ഫിറ്റ്‌നസ് ബാന്‍ഡ് തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Posted By: Lekshmi S

നമ്മുടെ ആവശ്യത്തിന് യോജിച്ച ഫിറ്റ്‌നസ് ബാന്‍ഡ് /ട്രാക്കര്‍ തിരഞ്ഞെടുക്കാന്‍ അല്‍പ്പം ആലോചന ആവശ്യമാണ്. 50 ഡോളര്‍ മുതല്‍ 250 ഡോളര്‍ വരെയാണ് ഫ്റ്റ്‌നസ് ബാന്‍ഡുകളുടെ വില.

ഫിറ്റ്‌നസ് ബാന്‍ഡ് തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കുറഞ്ഞ വിലയുള്ള ബാന്‍ഡുകളില്‍ ഡിസ്‌പ്ലേ കാണണമെന്നില്ല. അതിനാല്‍ ബാന്‍ഡില്‍ ശേഖരിക്കപ്പെടുന്ന ഡാറ്റകള്‍ കാണുന്നതിന് സ്മാര്‍ട്ട്‌ഫോണിനെ ആശ്രയിക്കേണ്ടിവരും. വില കൂടിയ ഫിറ്റ്‌നസ് ബാന്‍ഡുകളില്‍ ഡിസ്‌പ്ലേ മാത്രമല്ല ജിപിഎസ്, ഒപ്ടിക്കല്‍ ഹേര്‍ട്ട് റേറ്റ് മോണിറ്റര്‍ മുതലായവും ഉണ്ടാകും.

നടക്കുമ്പോള്‍ മാത്രമാണ് ഫിറ്റ്‌നസ് ബാന്‍ഡ് ഉപയോഗിക്കുന്നതെങ്കില്‍, വില കൂടിയവ വാങ്ങേണ്ട കാര്യമില്ല. അതുകൊണ്ട് തന്നെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് ഫിറ്റ്‌നസ് ബാന്‍ഡുകള്‍ തിരഞ്ഞെടുക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വിവിധതരം ഫിറ്റ്‌നസ് ബാന്‍ഡുകള്‍

ബ്രെയ്‌സ്ലെറ്റ്, വാച്ച് മോഡലുകളിലുള്ള ഫിറ്റ്‌നസ് ബാന്‍ഡുകള്‍ എളുപ്പം ഊരിപ്പോകില്ല. എന്നാല്‍ ക്ലിപ്പ് ചെയ്യുന്നവ ഊരിപ്പോകാനുള്ള സാധ്യത വളരെ കൂടുതലാണ്. ബ്രെയ്‌സ്ലെറ്റിന് കനവും ഭാരവും കുറവായിരിക്കും. ചെറിയ ഡിസ്‌പ്ലേ, അറിയിപ്പുകള്‍ നല്‍കുന്നതിനുള്ള എല്‍ഇഡി എന്നിവയും ഉണ്ടാകും.

വാച്ചുപോലുള്ള ഫിറ്റ്‌നസ് ബാന്‍ഡുകള്‍ക്ക് വലുപ്പവും സ്റ്റൈലും ഉണ്ടാകും. ഡിസ്‌പ്ലേയ്ക്ക് വലുപ്പമുള്ളതിനാല്‍ ആക്ടിവിറ്റി റിപ്പോര്‍ട്ടുകള്‍ കാണാന്‍ കഴിയും. ക്ലിപ്പ് ചെയ്യുന്ന തരത്തിലുള്ള ബാന്‍ഡുകള്‍ ഷൂവിലോ വസ്ത്രത്തിലോ വയ്ക്കാം. ചെറുതായതിനാല്‍ ഇവ നഷ്ടപ്പെടാനുള്ള സാധ്യത ഏറെയാണ്.

ഫിറ്റ്‌നസ് ബാന്‍ഡുകള്‍ വാങ്ങുമ്പോള്‍ മുന്തിയ പരിഗണന നല്‍കേണ്ടത് ഡിസ്‌പ്ലേ, വാട്ടര്‍ റെസിസ്റ്റന്‍സ് തുടങ്ങിയവയ്ക്കാണ്.

ഡിസ്‌പ്ലേ

ക്ലിപ് ചെയ്ത് വയ്ക്കുന്ന ഫിറ്റ്‌നസ് ട്രാക്കറുകളില്‍ ഡിസ്‌പ്ലേ ഉണ്ടാകില്ല. അതുകൊണ്ട് ഇതില്‍ ശേഖരിക്കപ്പെടുന്ന വിവരങ്ങള്‍ കാണുന്നതിന് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കേണ്ടി വരും. ഇത് പലപ്പോഴും അസൗകര്യങ്ങള്‍ക്ക് ഇടയാക്കും.

ബാന്‍ഡ്

കട്ടികൂടിയവ ആയതിനാല്‍ ബാന്‍ഡുകള്‍ പലപ്പോഴും വസ്ത്രങ്ങളുമായി ഇണങ്ങുന്നതായിരിക്കണമെന്നില്ല.

മൊബൈല്‍ ഫോണ്‍ ഇന്‍ഷുറന്‍സ് ലഭിച്ചിട്ടുണ്ടോ? അറിയേണ്ടതെല്ലാം

വാട്ടര്‍പ്രൂഫ്:

മിക്ക ഫിറ്റ്‌നസ് ട്രാക്കറുകളും വെള്ളം കയറാത്തവയായിരിക്കും. വെള്ളത്തെ പ്രതിരോധിക്കുന്ന കോട്ടിംഗ് ഉള്ളതിനാല്‍ നീന്തുമ്പോഴും ഇവ ധരിക്കാന്‍ കഴിയും.

ബാറ്ററി

മികച്ച ബാറ്ററിയോട് കൂടിയ ഫിറ്റ്‌നസ് ട്രാക്കര്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. വ്യായാമം ചെയ്യുന്നതിനിടെ ചാര്‍ജ് ചെയ്യാന്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകും.

ഹെല്‍ത്ത് & ഫിറ്റ്‌നസ് മോണിറ്ററിംഗ്

ഫിറ്റിനസ് ബാന്‍ഡുകള്‍ വാങ്ങുമ്പോള്‍ ഹേര്‍ട്ട് റേറ്റ് മോണിറ്ററിംഗ്, ആക്ടിവിറ്റി ഡിറ്റക്ഷന്‍, ആക്ടിവിറ്റി റിപ്പോര്‍ട്ടുകള്‍, കലോറീസ് ബേണ്‍ഡ്, സ്ലീപ് മോണിറ്ററിംഗ്, സ്മാര്‍ട്ട് അലാം, ഇനാക്ടിവിറ്റി അലെര്‍ട്ട്, അറിയിപ്പുകള്‍, കണക്ടിവിറ്റി തുടങ്ങിയ കാര്യങ്ങളും പരിഗണിക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Choosing the right fitness band is based on your needs and lifestyle activities. Usually, the less expensive trackers will not have a display so you need to look at your smartphone to see the data.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot