ആധാര്‍ കാര്‍ഡിലെ മേല്‍വിലാസം ഓണ്‍ലൈനിലൂടെ എങ്ങനെ തിരുത്താം?

|

12 അക്ക ആധാര്‍ നമ്പര്‍ ഒരു ഇന്ത്യന്‍ പൗരന് ഒഴിച്ചു കൂടാനാകാത്ത തിരിച്ചറിയല്‍ രേഖയായി മാറിയിരിക്കുകയാണ്. ഒരു ബാങ്ക് അക്കൗണ്ട് തുറക്കാന്‍, ഡ്രൈവിംഗ് ലൈസന്‍സ് എടുക്കാന്‍, പാന്‍ കാര്‍ഡിന് അപേക്ഷിക്കാന്‍, പാചകവാതക സബ്‌സിഡി ലഭിക്കാന്‍ തുടങ്ങിയ പല കാര്യങ്ങള്‍ക്കും ഇപ്പോള്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്.

ആധാര്‍ കാര്‍ഡിലെ മേല്‍വിലാസം ഓണ്‍ലൈനിലൂടെ എങ്ങനെ തിരുത്താം?

ചിലപ്പോള്‍ നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ വിവരങ്ങളില്‍ എന്തെങ്കിലും ചെറിയ തെറ്റു പറ്റിയാലോ, പ്രത്യേകിച്ചും ആധാര്‍ കാര്‍ഡിലെ നിങ്ങളുടെ മേല്‍വിലാസം. അത് ഒരിക്കലും ഒഴിച്ചു കൂടാനാവാത്തതാണ്.

എന്നാല്‍ നിങ്ങള്‍ ഒരു സ്ഥലത്തു നിന്നും മറ്റു സ്ഥലത്തേക്ക് മാറുകയാണെങ്കില്‍ നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ മേല്‍വിലാസം ചിലപ്പോള്‍ മാറ്റേണ്ടി വന്നേക്കാം. ആധാര്‍ കാര്‍ഡിലെ മേല്‍വിലാസം അല്ലെങ്കില്‍ മറ്റെന്ത് തെറ്റുണ്ടെങ്കിലും ഓണ്‍ലൈനിലൂടെ നിങ്ങള്‍ക്കു തന്നെ തിരുത്താവുന്നതാണ്.

നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ വിലാസം എങ്ങനെ ഓണ്‍ലൈനിലൂടെ തിരുത്താമെന്നു നോക്കാം.

#1. ആദ്യം UIDAI വെബ്‌സൈറ്റില്‍ Address Update Request (Online) ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ വെബ് പുതിയ ടാബില്‍ തുറക്കുന്നതാണ്, അതിനു താഴെയായി, നിര്‍ദ്ദേശങ്ങള്‍ പാലിച്ചതിനു ശേഷം 'Proceed' എന്നതില്‍ ക്ലിക്ക് ചെയ്യുക.

#2. ഇവിടെ നിങ്ങളുടെ ആധാര്‍ നമ്പര്‍ എന്റര്‍ ചെയ്യുക, OTP ലഭിക്കാനായി ടെക്സ്റ്റ് വേരിഫിക്കേഷന്‍ കോഡും എന്റര്‍ ചെയ്യുക. അടുത്ത പേജില്‍ OTP എന്റര്‍ ചെയ്യുക.

#3. അടുത്തതായി ഏരിയ പിന്‍ വഴിയാണോ മേല്‍വിലാസം വഴിയാണോ ആധാര്‍ കാര്‍ഡ് മേല്‍വിലാസം തിരുത്തേണ്ടതെന്ന് തിരഞ്ഞെടുക്കുക.

#4. അടുത്ത പേജില്‍ ആവശ്യമായ വിശദാംശങ്ങള്‍ പൂരിപ്പിച്ച് 'Submit' എന്നതില്‍ ക്ലിക്ക് ചെയ്യുക.

#5. ആധാര്‍ കാര്‍ഡിലെ വിലാസം മാറ്റുന്നതിന് നിങ്ങളുടെ ഇപ്പോഴത്തെ ശരിയായ മേല്‍വിലാസത്തിന്റെ തെളിവ് നല്‍കേണ്ടതുണ്ട്. ഇതിനായി പാസ്‌പോര്‍ട്ട്, ഇന്‍ഷുറന്‍സ് പോളിസി, ക്രഡിറ്റ് കാര്‍ഡ് സ്‌റ്റേറ്റ്‌മെന്റ്, ടെലിഫോണ്‍ ലാന്റ്‌ലൈന്‍ ബില്‍, വസ്തുവക ടാക്‌സ് രസീത് എന്നിവ തിരഞ്ഞെടുക്കാം.

#6. BPO സേവനദാദാവിനെ തിരഞ്ഞെടുക്കുക എന്നതാണ് അവസാന ഘട്ടം. സേവനദാദാക്കളുടെ പേരുകള്‍ക്ക് സമീപമുളള റേഡിയോ ബട്ടണില്‍ ക്ലിക്ക് ചെയ്യുക, തുടര്‍ന്ന് 'Submit' എന്നതിലും ക്ലിക്ക് ചെയ്യുക.

ഭാവിയില്‍ ബ്ലോക്ക്‌ചെയില്‍ എങ്ങനെ നമ്മുടെ ജീവിതത്തെ മാറ്റി മറിക്കുംഭാവിയില്‍ ബ്ലോക്ക്‌ചെയില്‍ എങ്ങനെ നമ്മുടെ ജീവിതത്തെ മാറ്റി മറിക്കും

Best Mobiles in India

Read more about:
English summary
Aadhaar card address can be changed online via the UIDAI site. Users will need to upload an address proof of the new address

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X