ്പര്‍ ബ്ലോക്ക് ചെയ്യാനായി വാട്ട്‌സ്ആപ് സെറ്റിങ്‌സില്‍ ചെന്ന് അക്കൗണ്ട് സെറ്റിങ്‌സിലേക്ക് പോകുക.

ശല്ല്യക്കാരായ കോണ്‍ടാക്റ്റുകളെ വാട്ട്‌സ്ആപില്‍ ബ്ലോക്ക് ചെയ്യുന്നതെങ്ങനെ...!

ഇവിടെ പ്രൈവസി സെറ്റിങ്‌സില്‍ ടാപ് ചെയ്താല്‍ നിങ്ങള്‍ക്ക് ബ്ലോക്ക്ഡ് എന്ന ഓപ്ഷന്‍ കാണാവുന്നതാണ്.

ശല്ല്യക്കാരായ കോണ്‍ടാക്റ്റുകളെ വാട്ട്‌സ്ആപില്‍ ബ്ലോക്ക് ചെയ്യുന്നതെങ്ങനെ...!

നിങ്ങള്‍ ബ്ലോക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്ന കോണ്‍ടാക്റ്റുകള്‍ ഇവിടെയാണ് നല്‍കേണ്ടത്. തുടര്‍ന്ന് സെറ്റിങ്‌സ് സേവ് ചെയ്യുക.

ശല്ല്യക്കാരായ കോണ്‍ടാക്റ്റുകളെ വാട്ട്‌സ്ആപില്‍ ബ്ലോക്ക് ചെയ്യുന്നതെങ്ങനെ...!

ഈ സെറ്റിങുകള്‍ നിങ്ങളുടെ അക്കൗണ്ടിന് എല്ലായ്‌പ്പോഴും ബാധകമായിരിക്കും. നിങ്ങള്‍ ഡിവൈസ് മാറ്റുമ്പോഴും, ആപ് വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യുമ്പോഴും ഈ മാറ്റങ്ങള്‍ പ്രകടമായിരിക്കും.

ശല്ല്യക്കാരായ കോണ്‍ടാക്റ്റുകളെ വാട്ട്‌സ്ആപില്‍ ബ്ലോക്ക് ചെയ്യുന്നതെങ്ങനെ...!

നിങ്ങള്‍ ഒരു കോണ്‍ടാക്റ്റിനെ വാട്ട്‌സ്ആപില്‍ ബ്ലോക്ക് ചെയ്താല്‍, ബ്ലോക്ക് ചെയ്യപ്പെട്ട കോണ്‍ടാക്റ്റിന് ഒരു തരത്തിലുളള നോട്ടിഫിക്കേഷനുകളും ഇതു സംബന്ധിച്ച് ലഭിക്കുകയില്ല.

ശല്ല്യക്കാരായ കോണ്‍ടാക്റ്റുകളെ വാട്ട്‌സ്ആപില്‍ ബ്ലോക്ക് ചെയ്യുന്നതെങ്ങനെ...!

അയാള്‍ക്ക് നിങ്ങളുടെ ഓണ്‍ലൈന്‍ സ്റ്റാറ്റസോ, അവസാനമായി പ്രത്യക്ഷപ്പെട്ട സമയമോ കാണാന്‍ സാധിക്കില്ല. കൂടാതെ ബ്ലോക്ക് ചെയ്യപ്പെട്ട കോണ്‍ടാക്റ്റ് നിങ്ങള്‍ക്ക് അയയ്ക്കുന്ന സന്ദേശങ്ങള്‍ നിങ്ങള്‍ക്ക് ലഭിച്ചുവെന്ന് അയാളുടെ വാട്ട്‌സ്ആപില്‍ മാര്‍ക്ക് ചെയ്യപ്പെടുകയും ഇല്ല.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
How to Block Annoying Contacts on WhatsApp.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot