കമ്പ്യൂട്ടറില്‍ സോഷ്യല്‍ മീഡിയ വെബ്‌സൈറ്റുകള്‍ക്ക് പൂട്ടിടാം

|

വെബ്‌സൈറ്റുകളും സോഷ്യല്‍ മീഡിയ സൈറ്റുകളും സന്ദര്‍ശിക്കാത്തവര്‍ നമുക്കിടയില്‍ അധികമുണ്ടാവില്ല. പലര്‍ക്കും ഇതൊരു ലഹരിയാണ്. കമ്പ്യൂട്ടറിന് മുന്നിലിരുന്ന് സമയം പാഴാക്കുകയാണെന്ന് അറിയാമെങ്കില്‍ പോലും അതില്‍ നിന്ന് മോചനം നേടുക എളുപ്പമല്ല. ഇനി എന്താണൊരു വഴി? ആവശ്യമില്ലാത്ത സോഷ്യല്‍ മീഡിയ സൈറ്റുകള്‍ ഉള്‍പ്പെടെയുള്ളവ സ്ഥിരമായോ താത്ക്കാലികമായോ ബ്ലോക്ക് ചെയ്യുക. നമ്മുടെ പ്രിയപ്പെട്ടവരുടെ കമ്പ്യൂട്ടറിന് മുന്നിലെ തപസ്സിളക്കാനും ഇത് പ്രയോജനപ്പെടുത്താവുന്നതാണ്.

 
കമ്പ്യൂട്ടറില്‍ സോഷ്യല്‍ മീഡിയ വെബ്‌സൈറ്റുകള്‍ക്ക് പൂട്ടിടാം

വളരെ എളുപ്പത്തില്‍ സോഷ്യല്‍ മീഡിയ സൈറ്റുകള്‍ ബ്ലോക്ക് ചെയ്യുന്നതിനുള്ള ചില മാര്‍ഗ്ഗങ്ങളാണ് ഇനിപ്പറയുന്നത്.

1. താത്ക്കാലികമായി ബ്ലോക്ക് ചെയ്യാന്‍ HT എംപ്ലോയീ മോണിറ്റര്‍

1. താത്ക്കാലികമായി ബ്ലോക്ക് ചെയ്യാന്‍ HT എംപ്ലോയീ മോണിറ്റര്‍

സൈറ്റുകള്‍ ഉള്‍പ്പെടെയുള്ളവ ബ്ലോക്ക് ചെയ്യുന്നതിനുള്ള എളുപ്പഴിയാണിത്.

1. HT എംപ്ലോയീ മോണിറ്റര്‍ ഡൗണ്‍ലോഡ് ചെയ്ത് കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റോള്‍ ചെയ്യുക

2. സോഫ്റ്റ്‌വെയര്‍ ഓപ്പണ്‍ ചെയ്ത് Website Limiting-ലേക്ക് പോവുക

3. ബ്ലോക്ക് ചെയ്യേണ്ട വെബ്‌സൈറ്റുകളുടെ URL ചേര്‍ക്കുക

4. സേവില്‍ ക്ലിക്ക് ചെയ്യുക.

5. നിങ്ങളുടെ ഇഷ്ടപ്രകാരം ഉപയോഗ സമയം ഉള്‍പ്പെടെയുള്ളവ ക്രമീകരിക്കാന്‍ കഴിയും

 2. സ്ഥിരമായി ബ്ലോക്ക് ചെയ്യാനും HT എംപ്ലോയീ മോണിറ്റര്‍

2. സ്ഥിരമായി ബ്ലോക്ക് ചെയ്യാനും HT എംപ്ലോയീ മോണിറ്റര്‍

1. HT എംപ്ലോയീ മോണിറ്റര്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യുക

2. ഓപ്പണ്‍ ചെയ്ത് Website Blocking എടുക്കുക

3. സ്ഥിരമായി ബ്ലോക്ക് ചെയ്യേണ്ട വെബ്‌സൈറ്റുകളുടെ URL ചേര്‍ക്കുക

4. അപ്ലൈ ബട്ടണില്‍ ക്ലിക്ക് ചെയ്യുക

3. ഹോസ്റ്റ് ഫയല്‍ എഡിറ്റ് ചെയ്ത് വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യുക
 

3. ഹോസ്റ്റ് ഫയല്‍ എഡിറ്റ് ചെയ്ത് വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യുക

തേഡ് പാര്‍ട്ടി സോഫ്റ്റ്‌വെയറുകളുടെയോ ടൂളുകളുടെയോ സഹായമില്ലാതെ വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാനുള്ള മാര്‍ഗ്ഗമാണിത്. ഇതിനായി വിന്‍ഡോസ് ബട്ടണില്‍ അമര്‍ത്തി ഇനിപ്പറയുന്ന പാത്ത് എക്‌സ്‌പ്ലോററില്‍ ടൈപ്പ് ചെയ്ത് ഹോസ്റ്റ് ഫയല്‍ ഓപ്പണ്‍ ചെയ്യുക.

 

വിന്‍ഡോസ് 2003/XP/വിസ്റ്റ/7/8/10 എന്നിവയിലെ പാത്ത് ഫയല്‍:

C:WINDOWS/system32driversetc

 

ആപ്പിള്‍ Max OS X-ന്റെ പാത്ത് ഫയല്‍

/private/etc/hosts

 

ഫയല്‍ ഓപ്പണ്‍ ചെയ്ത് ഏതെങ്കിലും ടെക്സ്റ്റ് എഡിറ്ററിന്റെ സഹായത്തോടെ എഡിറ്റ് ചെയ്യുക. ബ്ലോക്ക് ചെയ്യേണ്ട വെബ്‌സൈറ്റുകളുടെ ഐപി അഡ്രസ്സ് സ്‌ക്രീന്‍ഷോട്ടില്‍ കാണിച്ചിരിക്കുന്നത് പോലെ എന്റര്‍ ചെയ്യുക. നിങ്ങളുടെ കമ്പ്യൂട്ടറില്‍ ആ വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യപ്പെടും.

 

Most Read Articles
Best Mobiles in India

Read more about:
English summary
How To Block Social Media Websites on PC

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X