നിങ്ങളുടെ ജിയോ ഫോണിന്റെ പ്രീ ബുക്കിങ്ങ് സ്റ്റാറ്റസ് എങ്ങനെ പരിശോധിക്കാം?

Written By:

ഓഗസ്റ്റ് 24നാണ് ജിയോ ഫോണ്‍ പ്രീ ബുക്കിങ്ങ് ആരംഭിച്ചത്. ഓണ്‍ലൈന്‍ ആയും ഓഫ്‌ലൈന്‍ ആയും ജിയോ ഫോണ്‍ ബുക്ക് ചെയ്യാം.

ജിയോ ഫോണ്‍ പ്രീ ബുക്ക് ചെയ്തതിനു ശേഷം അതിന്റെ സ്റ്റാറ്റസ് അറിയാനായി നിങ്ങള്‍ കാത്തിരിക്കുന്നുണ്ടോ? എന്നാല്‍ നിങ്ങളുടെ ജിയോ ഫോണ്‍ പ്രീ ബുക്കിങ്ങ് അറിയാം, ഇങ്ങനെ! അതിനായി ആദ്യം നിങ്ങള്‍ 18008908900 എന്ന നമ്പറില്‍ വിളിച്ച് നിങ്ങളുടെ രജിസ്റ്റേഡ് നമ്പര്‍ നല്‍കിയാല്‍ നിങ്ങളുടെ ഫോണിന്റെ പ്രീ ബുക്കിങ്ങ് സ്റ്റാറ്റസ് അറിയാം. ഇതില്‍ തത്കാലം ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകള്‍ മാത്രമാണ് ലഭ്യമാകുന്നത്.

സാംസങ്ങ് ഗാലക്‌സി ജെ7 പ്ലസ്: വന്‍ സവിശേഷതകള്‍ പുറത്ത്!

നിങ്ങളുടെ ജിയോ ഫോണിന്റെ പ്രീ ബുക്കിങ്ങ് സ്റ്റാറ്റസ് എങ്ങനെ പരിശോധിക്കാ

നിലവിലുളള ജിയോ കസ്റ്റമേഴ്‌സിന് 'മാനേജ് വൗച്ചര്‍ സെക്ഷന്‍' ന്റെ കീഴില്‍ മൈജിയോ ആപ്ലിക്കേഷനില്‍ ഫോണ്‍ സ്റ്റാറ്റസ് അറിയാം.

എന്നാല്‍ നിങ്ങള്‍ ഇന്നു വരെ ജിയോ ഫോണ്‍ ബുക്ക് ചെയ്തിട്ടില്ല ഇപ്പോള്‍ പ്രീ ബുക്കിങ്ങ് ചെയ്യാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ അതിനും ഇപ്പോള്‍ മാര്‍ഗ്ഗം ഉണ്ട്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്റ്റെപ്പ് 1

ഓണ്‍ലൈന്‍ ആയും ഓഫ്‌ലൈന്‍ ആയും ജിയോ ഫോണ്‍ നിങ്ങള്‍ക്കു ബുക്ക് ചെയ്യാം. ഓണ്‍ലൈനില്‍ jio.com അല്ലെങ്കില്‍ MyJio mobile app എന്നതിലൂടേയും ഓഫ്‌ലൈനില്‍ ജിയോ റീട്ടെയില്‍ അല്ലെങ്കില്‍ റിലയന്‍സ് ജിയോ ഡിജിറ്റല്‍ സ്‌റ്റോറില്‍ എന്നിവയിലും ബുക്ക് ചെയ്യാം.

2017ലും ആകര്‍ഷിക്കുന്ന ക്ലാസിക് ഫോണുകള്‍!

സ്‌റ്റെപ്പ് 2

ആദ്യം നിങ്ങള്‍ 500 രൂപ നല്‍കി പ്രീ ബുക്കിങ്ങ് ചെയ്യാം. ബാക്കി 1000 രൂപ ഡെലിവറി സമയത്ത് നല്‍കിയാല്‍ മതിയാകും. മൂന്നു വര്‍ഷം കഴിഞ്ഞാല്‍ ഈ 1500 രൂപ സെക്യൂരിറ്റി തുക നിങ്ങള്‍ക്ക് തിരിച്ച് ലഭിക്കുന്നതാണ്.

സ്റ്റെപ്പ് 3

യുപിഐ, ക്രഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് എന്നിവയിലൂടെ ഫോണ്‍ ബുക്കിങ്ങിന് പണം നല്‍കാം.

സ്റ്റെപ്പ് 4

ആപ്പില്‍ കാണുന്ന 'My bookings' എന്ന ബട്ടണില്‍ ടാപ്പ് ചെയ്താല്‍ ഫോണ്‍ ബുക്കിങ്ങ് സ്റ്റാറ്റസും അറിയാം. അതിനു മുന്‍പ് അവിടെ നിങ്ങള്‍ മൊബൈല്‍ നമ്പറും ഡെലിവറി പിന്‍കോഡും നല്‍കണം.

സ്റ്റെപ്പ് 5

ബുക്കിങ്ങ് തുക അടച്ചതിനു ശേഷം നിങ്ങള്‍ക്ക് ഒരു സ്ഥിരീകരണ പോപ് അപ്പ് ലഭിക്കും. അതില്‍ നിങ്ങള്‍ രജിസ്റ്റര്‍ ചെയ്ത നമ്പറില്‍ 'ജിയോ ഫോണ്‍ ബുക്ക് ചെയ്തു' എന്ന മെസേജും ലഭിക്കുന്നതാണ്.

സ്റ്റെപ്പ് 6

ഈ കാണുന്ന കാര്യങ്ങള്‍ ജിയോ ഫോണ്‍ ബുക്ക് ചെയ്യുന്നതിനു മുന്‍പ് അറിഞ്ഞിരിക്കുക.

പ്രീപെയ്ഡ് മൊബൈൽ റീചാർജിനായി ആമസോൺ പേ ഉപയോഗിക്കുന്ന വിധം

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Are you also the one who has pre-booked the JioPhone yesterday but is still clueless about your booking status? Here's how can you know the status of your JioPhone pre booking.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot