ആപ്പ് ഇല്ലാതെ ഉൗബര്‍ അല്ലെങ്കില്‍ ഓല എങ്ങനെ ബുക്ക് ചെയ്യാം?

Written By:

ഓണ്‍ലൈന്‍ ടാക്‌സി സംവിധാനമാണ് യൂബറും ഓലയും. നിങ്ങള്‍ക്ക് പെട്ടന്ന് ഒരു യാത്ര പോകണമെങ്കില്‍ നിങ്ങള്‍ക്കു തന്നെ ഈ ഓണ്‍ലൈന്‍ ടാക്‌സികള്‍ ബുക്ക് ചെയ്യാം.

ആദ്യമൊക്കെ നിങ്ങള്‍ക്ക് ഉൗബറും ഓലയും ബുക്ക് ചെയ്യാന്‍ അവരുടെ ആപ്പ് ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യണമായിരുന്നു. എന്നാല്‍ ഇനി അതിന്റെ ആവശ്യമില്ല. അതായത് യൂബര്‍ മൊബൈല്‍ വെബ്‌സൈറ്റ് നിങ്ങളുടെ പിസിയിലും തുറന്ന് ബുക്കിങ്ങ് ചെയ്യാനാകും, കൂടാതെ വിന്‍ഡോസ് പിസിയിലും യൂബര്‍ ആപ്പ് ഉണ്ട്. വെബ് ബ്രൗസറിലൂടെ നിങ്ങള്‍ക്ക് ക്യാബ് കമ്പ്യൂട്ടര്‍ വഴി ബുക്ക് ചെയ്യാം.

ഡിലീറ്റ് ചെയ്ത വാട്ട്‌സാപ്പ് മെസേജുകള്‍ എങ്ങനെ വീണ്ടും വായിക്കാം?

ആപ്പ് ഇല്ലാതെ ഉൗബര്‍ അല്ലെങ്കില്‍ ഓല എങ്ങനെ ബുക്ക് ചെയ്യാം?

ഫോണ്‍ ആപ്പ് ഇല്ലാതെ ഓല എങ്ങനെ ബുക്ക് ചെയ്യാം?

1. നിങ്ങളുടെ പിസിയിലെ ബ്രൗസര്‍ തുറക്കുക. അതില്‍ www.olacabs.com എന്ന വെബ്‌സൈറ്റിലേക്ക് പോവുക.

2. നിങ്ങള്‍ക്ക് ക്യാബ് വേണ്ടി വരുന്ന സമയത്ത് ഇടതു വശത്തുളള ബോക്‌സില്‍ നിങ്ങളുടെ പിക്കപ്പ്, ഡ്രോപ്പ് ലൊക്കേഷന്‍ നല്‍കുക.

3. 'സര്‍ച്ച് ക്യാബ്' എന്നതില്‍ ക്ലിക്ക് ചെയ്യുക. അവിടെ നിങ്ങള്‍ക്ക് കാറുകളുടെ ഒരു ലിസ്, പിക്കപ്പ് സമയം, വില എന്നിവ കാണാം.

ബുക്കിങ്ങിന്റെ സമയത്ത് പേയ്‌മെന്റ് പണമായി നല്‍കാന്‍ പറയുന്നതാണ്. അതില്‍ ക്ലിക്ക് ചെയ്ത്, ഇനി പറയുന്ന ഘട്ടങ്ങള്‍ പിന്തുടരുക.

1. ഇനി നിങ്ങളുടെ ഫോണ്‍ നമ്പര്‍ ചോദിക്കുന്നിടത്ത് ഫോണ്‍ നമ്പര്‍ നല്‍കുക.

2. അതേ നമ്പറില്‍ OTP വരുന്നതാണ്, അതും അവിടെ ചേര്‍ക്കുക.

ഐഫോണ്‍ ഫെസ്റ്റ്: വന്‍ ഓഫറില്‍ ഏറ്റവും പുതിയ ഐഫോണുകള്‍!

ഈ പ്രക്രിയ രണ്ടാമത് നിങ്ങള്‍ ക്യാബ് ബുക്ക് ചെയ്യുമ്പോള്‍ ആവശ്യമില്ല. അതായത് നിങ്ങള്‍ രണ്ടാമത്തെ തവണ ക്യാബ് ബുക്ക് ചെയ്യുമ്പോള്‍ വീണ്ടും സൈന്‍-ഇന്‍ ചെയ്യേണ്ടി വരില്ല.

English summary
It's actually easy to book a cab from your computer using just the web browser, and Ola officially supports desktop bookings while for Uber, you need to make use of one simple trick to make it work for you.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot