എങ്ങനെ ആൻഡ്രോയിഡ് ഫോണുകളിലെ ടെക്സ്റ്റ്, ഡിസ്പ്ളേ എന്നിവ വലുതാക്കാം?

|

ആൻഡ്രോയ്ഡ് ഫോണുകളിൽ ഡിസ്‌പ്ലേ അളവുകൾ നാൾക്ക് നാൾ വലുതായി കൊണ്ടിരിക്കുകയാണല്ലോ. ഒപ്പം വ്യത്യസ്തമായ രീതിയിലുള്ള ഓരോ പരീക്ഷണങ്ങളും പല കമ്പനികളും അവതരിപ്പിക്കുന്നുമുണ്ട്. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും വലിയ ഡിസ്‌പ്ലേ ഉള്ള ഫോൺ എന്നാൽ വലിയ അക്ഷരങ്ങളിൽ വായിക്കാൻ സാധ്യമാക്കുന്നത് എന്നർത്ഥം ഇല്ലല്ലോ.

എങ്ങനെ ആൻഡ്രോയിഡ് ഫോണുകളിലെ ടെക്സ്റ്റ്, ഡിസ്പ്ളേ എന്നിവ വലുതാക്കാം?

ഭൂരിപക്ഷം ആളുകളും ചെറിയ ടെക്സ്റ്റുകൾ തന്നെയാണ് ഇഷ്ടപ്പെടുന്നത്. അത് മാത്രമല്ല, ഡിസ്‌പ്ലേ പിക്സൽ ratio കൂടെ ഇവിടെ പരിഗണിക്കേണ്ടതുണ്ട്. എന്തായാലും ഇന്നിവിടെ നിങ്ങളുടെ ആൻഡ്രോയിഡ് ഫോൺ വഴി എങ്ങനെ വലിയ അക്ഷരങ്ങളിൽ വായിക്കാം, അല്ലെങ്കിൽ എങ്ങനെ ഫോണിലെ അക്ഷരങ്ങൾ വലുതാക്കാൻ പറ്റും എന്നതിനെ കുറിച്ചാണ് പറയാൻ പോകുന്നത്.

ഇത് എന്തെങ്കിലും ട്രിക്ക്, ഹാക്ക് ഒന്നുമല്ല, പകരം ഫോണിൽ ഉള്ള സെറ്റിങ്ങ്സുകൾ തന്നെയാണ്. ആൻഡ്രോയിഡ് ഒഎസ് ഉള്ള ഓരോ കമ്പനികളുടെയും മോഡലുകൾ അനുസരിച്ച് സെറ്റിങ്‌സ് കൊടുത്തിരിക്കുന്ന സ്ഥലം, ചെയ്യേണ്ട രീതി എന്നിവയെല്ലാം തന്നെ പലതായിരിക്കും. എന്നാൽ ചെയ്യാൻ സാധിക്കുന്ന കാര്യം ഒന്ന് തന്നെ.

ഇതിനായി ആദ്യം ഫോണിലെ സെറ്റിങ്സിൽ പോകുക. അവിടെ ഡിസ്‌പ്ലേ സെറ്റിങ്‌സ് എടുക്കുക. അതിൽ ഫോണ്ട് അല്ലെങ്കിൽ ടെക്സ്റ്റ് അല്ലെങ്കിൽ സൂം എന്നിങ്ങനെയുള്ള ഏതെങ്കിലും ഒരു ഓപ്ഷൻ ഉണ്ടാകും. അത് ക്ലിക്ക് ചെയ്യുക. അവിടെ നിങ്ങൾക്ക് ടെക്സ്റ്റ് സൈസ് ചെറുതാക്കാനും വലുതാക്കാനുമുള്ള ഓപ്ഷനുകൾ കാണാം. ആവശ്യത്തിന് അനുസരിച്ച് അത് സെറ്റ് ചെയ്യുക.

ചില ഫോണുകളിൽ നീക്കാനുള്ള ഒരു സ്ലൈഡർ ആയിരിക്കും സെറ്റിങ്‌സ്. എന്നാൽ മറ്റു ചിലതിൽ എക്സ്ട്ര സ്മാൾ, സ്മാൾ, മീഡിയം, ലാർജ്ജ്, എക്സ്ട്രാ ലാർജ്ജ് എന്നിങ്ങനെ ആയിരിക്കും ഓപ്ഷനുകൾ കാണുക. ഇത് കൂടാതെ തന്നെ ഇവയോടൊപ്പം ഫോണ്ടുകൾ മാറ്റനുള്ള സൗകര്യങ്ങൾ കൂടെ പല ഫോണുകളുടെയും ഈ സെറ്റിങ്‌സ് വിഭാഗത്തിൽ ഉണ്ടാവും. അവയും തിരഞ്ഞെടുത്ത് മാറ്റി നോക്കാവുന്നതാണ്.

ചില ഫോണുകളിൽ ഫോണ്ട് മാറ്റുമ്പോൾ ഫോൺ റീസ്റ്റർട്ട് ചെയ്യാൻ ചോദിക്കുകയും ചെയ്യും. ഇനി ആവശ്യമെങ്കിൽ ഫോണ്ടുകൾ പലതും പുറമെ നിന്നും ഡൗണ്ലോഡ് ചെയ്യാൻ ഉള്ള ഓപ്ഷനുകൾ കൂടെ ഉണ്ടാകും. അതുപോലെ ഇത്തരത്തിൽ ഫോണ്ടുകൾ ഡൗൺലോഡ് ചെയ്യാനും ഇൻസ്റ്റാൾ ചെയ്യാനും സഹായിക്കുന്ന ആപ്പുകളും പ്ളേ സ്റ്റോറിൽ ലഭ്യമാണ്.

<strong>സെൽഫി ദുരന്തം: 800 അടിയോളം താഴേക്ക് വീണ് മലയാളി ദമ്പതികൾക്ക് ദാരുണമായ മരണം!</strong>സെൽഫി ദുരന്തം: 800 അടിയോളം താഴേക്ക് വീണ് മലയാളി ദമ്പതികൾക്ക് ദാരുണമായ മരണം!

Best Mobiles in India

English summary
How to Change Display and Font Size in Android.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X