നിങ്ങളുടെ വൈഫൈ കണക്ഷന്‍ ആരെങ്കിലും മോഷ്ടിക്കുന്നുണ്ടോ...!

നിങ്ങളുടെ വൈഫൈയുടെ സ്പീഡ് കുറയുന്നുണ്ടോ, അല്ലെങ്കില്‍ പെട്ടന്ന് നിങ്ങളുടെ ഇന്റര്‍നെറ്റ് ബില്ലില്‍ അധിക ചാര്‍ജ് വരാന്‍ തുടങ്ങിയിട്ടുണ്ടോ. ഇതിന്റെയര്‍ത്ഥം നിങ്ങളുടെ വൈഫൈ കണക്ഷന്‍ ആരോ മോഷ്ടിച്ച് ഉപയോഗിക്കുന്നുണ്ടെന്നാണ്.

വൈഫൈ കണക്ഷനെ അടുത്തുളള പ്രദേശങ്ങളില്‍ ഹാക്ക് ചെയ്യുന്നതും, അതിന്റെ പാസ്‌വേഡ് ചോര്‍ത്തി മറ്റ് ആളുകള്‍ പയോഗിക്കുന്നതും ഇപ്പോള്‍ പതിവായിരിക്കുകയാണ്. ഇങ്ങനെയുളള അവസരങ്ങളില്‍ കൃത്യമായ പരിശോധനകള്‍ നടത്തി നിങ്ങളുടെ വൈഫൈ കണക്ഷന്‍ നിങ്ങളല്ലാതെ മറ്റാരും ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ടത് അത്യാവശ്യമാണ്.

താഴെയുളള സ്ലൈഡര്‍ നോക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

വിന്‍ഡോയില്‍ വൈഫൈ കണക്ഷന്‍ പരിശോധിക്കുന്നതിന് Start-ല്‍ പോയി Run ഓപ്ഷനില്‍ എത്തി cmd-യില്‍ ipconfig ഇട്ട് എന്‍ടര്‍ ബട്ടണ്‍ അമര്‍ത്തുക.

2

മാക്ബുകില്‍ നിങ്ങളുടെ വൈഫൈ കണക്ഷന്‍ പരിശോധിക്കണമെങ്കില്‍ മാക്ബുകിന്റെ അഡ്വാന്‍സ് സെറ്റിംഗില്‍ പോയി, 'TCP/IP' ടാബില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ഐപി കാണാന്‍ സാധിക്കും. ഒരു ഐപിയ്ക്ക് പകരം, മറ്റേതെങ്കിലുമൊരു ഐപി കൂടി കണ്ടാല്‍ നിങ്ങള്‍ക്ക് ഉറപ്പിക്കാം മറ്റാരോ നിങ്ങളുടെ വൈഫൈ കണക്ഷന്‍ ഉപയോഗിക്കുന്നുണ്ടെന്ന്.

3

നിങ്ങളുടെ റൗട്ടറില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ പരിശോധിക്കുന്നതിനായി റൗട്ടര്‍ സെറ്റിംഗിനെ ബ്രൗസറില്‍ തുറന്ന്, സ്റ്റാറ്റസ് ഓപ്ഷനില്‍ പോയി Attached Devices തിരഞ്ഞെടുക്കുക. ഇവിടെ നിങ്ങള്‍ക്ക് എത്ര ഐപി കാണാമോ അത്രയും പിസികളില്‍ വൈഫൈ ഉപയോഗിക്കുന്നുണ്ട് എന്ന് മനസ്സിലാക്കാവുന്നതാണ്.

4

നിങ്ങളുടെ വൈഫൈ ക്ണക്ഷന്‍ നിങ്ങളുടെ അറിവോ, സമ്മതമോ ഇല്ലാതെ മറ്റാരെങ്കിലും ഉപയോഗിക്കുന്നതായി കണ്ടെത്തിയാല്‍ ഉടന്‍ നിങ്ങള്‍ നിങ്ങളുടെ വൈഫൈ പാസ്‌വേഡ് മാറ്റേണ്ടതാണ്. വൈഫൈ പാസ്‌വേഡ് മാറ്റിയാല്‍ നിങ്ങളെക്കുടാതെ മറ്റാര്‍ക്കും വൈഫൈ ഉപയോഗിക്കാന്‍ സാധിക്കില്ല.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot