സ്മാര്‍ട്ട്‌ഫോണില്‍ പിഎഫ് അക്കൗണ്ട് ബാലന്‍സ് പരിശോധിക്കുന്നത് എങ്ങനെ?

|

നിരവധി സ്ഥാപനങ്ങള്‍ ജീവനക്കാര്‍ക്ക് പ്രോവിഡന്റ് ഫണ്ട് (പിഎഫ്) ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. സാങ്കേതികവിദ്യയുടെ വരവോടെ പിഎഫ് അക്കൗണ്ട് പരിശോധിക്കുന്നതും ബാലന്‍സ് അടക്കമുള്ള വിവരങ്ങള്‍ അറിയുന്നതും അനായാസാമായി മാറിയിരിക്കുന്നു. ഉമാംഗ് ആപ്പ്, ഇപിഎഫ്ഒ പോര്‍ട്ടല്‍, എസ്എംഎസ് എന്നിവ വഴി പിഎഫ് ബാലന്‍സ് അടക്കമുള്ള വിവരങ്ങള്‍ അറിയാനാകും.

 

ഉമാംഗ് (Umang) ആപ്പ്

ഉമാംഗ് (Umang) ആപ്പ്

സര്‍ക്കാരിന്റെ വിവിധ ആപ്പുകളും സേവനങ്ങളും ഉപയോഗിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ആപ്പാണ് ഉമാംഗ്. ഇതില്‍ ഇപിഎഫ് പാസ്ബുക്ക് അടക്കമുള്ളവ കാണാന്‍ കഴിയും. ഇതിനായി ഫോണും ഒടിപിയും ഉപയോഗിച്ച് ഒറ്റത്തവണ രജിസ്റ്റര്‍ ചെയ്യണം.

1. ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

2. ഫോണ്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്ത് ആപ്പില്‍ ലോഗിന്‍ ചെയ്യുക

3. ഇടത്തേ മൂലയില്‍ മുകള്‍ ഭാഗത്തായി കാണുന്ന മൂന്നുവരയില്‍ അമര്‍ത്തുക

4. സര്‍വ്വീസ് ഡയറക്ടറിയില്‍ അമര്‍ത്തി ഇപിഎഫ്ഒ തിരയുക

5. താഴേക്ക് സ്‌ക്രോള്‍ ചെയ്ത് വ്യൂ പാസ്ബുക്കില്‍ അമര്‍ത്തുക. ബാലന്‍സ് കാണാനാകും

ഇപിഎഫ്ഒ പോര്‍ട്ടല്‍

ഇപിഎഫ്ഒ പോര്‍ട്ടല്‍

ആപ്പ് ഉപയോഗിക്കാന്‍ ആഗ്രഹിക്കാത്തവര്‍ കമ്പ്യൂട്ടറിലോ ലാപ്‌ടോപ്പിലോ ഇപിഎഫ്ഒ പോര്‍ട്ടല്‍ സന്ദര്‍ശിക്കുക.

1. www.epfindia.gov.in സന്ദര്‍ശിക്കുക

2. ഔവര്‍ സര്‍വ്വീസസിന് താഴെ കാണുന്ന ഫോര്‍ എംപ്ലോയീസില്‍ ക്ലിക്ക് ചെയ്യുക

3. സര്‍വ്വീസസ് സെക്ഷന് താഴെയുള്ള മെമ്പര്‍ പാസ്ബുക്കില്‍ ക്ലിക്ക് ചെയ്യുക

4. ഉടന്‍ നിങ്ങള്‍ മറ്റൊരു പോര്‍ട്ടലിലേക്ക് നയിക്കപ്പെടും

5. നിശ്ചിത ഇടങ്ങളില്‍ UAN നമ്പര്‍, പാസ്‌വേഡ്, ക്യാപ്ച എന്നിവ രേഖപ്പെടുത്തുക

6. ഇനി നിങ്ങള്‍ക്ക് പിഎഫ് പാസ്ബുക്ക് പരിശോധിക്കാന്‍ കഴിയും

എസ്എംഎസ്
 

എസ്എംഎസ്

ഇപിഎഫ്ഒ-യില്‍ UAN രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ EPFOHO UAN ENG എന്ന് ടൈപ്പ് ചെയ്ത് 7738299899 എന്ന നമ്പരിലേക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഫോണ്‍ നമ്പരില്‍ നിന്ന് എസ്എംഎസ് അയച്ചാലും പിഎഫ് അക്കൗണ്ടിലെ ഇടപാടുകള്‍ അടക്കമുള്ള വിവരങ്ങള്‍ ലഭിക്കും. ഈ സേവനം ഇംഗ്ലീഷ്. ഹിന്ദി, പഞ്ചാബി, ഗുജറാത്തി, മറാത്തി, കന്നട, തെലുങ്ക്, തമിഴ്, മലയാളം, ബംഗാളി എന്നീ ഭാഷകളില്‍ ലഭ്യമാണ്.

മിസ്ഡ്‌കോള്‍

മിസ്ഡ്‌കോള്‍

രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പരില്‍ നിന്ന് 011-22901406 എന്ന നമ്പരിലേക്ക് മിസ്ഡ്‌കോള്‍ നല്‍കിയാലും പിഎഫ് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കും.

പാസ്‌വേഡ് ഹാക്ക് ചെയ്യപ്പെട്ടാല്‍ അറിയിക്കാന്‍ ഗൂഗിള്‍ ക്രോം എക്‌സ്‌റ്റെന്‍ഷന്‍പാസ്‌വേഡ് ഹാക്ക് ചെയ്യപ്പെട്ടാല്‍ അറിയിക്കാന്‍ ഗൂഗിള്‍ ക്രോം എക്‌സ്‌റ്റെന്‍ഷന്‍

Best Mobiles in India

Read more about:
English summary
How to check PF account balance on your smartphone

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X