ജിയോ ഫോണ്‍ എങ്ങനെ ബുക്ക് ചെയ്യാം?

Written By:

എല്ലാവരും കാത്തിരിക്കുന്ന ഒരു ഫോണാണ് ജിയോ ഫോണ്‍. ഔദ്യോഗികമായി ജൂലൈ 21നാണ് മുകേഷ് അംബാനി ജിയോ ഫോണ്‍ പ്രഖ്യാപിച്ചത്.

ഇന്ന് ആഗസ്റ്റ് 24ന് വൈകുന്നേരം 5.30 മുതല്‍ ജിയോ ഫോണ്‍ നിങ്ങള്‍ക്കു ബുക്ക് ചെയ്യാം.

ജിയോ ഫോണ്‍ എങ്ങനെ ബുക്ക് ചെയ്യാം?

500 രൂപയ്ക്ക് ജിയോ ഫോണ്‍ പ്രീ-ബുക്കിങ്ങ് ഇന്നു 5PM മുതല്‍: വേഗമാകട്ടേ!

1500 രൂപ റീഫണ്ടബിള്‍ ഡിപ്പോസിറ്റ് തുക നല്‍കി വേണം ജിയോ ഫോണ്‍ വാങ്ങാന്‍. എന്നാല്‍ ഇന്ന് ജിയോ ഫോണ്‍ പ്രീ-ബുക്കിങ്ങ് ചെയ്യാനായി 500 രൂപ അടച്ചാല്‍ മാത്രം മതിയാകും. ബാക്കി 1000 രൂപ, ഫോണ്‍ നിങ്ങള്‍ക്കു ലഭിച്ചതിനു ശേഷം നല്‍കണം. ഈ മുഴുവന്‍ തുകയും മൂന്നു വര്‍ഷത്തിനുളളില്‍ നിങ്ങള്‍ക്ക് തിരിച്ചു ലഭിക്കുന്നതാണ്.

ഇനി ജിയോ ഫോണ്‍ എങ്ങനെ ബുക്ക് ചെയ്യാം എന്നു നോക്കാം. ജിയോ ഫോണ്‍ ഒരെണ്ണവും ബിസിനസ് ആവശ്യത്തിനായി ബള്‍ക്കായും ബുക്ക് ചെയ്യാം.

ജിയോ ഫോണ്‍ എങ്ങനെ ബുക്ക് ചെയ്യാം?

ബുക്ക് ചെയ്യാനായി താഴെ പറയുന്ന ഘട്ടങ്ങള്‍ പാലിക്കുക.

#1. ജിയോയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://www.jio.com ല്‍ സന്ദര്‍ശിക്കുക.

#2. അവിടെ ടാബില്‍ കാണുന്ന 'Keep me post' എന്നതില്‍ ക്ലിക്ക് ചെയ്യുക.

#3. ഒരു ഫോം ഉള്‍പ്പെടെ പോപ്-അപ്പ് പേജ് തുറന്നു വരുന്നതാണ്.

#4. നിങ്ങളുടെ പേര്, ഇമെയില്‍ ഐഡി, ഫോണ്‍ നമ്പര്‍, പോസ്റ്റല്‍ കോഡ് എന്നിങ്ങനെ എല്ലാ വിവരങ്ങളും നല്‍കി ഫോം പൂരിപ്പിക്കുക.

#5. സബ്മിറ്റ് ബട്ടണില്‍ 'ക്ലിക്ക്' ചെയ്യുക.

#6. നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിലെ 'മൈജിയോ ആപ്പ്' വഴിയും ജിയോ ഫോണ്‍ ബുക്ക് ചെയ്യാം.

#7. അടുത്തുളള ജിയോ സ്‌റ്റോറിലും ഫോണ്‍ ബുക്ക് ചെയ്യാം.

ആധാര്‍ കാര്‍ഡ് മൊബൈല്‍ നമ്പിലേക്ക് ലിങ്ക് ചെയ്യേണ്ടത് വളരെ അത്യാവശ്യം: എങ്ങനെ ലിങ്ക് ചെയ്യാം?

English summary
The trials for JioPhone started on August 15, 2017 from 5.30 pm.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot