ബുക്ക് ചെയ്ത ട്രെയിൻ ടിക്കറ്റിലെ പേര് മാറ്റുന്നത് എങ്ങനെ?

|

ട്രെയിൻ യാത്രക്കായി നിങ്ങൾ ബുക്ക് ചെയ്ത ടിക്കെറ്റിൽ എപ്പോഴെങ്കിലും നിങ്ങളുടെ പേര് മാറ്റി മറ്റു വല്ലവരുടെയും ആക്കുന്നതിനായി എപ്പോഴെങ്കിലും സാഹചര്യം വന്നിട്ടുണ്ടോ? ഒരിക്കൽ നിങ്ങൾ ബുക്ക് ചെയ്ത ടിക്കറ്റ് പിന്നീടാണ് പേര് മാറ്റേണ്ട സാഹചര്യം വരുന്നത് എങ്കിൽ എന്താണ് നിങ്ങൾക്ക് ചെയ്യാൻ കഴിയുക. ഇതിനായി ഒരു സൗകര്യം IRCTC ഒരുക്കുന്നുണ്ട്. ഒരിക്കൽ മാത്രമാണ് ഈ സൗകര്യം ലഭ്യമാകുക. എങ്ങനെ എന്തെല്ലാം ചെയ്യണം എന്ന് നമുക്ക് നോക്കാം.

 

യാത്രക്കാരന്റെ പേര് മാറ്റുന്നതിനായി:

യാത്രക്കാരന്റെ പേര് മാറ്റുന്നതിനായി:

1. ആദ്യം ടിക്കറ്റിന്റെ പ്രിന്റ് ഔട്ട് എടുക്കുക

2. ശേഷം നിങ്ങളുടെ തൊട്ടടുത്തുള്ള റെയിൽവെ റിസർവേഷൻ കൗണ്ടറിലേക്ക് പോകുക

3. ആ ടിക്കറ്റിൽ യാത്ര പോകാൻ ഉദ്ദേശിക്കുന്ന ഏതെങ്കിലും ഒരാളുടെ ഒറിജിനൽ ഐഡി പ്രൂഫ് കൂടെ കൊണ്ടുപോകേണ്ടതുണ്ട്.

4. ശേഷം നിങ്ങൾക്ക് അവിടെ വെച്ച് കൗണ്ടർ ഉദ്യോഗസ്ഥനോട് പേര് മാറ്റുന്നതിനായി ആവശ്യപ്പെടാൻ സാധിക്കും.

 

ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം

ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം

ഇവിടെ നിങ്ങൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം എന്തെന്നുവെച്ചാൽ നിങ്ങളുടെ യാത്രയുടെ 24 മണിക്കൂർ മുമ്പെങ്കിലും നിങ്ങൾ ഇവിടെയെത്തി പേര് മാറ്റേണ്ടതാണ്. അല്ലാത്തപക്ഷം നിങ്ങൾക്ക് ഇത് ചെയ്യാൻ സാധിക്കില്ല.

ടിക്കറ്റ് കുടുംബത്തിലെ മറ്റാർക്കെങ്കിലും കൈമാറ്റം ചെയ്യുന്നതിനായി
 

ടിക്കറ്റ് കുടുംബത്തിലെ മറ്റാർക്കെങ്കിലും കൈമാറ്റം ചെയ്യുന്നതിനായി

ഇനി നിങ്ങളുടെ ഈ ട്രെയിൻ ടിക്കറ്റ് നിങ്ങളുടെ കുടുംബത്തിലെ തന്നെ മറ്റാർക്കെങ്കിലും കൈമാറ്റം ചെയ്യുന്നതിനായി എന്തുചെയ്യാൻ സാധിക്കും എന്ന് നോക്കാം. ഇതിനായി റയിൽവേ വകുപ്പ് സൗകര്യം ഒരുക്കുന്നുണ്ട്. നിങ്ങളുമായി രക്തബന്ധം ഉള്ള അച്ഛൻ, അമ്മ, സഹോദരൻ, സഹോദരി തുടങ്ങി ആർക്കും നിങ്ങൾക്ക് ഈ മാർഗ്ഗം വഴി ടിക്കറ്റ് കൈമാറ്റം ചെയ്യാവുന്നതാണ്. ഇതിനായി എന്തുചെയ്യണം എന്ന് നോക്കാം.

ചെയ്യേണ്ടത്..

ചെയ്യേണ്ടത്..

ഇതിനായി നിങ്ങളുടെ ഒറിജിനൽ ഐഡി പ്രൂഫും ഒപ്പം നിങ്ങൾക്ക് പകരം നിങ്ങളുടെ കുടുംബത്തിൽ പെട്ട ആരാണോ യാത്രക്കൊരുങ്ങുന്നത് ആ വ്യക്തിയുമായി നിങ്ങൾക്കുള്ള രക്തബന്ധം തെളിയിക്കുന്ന രേഖകളുമായി റിസർവേഷൻ കൗണ്ടറിൽ എത്തേണ്ടതുണ്ട്. അങ്ങനെ അവിടെ ഈ രേഖകൾ സമർപ്പിച്ചാൽ നിങ്ങൾക്ക് പകരം നിങ്ങളുടെ കുടുംബത്തിലെ മറ്റൊരാൾക്ക് യാത്ര പോകാൻ സാധിക്കും.

സിം കാര്‍ഡിന്റെ വ്യാജപതിപ്പുണ്ടാക്കി തട്ടിപ്പ്; കെണിയില്‍ വീഴാതിരിക്കാന്‍ സ്വീകരിക്കേണ്ട 13 മുന്‍കരുതലുകള്‍സിം കാര്‍ഡിന്റെ വ്യാജപതിപ്പുണ്ടാക്കി തട്ടിപ്പ്; കെണിയില്‍ വീഴാതിരിക്കാന്‍ സ്വീകരിക്കേണ്ട 13 മുന്‍കരുതലുകള്‍

Best Mobiles in India

Read more about:
English summary
How to change passengers name in booked IRCTC ticket

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X