മിനിറ്റുകള്‍ക്കുളളില്‍ പിഎഫ് ബാലന്‍സ് അറിയാം ഈ മാര്‍ഗ്ഗത്തിലൂടെ!!

  എംപ്ലോയിമെന്റ് പ്രൊവിഡന്റ് ഫണ്ട് അഥവാ ഇപിഎഫ് എപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള ഏതെങ്കിലും സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വേണ്ടിയുളളതാണ്.

  മിനിറ്റുകള്‍ക്കുളളില്‍ പിഎഫ് ബാലന്‍സ് അറിയാം ഈ മാര്‍ഗ്ഗത്തിലൂടെ!!

   

  ജീവനക്കാര്‍ക്ക് അവരുടെ ശമ്പളം അക്കൗണ്ടില്‍ ക്രഡിറ്റായി വന്നു കൊണ്ടിരിക്കുന്ന കാലയളവു വരെ ഇത് തുടര്‍ന്നു കൊണ്ടു പോകാം. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന് പ്രത്യേക കാലയളവ് ഇല്ല.

  ഇപ്പോള്‍ നിങ്ങളുടെ പിഎഫ് ബാലന്‍സ് അറിയാല്‍ വളരെ എളുപ്പമാണ്. പിഎഫ് ബാലന്‍സ് അറിയാനായി ഒരു എസ്എംഎസ് അല്ലെങ്കില്‍ മിസ്ഡ് കോള്‍ മതിയാകും. എന്നാല്‍ ഇതു കൂടാതെ വെബ്‌സൈറ്റ് വഴിയും ഇപിഎഫ്ഒ ആപ്പു വഴിയും അറിയാന്‍ സാധിക്കും.

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  ഇപിഎഫ് ബാലന്‍സ് മിസ്‌കോളിലൂടെ അറിയാന്‍ ഈ വ്യവസ്ഥകള്‍ പാലിക്കേണ്ടതാണ്

  #. നിങ്ങള്‍ക്ക് ഒരു UAN നമ്പര്‍ ഉണ്ടായിരിക്കണം.

  #. UAN നമ്പര്‍ ആക്ടിവേറ്റ് ചെയ്തിരിക്കണം.

  #. യുഎഎന്‍ പോര്‍ട്ടലില്‍ നിങ്ങള്‍ ശരിയായ നമ്പര്‍ നല്‍കിയിരിക്കണം. ഇതില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ ഉപയോഗിക്കുന്നില്ലെങ്കില്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന നമ്പര്‍ ചേര്‍ക്കണം.

  #. യുഎഎന്‍ പോര്‍ട്ടലില്‍ ചേര്‍ത്തിരിക്കുന്ന അതേ മൊബൈല്‍ നമ്പറില്‍ നിന്നു വേണം നിങ്ങള്‍ വിളിക്കേണ്ടത്.

  #. കൂടാതെ നിങ്ങളുടെ യുഎഎന്‍ നമ്പര്‍ പാന്‍ കാര്‍ഡ്, ആധാര്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് എന്നിവയില്‍ ലിങ്ക് ചെയ്തിരിക്കണം.

  മിസ്ഡ് കോളിലൂടെ എങ്ങനെ പിഎഫ് ബാലന്‍സ് അറിയാം? (Missed call)

  മിസ്ഡ് കോള്‍ വഴി പിഎഫ് ബാലന്‍സ് അറിയാനുളള നമ്പര്‍ 011 22901406 ആണ്. ഇതിന്റെ മറുപടി എസ്എംഎസിലൂടെ ആയിരിക്കും. നിങ്ങളുടെ അക്കൗണ്ടിലെ പിഎഫ് ബാലന്‍സ് സംബന്ധിച്ച വിവരങ്ങള്‍ ഈ എസ്എംഎസില്‍ ഉണ്ടായിരിക്കും. ഏറ്റവും ഒടുവിലത്തെ പിഎഫ് ബാലന്‍സിനു പുറമേ പേര്, ജനന തീയതി, പിഎഫ് അക്കൗണ്ട് നമ്പര്‍, കെവൈസി (നോ യുവര്‍ കസ്റ്റമര്‍) വിവരമായി നല്‍കിയിരിക്കുന്ന രേഖയുടെ നമ്പര്‍ എന്നിവയും ഇതിലുണ്ടായിരിക്കും.

  മിസ്ഡ് കോളിന്റെ ഉപയോഗം (missed call uses)

  എന്തു കൊണ്ടാണ് പിഎഫ് ബാലന്‍സ് അറിയാന്‍ മിസ്ഡ് കോള്‍ തിരഞ്ഞെടുക്കുന്നത്? കാരണം നിലവില്‍ എല്ലാവര്‍ക്കും അനുയോജ്യമായത് ഇതാണ്. മൊബൈല്‍ ആപ്‌സിനേക്കാളും എസ്എംഎസിനേക്കാളും മികച്ചതായി പരിഗണിക്കുന്നത് ഇതാണ്. കാരണം ഒരു ആപ്പ് ഉപയോഗിക്കുയാണെങ്കില്‍ സ്മാര്‍ട്ട്‌ഫോണിന്റെ ആവശ്യം ഉണ്ടായിരിക്കണം. എന്നാല്‍ മിസ്ഡ് കോളിലൂടെ ഇപിഎഫ് ബാലന്‍സ് അറിയാന്‍ സാധാരണ ഏതു ഫോണും മതിയാകും.

  എസ്എംഎസ് ടൈപ്പ് ചെയ്യുന്നതിനേക്കാള്‍ എളുപ്പമാണ് മിസ്ഡ് കോള്‍ ചെയ്യാന്‍. ഈ സേവനം നിങ്ങള്‍ക്ക് സൗജന്യമാണ്. പണം മുടക്കേണ്ട ആവശ്യമില്ല. എസ്എംഎസ് വഴി ബാലന്‍സ് പരിശോധിക്കുന്നതിന് നിങ്ങള്‍ കോഡ് ഓര്‍ത്തു വയ്‌ക്കേണ്ടത് അത്യാവശ്യമാണ്.

  എസ്എംഎസ് വഴി എങ്ങനെ പിഎഫ് ബാലന്‍സ് അറിയാം?

  എസ്എംഎസ് വഴി പിഎഫ് ബാലന്‍സ് അറിയാനുളള നമ്പര്‍ 77382 99899 ആണ്. അയയ്‌ക്കേണ്ട മെസേജ് ഇങ്ങനെയാണ്, EPFOHO സ്‌പേസ് UAN സ്‌പേസ് ENG. ഇതില്‍ മൂന്നാമത്തേത് ഏതു ഭാഷയില്‍ മറുപടി വേണമെന്നതാണ്. ഇംഗ്ലീഷില്‍ മറുപടി ലഭിക്കാന്‍ ENG എന്നും മലയാളത്തില്‍ മറുപടി ലഭിക്കാന്‍ MAL എന്നും ടൈപ്പ് ചെയ്താല്‍ മതി.

  പത്തു ഭാഷകളില്‍ എസ്എംഎസ് ലഭ്യമാണ്. യുഎഎല്‍ എന്നതിനു പകരം നമ്പര്‍ ചേര്‍ക്കരുത്. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പരുമായി ബന്ധപ്പെടുത്തിയാണ് ഇപിഎഫ്ഒ അക്കൗണ്ട് വിവരങ്ങള്‍ തരുന്നത്.

  EPFO മൊബൈല്‍ ആപ്പ് വഴി (EPFO app)

  ഇപിഎഫ്ഒ മൊബൈല്‍ ആപ്പ് വഴിയും നിങ്ങള്‍ക്ക് ബാലന്‍സ് അറിയാന്‍ സാധിക്കും.

  1. m-EPF ഡൗണ്‍ലോഡ് ചെയ്യുക.

  2. ആപ്പ് തുറന്ന് 'MEMBER' ല്‍ ടാപ്പ് ചെയ്യുക.

  3. 'BALANCE/PASSBOOK' തിരഞ്ഞെടുക്കുക.

  4. UAN നമ്പരും പാസ്‌വേഡും എന്റര്‍ ചെയ്യുക.

  5. വിശദാംശങ്ങള്‍ നല്‍കിയ ശേഷം അതേ പേജില്‍ ഉടന്‍ തന്നെ EPF അക്കൗണ്ട് ബാലന്‍സ് കാണാന്‍ സാധിക്കും.

  ഫോണിൽ ഡിലീറ്റ് ചെയ്തതെന്തും ഇനി ഏതൊരാൾക്കും തിരിച്ചെടുക്കാം; ഏറ്റവും എളുപ്പത്തിൽ

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  Read more about:
  English summary
  The procedure for checking one's EPF balance has now been made very easy and hassle free. You can now check the balance in your EPF account at any time and from anywhere without the need of filling any forms and visiting the EPF office.
  X

  ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more