ജിയോ നമ്പര്‍ എങ്ങനെ റദ്ദാക്കും? അങ്ങനെ ചെയ്താല്‍ എന്തു സംഭവിക്കും?

Written By:

റിലയന്‍സ് ജിയോയുടെ വരവ് ഇന്ത്യയിലെ ശരാശരി ഉപഭോക്താക്കള്‍ക്കും വലിയൊരു വാര്‍ത്തയായിരുന്നു. ജിയോ കണക്ഷന്‍ ഉളള എല്ലാ ഉപഭോക്താക്കള്‍ക്കും മാര്‍ച്ച് 31 വരെ സൗജന്യ സേവനം ആസ്വദിക്കാം. എന്നാല്‍ ഇതു കൂടാതെ സൗജന്യ വോയിസ് കോളിങ്ങും നാഷണല്‍ റോമിങ്ങും ആജീവനാന്തം ലഭിക്കുന്നതുമാണ്.

ജിയോ നമ്പര്‍ എങ്ങനെ റദ്ദാക്കും? അങ്ങനെ ചെയ്താല്‍ എന്തു സംഭവിക്കും?

എന്നാല്‍ ഇതൊന്നും കൂടാതെ ഇപ്പോള്‍ എയര്‍ടെല്‍, വോഡാഫോണ്‍, ഐഡിയ എന്നിവയും അവരുടെ ഉപഭോക്താക്കളുടെ സന്തോഷം നിലനിര്‍ത്താനായി പല അണ്‍ലിമിറ്റഡ് ഓഫറുകളും കൊണ്ടുവന്നിട്ടുണ്ട്.

മാര്‍ച്ച് 31നാണ് ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ അവസാനിക്കുന്നത്, അതായത് സൗജന്യ സേവനങ്ങള്‍. എന്നാല്‍ ഈ പ്ലാന്‍ നിലനിര്‍ത്തണെമെങ്കില്‍ ജിയോ പ്ലാനില്‍ ഏതെങ്കിലും ഒരു പ്ലാന്‍ റീച്ചാര്‍ജ്ജ് ചെയ്യാവുന്നതാണ്. എന്നാല്‍ ഈ ഓഫറുകള്‍ ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ലങ്കില്‍ റിലയന്‍സ് ജിയോ നമ്പര്‍ റദ്ദാക്കാനും സാധിക്കും.

ജിയോ സിമ്മിനെ കുറിച്ച് കൂടുതല്‍ അറിയാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നിങ്ങളുടെ ജിയോ നമ്പര്‍ പോസ്റ്റ്‌പെയ്‌ഡോ/ പ്രീപെയ്‌ഡോ?

ജിയോ സിം ഉപയോഗിക്കുന്നവര്‍ക്ക് ഇപ്പോഴും സംശയമാണ് അവര്‍ ഉപയോഗിക്കുന്ന സിം പോസ്റ്റ്‌പെയ്ഡ് സിം ആണോ പ്രീപെയ്ഡ് സിം ആണോ എന്നത്.

എന്നാല്‍ ഈ ഘട്ടത്തിലൂടെ അറിയാം സിം പോസ്റ്റ്‌പെയ്ഡാണോ/ പ്രീപെയ്ഡാണോ എന്നത്.

#1. മൈജിയോ ആപ്പ് തുറക്കുക, അതിനു ശേഷം 'MyJio' യുടെ അടുത്തുളള ഓപ്പണ്‍ ബട്ടണില്‍ ടാപ്പ് ചെയ്യുക.

#2. ജിയോ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് 'സൈന്‍ ഇന്‍' ചെയ്യുക.

#3. മെനു കാണിക്കാന്‍ ഇടതു ഭാഗത്തു നിന്നും സ്വയിപ് ചെയ്യുക.

#4. 'മൈപ്ലാന്‍' എന്നതില്‍ ടാപ്പ് ചെയ്യുക.

ഇങ്ങനെ ചെയ്ത് കഴിയുമ്പോള്‍ മുകളിലായി ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ എന്നു കാണിക്കുകയും അതിനു പിന്നാലെ പോസ്റ്റ്‌പെയ്ഡ് അല്ലെങ്കില്‍ പ്രീപെയ്ഡ് എന്നു കാണിക്കുകയും ചെയ്യുന്നു. ഇത് അനുസരിച്ച് നിങ്ങള്‍ക്ക് അടുത്ത ഘട്ടത്തിലേക്കു പോകാം.

 

റിലയന്‍സ് ജിയോ പ്രീപെയ്ഡ് നമ്പര്‍ എങ്ങനെ റദ്ദാക്കാം?

ഇതു വളരെ എളുപ്പമാണ്. സിം കാര്‍ഡ് ഫോണില്‍ നിന്നും എടുത്ത് മൂന്നു മാസത്തോളം അത് തൊടരുത്. പൂജ്യം ബാലന്‍സോടു കൂടി 90 ദിവസം ഉപയോഗിക്കാതിരുന്നാല്‍ പ്രീപെയ്ഡ് സിം വിച്ഛേദിക്കപ്പെടും.

റിലയന്‍സ് ജിയോ പോസ്റ്റ്‌പെയ്ഡ് നമ്പര്‍ എങ്ങനെ റദ്ദാക്കാം?

പോസ്റ്റ്‌പെയ്ഡ് നമ്പര്‍ റദ്ദാക്കാനായി ജിയോ കസ്റ്റമര്‍ കെയറില്‍ വിളിക്കുകയോ ജിയോ സ്‌റ്റോറില്‍ സന്ദര്‍ശിക്കുകയോ ചെയ്യാം. അവര്‍ നിങ്ങളോട് കാര്യം ചോദിക്കുകയും നിങ്ങളുടെ അഭ്യര്‍ത്ഥന സ്വീകരിക്കുകയും ചെയ്യുന്നു. ഏഴു പ്രവര്‍ത്തി ദിവസത്തിനുളളില്‍ നമ്പര്‍ റദ്ദാകുകയും ചെയ്യുന്നു.

ഏപ്രില്‍ ഒന്നിനുളളില്‍

നിങ്ങള്‍ ഇങ്ങനെ ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഏപ്രില്‍ ഒന്നിനു മുന്‍പ് ചെയ്യുക. എന്നാല്‍ നിങ്ങളുടെ അക്കൗണ്ടില്‍ ചാര്‍ജ്ജുകള്‍ ഒന്നും തന്നെ ചേര്‍ത്തിട്ടുണ്ടാകില്ല.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
If you're planning to close your account, do it by March 31

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot