IRCTC കൗണ്ടര്‍ ടിക്കറ്റ് ഓണ്‍ലൈനിലൂടെ എങ്ങനെ റദ്ദാക്കാം?

|

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി റെയില്‍വേയില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിരിക്കുകയാണ് ഐആര്‍സിറ്റിസി. ജനങ്ങള്‍ക്ക് അവരുടെ ട്രെയിന്‍ യാത്ര ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്യാനും അതു പോലെ നിയന്ത്രിക്കാനും ഏറെ എളുപ്പമാക്കിയിരിക്കുന്നു.

IRCTC കൗണ്ടര്‍ ടിക്കറ്റ് ഓണ്‍ലൈനിലൂടെ എങ്ങനെ റദ്ദാക്കാം?

ഇപ്പോള്‍ യാത്രക്കാര്‍ക്ക് റെയില്‍വേ സ്‌റ്റേഷനിലെ കൗണ്ടറില്‍ നിന്നും ബുക്ക് ചെയ്ത ടിക്കറ്റുകള്‍ റദ്ദാക്കുന്നതില്‍ കൂടുതല്‍ മെച്ചപ്പെടുത്തലുകള്‍ വരുത്തിയിരിക്കുന്നു. അതായത് അവര്‍ക്ക് നീണ്ട ക്യൂവില്‍ നില്‍ക്കാതെ തന്നെ ഓണ്‍ലൈനിലൂടെ ടിക്കറ്റുകള്‍ റദ്ദാക്കാം. ഇതിലൂടെ ഉപയോക്താക്കള്‍ക്ക് അവരുടെ സമവും ലാഭിക്കാം. എന്നിരുന്നാലും ഇതില്‍ അടിസ്ഥാനപരമായി ചില ചാര്‍ജ്ജുകള്‍ ഈടാക്കുന്നു.

യാത്രയ്ക്ക് നാലു മണിക്കൂര്‍ മുന്‍പ് തന്നെ ടിക്കറ്റ് റദ്ദാക്കണം എന്നാണ് ഐആര്‍സിറ്റിസി പറയുന്നത്. എന്നാല്‍ ഇത് RAC/വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റ് ആണെങ്കില്‍ ട്രെയിന്‍ പുറപ്പെടുന്നതിന് 30 മിനിറ്റ് മുന്‍പ് റദ്ദാക്കിയാല്‍ മതിയാകും. കൂടാതെ ബുക്കിംഗ് സമയത്ത് ഉപയോക്താക്കള്‍ സാധുതയുളള ഒരു മൊബൈല്‍ നമ്പര്‍ നല്‍കിയാല്‍ മാത്രമേ ഇത് ബാധകമായിരിക്കൂ.

IRCTC വെബ്‌സൈറ്റിലൂടെ എങ്ങനെ ബുക്ക് ചെയ്ത ടിക്കറ്റ് റദ്ദാക്കാം?

കൗണ്ടറില്‍ ബുക്ക് ചെയ്ത ടിക്കറ്റ് റദ്ദാക്കാന്‍ ആദ്യം നിങ്ങള്‍ IRCTC വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയും 'Cancel Ticket' എന്ന മെനു പരിശോധിക്കുകയും ചെയ്യുക. Trains എന്ന മെനുവിന്റെ കീഴിലായാണ് ഈ ഓപ്ഷന്‍ കാണുന്നത്. അവിടെ കൗണ്ടര്‍ ടിക്കറ്റ് എന്നതില്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ ബുക്ക് ചെയ്ത ടിക്കറ്റിന്റെ PNR നമ്പര്‍റും ട്രയിന്‍ നമ്പറും നല്‍കേണ്ട പേജിലേക്ക് നിങ്ങളെ റീഡയറക്ട് ചെയ്യും. ഇനി Submit' എന്ന ബട്ടണില്‍ അമര്‍ത്തുക. നിങ്ങള്‍ റദ്ദാക്കല്‍ നടപടിക്രമം വായിച്ചിട്ടുണ്ടോ എന്നു ചോദിക്കുന്ന ബോക്‌സില്‍ പരിശോധിക്കേണ്ടതുണ്ട്.

ഇനി നിങ്ങള്‍ ബുക്ക് ചെയ്ത സമയത്തു നല്‍കിയ മൊബൈല്‍ നമ്പറില്‍ ഒരു OTP ലഭിക്കും. പിഎന്‍ആര്‍ വിശദാംശങ്ങള്‍ സാധൂകരിക്കുന്നതിന് നിങ്ങള്‍ OTP പരിശോധിക്കേണ്ടതാണ്ട്. അതിനു ശേഷം 'Cancel Ticket' എന്ന ഓപ്ഷന്‍ അമര്‍ത്തുക.

ടിക്കറ്റ് റദ്ദാക്കിയ ശേഷം നിങ്ങളുടെ അതേ മൊബെല്‍ നമ്പറില്‍ PNR നമ്പറും റീഫണ്ട് തുകയുടേയും ഒരു വിശദീകരണം ലഭിക്കുന്നതാണ്. ടിക്കറ്റ് ബുക്ക് ചെയ്തിടത്തു നിന്നോ അല്ലെങ്കില്‍ അടുത്തുളള സാറ്റ്‌ലൈറ്റ് PRS ലൊക്കേഷനില്‍ നിന്നോ റീഫണ്ട് തുക നിങ്ങള്‍ക്കു സ്വീകരിക്കാം.

ഏതൊരു ഷവോമി ഫോൺ ഉപയോഗിക്കുന്നയാളും അറിഞ്ഞിരിക്കേണ്ട 8 കാര്യങ്ങൾ!ഏതൊരു ഷവോമി ഫോൺ ഉപയോഗിക്കുന്നയാളും അറിഞ്ഞിരിക്കേണ്ട 8 കാര്യങ്ങൾ!

Best Mobiles in India

Read more about:
English summary
How can I cancel counter ticket online?

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X