എങ്ങനെ എളുപ്പത്തില്‍ IRCTC തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാം?

By Vivek Kr
|

ദൂരസ്ഥലങ്ങളില്‍ നിന്നും നാട്ടിലേയ്ക്ക് പോകാനും മറ്റും പലപ്പോഴും ആളുകള്‍ ആശ്രയിയ്ക്കുന്നത് തത്കാല്‍ ടിക്കറ്റുകളെയാണ്. യാത്രയുടെ തലേദിവസം രാവിലെ 10 മണി മുതലാണ് തത്കാല്‍ ടിക്കറ്റുകള്‍ നല്‍കാന്‍ തുടങ്ങുന്നത്. IRCTC യുടെ വെബ്‌സൈറ്റില്‍ ഈ സംവിധാനം ലഭ്യമാണ്. ധാരാളം പേര്‍ ഒരേ സമയത്ത് ശ്രമിയ്ക്കുന്നതിനാല്‍ അന്നേ ദിവസം ടിക്കറ്റുകള്‍ കിട്ടുന്നതൊക്കെ ഭാഗ്യം പോലിരിയ്ക്കും. ഏതായാലും എളുപ്പത്തില്‍ ഓണ്‍ലൈനായി തത്കാല്‍ ടിക്കറ്റുകള്‍ എങ്ങനെ ബുക്ക് ചെയ്യാമെന്ന് നോക്കാം.

എങ്ങനെ എളുപ്പത്തില്‍ IRCTC തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാം

എങ്ങനെ എളുപ്പത്തില്‍ IRCTC തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാം

  • ആദ്യം നോട്ട്പാഡ് തുറന്ന് നിങ്ങളുടെ ഐഡി പ്രൂഫ് സംബന്ധിച്ച വിവരങ്ങള്‍, പേര്, പ്രായം തുടങ്ങിയവ അതില്‍ ടൈപ്പ് ചെയ്ത് വയ്ക്കുക. പിന്നീട് സമയം ലാഭിയ്ക്കാന്‍ ഇത് സഹായിയ്ക്കും.
  • രാവിലെ 9.45ന് ഐആര്‍സിറ്റിസി സൈറ്റില്‍ ലോഗ് ഇന്‍ ചെയ്യുക.
  • ലോഗ് ഇന്‍ ചെയ്തതിന് ശേഷം സൈറ്റില്‍ കാണുന്ന സമയം മാത്രം ശ്രദ്ധിയ്ക്കുക.
    സ്ഥലങ്ങള്‍ തെരഞ്ഞെടുത്തതിന് ശേഷം തത്കാല്‍ ടിക്കറ്റ് ഓപ്ഷന്‍ സെലക്ട് ചെയ്യുക. ശേഷം ട്രെയിനും, ക്ലാസ്സും തെരഞ്ഞെടുക്കുക. ഇതെല്ലാം 10 മണിക്ക് മുമ്പ് വേണം. സെഷന്‍ എക്‌സ്പയര്‍ ആകാതിരിയ്ക്കാന്‍ 9.55 ന് ശേഷം ഒന്നു രണ്ട് തവണ ബുക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
  • സൈറ്റിലെ സമയം 10 ആകുമ്പോള്‍ ബുക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
  •  

    എങ്ങനെ എളുപ്പത്തില്‍ IRCTC തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാം

    എങ്ങനെ എളുപ്പത്തില്‍ IRCTC തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാം

    • നിങ്ങള്‍ ബുക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്യുന്ന സമയത്ത് എപ്പോഴെങ്കിലും സര്‍വീസ് അണ്‍അവൈലബ്ള്‍ എന്ന പേജ് വന്നാല്‍ ജാലകം ക്ലോസ് ചെയ്യുകയോ, ബാക്ക് ബട്ടണ്‍ അമര്‍ത്തുകയോ ചെയ്യരുത്. പകരം പേജ് റിഫ്രെഷ് ചെയ്യുക. 2-3 തവണ റിഫ്രെഷ് ചെയ്ത് കഴിയുമ്പോള്‍ പഴയ പേജിലേയ്ക്ക് തന്നെ നിങ്ങള്‍ തിരിച്ചെത്തും. കൂടാതെ രണ്ടുമൂന്ന് ടാബുകളിലായി ലോഗ് ഇന്‍ ചെയ്യാതെ IRCTC സൈറ്റ് തുറന്നിടുക.
    • കാപ്ച്ച കോഡ് കണ്ടില്ലെങ്കില്‍ പുതിയ കാപ്ച്ച കാണിക്കാനുള്ള ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
    • അടുത്തതായി പണമടയ്ക്കാനുള്ള ഓപ്ഷനിലേയ്ക്ക് പോകുക. എന്തെങ്കിലും എറര്‍ മെസ്സേജ് വന്നാല്‍ റിഫ്രെഷ് ചെയ്യുക.
    •  

      എങ്ങനെ എളുപ്പത്തില്‍ IRCTC തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാം

      എങ്ങനെ എളുപ്പത്തില്‍ IRCTC തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാം

      • ബാങ്ക് നടപടികള്‍ പൂര്‍ത്തിയായാല്‍ IRCTC പേജിലേയ്ക്ക് തിരിച്ചു പോകുന്ന സമയത്ത് ബാക്ക് ബട്ടണ്‍ അമര്‍ത്തുകയോ, റിഫ്രെഷ് ചെയ്യുകയോ ചെയ്യരുത്. പണം കൈമാറ്റത്തില്‍ പെശക് വന്നാല്‍ വീണ്ടും ആദ്യം മുതല്‍ തുടങ്ങേണ്ടി വരും.
      • ഏറ്റവും അവസാനത്തേതും, ഏറ്റവും പ്രധാനപ്പെട്ടതുമായ കാര്യം ക്ഷമ ഉണ്ടായിരിയ്ക്കുക എന്നതാണ്. സമചിത്തതയോടെ ശ്രദ്ധിച്ച് ചെയ്താല്‍ ടിക്കറ്റ് നിങ്ങളുടെ കൈയ്യിലിരിയ്ക്കും.
      •  

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X