ഫേസ്ബുക്കില്‍ എങ്ങനെ നിങ്ങളുടെ പെന്‍ഡിംഗ് ഫ്രണ്ട് റിക്വെസ്റ്റുകള്‍ കാണാം ?

Posted By: Super

ഫേസ്ബുക്കില്‍ എങ്ങനെ നിങ്ങളുടെ പെന്‍ഡിംഗ് ഫ്രണ്ട് റിക്വെസ്റ്റുകള്‍ കാണാം ?

ഈ പോസ്റ്റ് വായിയ്ക്കുന്ന എല്ലാവര്‍ക്കും ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമില്ലല്ലോ. ഒരു ദിവസം ഫേസ്ബുക്കില്‍ കൂടി അറിയാവുന്നവരും, അറിയാത്തവരുമായ എത്രയധികം പേരെ നമ്മള്‍ കണ്ടുമുട്ടുന്നു. എത്രയോ പേര്‍ക്ക് ഫ്രണ്ട് റിക്വെസ്റ്റ് അയയ്ക്കുന്നു. എന്നാല്‍ ഇങ്ങനെ റിക്വെസ്റ്റ് ചെയ്തവരില്‍ എത്ര പേര്‍ അത് സ്വീകരിയ്ക്കുന്നുണ്ട് എന്ന കാര്യം അറിയാമോ? എത്ര റിക്വെസ്റ്റുകള്‍ പെന്‍ഡിങ്ങിലാണ് എന്ന കാര്യമോ? നിലവില്‍ ഫേസ്ബുക്കില്‍ അതറിയാനുള്ള ഓപ്ഷനില്ല. എന്നാല്‍ നിങ്ങള്‍ക്ക് വന്ന ഫ്രണ്ട് റിക്വെസ്റ്റുകളില്‍ എത്രയെണ്ണം നിങ്ങള്‍ സ്വീകരിച്ചിട്ടില്ല എന്ന് എളുപ്പത്തില്‍ അറിയാന്‍ സാധിയ്ക്കും.

  • ആദ്യം നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ ലോഗ് ഇന്‍ ചെയ്യുക.അതിനുശേഷം നിങ്ങളുടെ ഹോം പേജിന്റെ മുകളില്‍ ഇടത് മൂലയ്ക്കുള്ള ഫ്രണ്ട്് റിക്വെസ്റ്റ് നോട്ടിഫിക്കേഷന്‍ അടയാളത്തില്‍ ക്ലിക്ക് ചെയ്യുക.

  • അപ്പോള്‍ വരുന്ന ലിസ്റ്റില്‍ നിങ്ങള്‍ സ്വീകരിയ്ക്കാത്ത ഫ്രണ്ട് റിക്വെസ്റ്റുകള്‍ കാണാന്‍ സാധിയ്ക്കും. വേണമെങ്കില്‍ അതില്‍ നിന്നും 'കണ്‍ഫോം' ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് സുഹൃത്തുക്കളെ ചേര്‍ക്കാനാകും. അല്ലെങ്കില്‍ നോട്ട് നൗ ഓപ്ഷന്‍ സെലക്ട് ചെയ്യാം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot