Home
How to

നിങ്ങളുടെ മൊബെലും ലാപ്‌ടോപും ക്ലിന്‍ ചെയ്യുന്നതെങ്ങനെ...!

By Sutheesh

എന്താ നിങ്ങളുടെ മൊബൈലിന്റെ സ്പീഡ് കുറയുന്നുണ്ടോ, അതോ വൈറസിന്റെ ആക്രമണം നിങ്ങള്‍ നേരിടുന്നുണ്ടോ. സാധാരണയായി എപ്പോഴും കണ്ട് വരുന്നത് തുടക്കത്തില്‍ മൊബൈലിന്റെ സ്പീഡ് വളരെ നല്ലതായും കുറച്ച് മാസങ്ങള്‍ക്ക് ശേഷം സ്പീഡ് വളരെ കുറയുന്നതായുമാണ്. ഈ സാഹചര്യത്തില്‍ മൊബെല്‍ ഫോര്‍മാറ്റ് ചെയ്യേണ്ടത് അത്യാവശ്യമാണ്.
ഇനി നിങ്ങളുടെ മൊബൈല്‍ നഷ്ടപ്പെട്ടുപോയാല്‍, അതില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് എവിടെ നിന്ന് വേണമെങ്കിലും അത് ഫോര്‍മാറ്റ് ചെയ്ത് അതിലെ ഡാറ്റകള്‍ നിങ്ങള്‍ക്ക് ഡിലിറ്റ് ചെയ്യാവുന്നതാണ്. നമുടെ ഇടയില്‍ വളരെയധികം ആളുകളുണ്ട് മൊബൈലും ലാപ്‌ടോപും ഫോര്‍മാറ്റ് ചെയ്യാന്‍ അറിയാതെ ബുദ്ധിമുട്ടുന്നവര്‍. മൊബൈലും ലാപടോപും ഫോര്‍മാറ്റ് ചെയ്യാനുളള ലളിതമായ മാര്‍ഗങ്ങളാണ് ചുവടെ പറയുന്നത്. ഇതനുസരിച്ച് നിങ്ങള്‍ക്ക് മൊബൈലും ലാപ്‌ടോപും അത്യാവശ്യ ഘട്ടങ്ങളില്‍ ഫോര്‍മാറ്റ് ചെയ്യാവുന്നതാണ്.

1

1

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണ്‍ മോഷണം പോയാല്‍ www.androidlost.com --ല്‍ പോയി നിങ്ങളുടെ ഫോണില്‍ സേവ് ചെയ്തിരിക്കുന്ന മുഴുവന്‍ ഡാറ്റയും ഡിലിറ്റ് ചെയ്യാന്‍ സാധിക്കും. ഇതുകൊണ്ട് ഫോണ്‍ മോഷ്ടിച്ച ആള്‍ക്ക് നിങ്ങളുടെ വിലപ്പെട്ട ഡാറ്റാ ഉപയോഗിക്കാന്‍ സാധിക്കില്ല. ഇതിനായി നിങ്ങള്‍ മൊബൈലില്‍ ഇതിന്റെ ആപ് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടത് അത്യാവശ്യമാണ്.

 

2

2

http://preyproject.com/download സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ നിങ്ങളുടെ ലാപ്‌ടോപില്‍ സേവ് ചെയ്ത ഡാറ്റാ നിങ്ങള്‍ക്ക് അകലെയിരുന്നും ഡിലിറ്റ് ചെയ്യാന്‍ സാധിക്കും. ഇത് ഒരു ഓപണ്‍ സോഫ്റ്റ്‌വെയര്‍ ആയതിനാല്‍ നിങ്ങള്‍ക്ക് ഫ്രീ ആയി ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.

 

3

3

ഐവൈപിന്റെ സഹായത്തോടെ നിങ്ങള്‍ക്ക് നിങ്ങളുടെ ഐഫോണിലെ ഡാറ്റകള്‍ റിമോട്ട് ആയി ഡിലിറ്റ് ചെയ്യാവുന്നതാണ്. ഈ ആപ്ലിക്കേഷന്‍ ആപ്പിള്‍ ആപ് സ്റ്റോറില്‍ നിന്ന് നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

4

4

സെബര്‍ കഫെയില്‍ പോയി ഇന്റര്‍നെറ്റ് ബ്രൗസ് ചെയ്യുമ്പോഴോ, മറ്റൊരാളുടെ നെറ്റ്‌വര്‍ക്ക് ഉപയോഗിക്കുമ്പോഴോ ബ്രൗസറില്‍ പോയി നിങ്ങള്‍ക്ക് പ്രൈവറ്റ് ബ്രൗസിംഗ് തിരഞ്ഞെടുക്കാവുന്നതാണ്. ഇതുകൊണ്ട് ബ്രൗസറില്‍ നിങ്ങള്‍ നടത്തിയ തിരയലുകള്‍ മറ്റൊരാള്‍ക്ക് പരിശോധിക്കാന്‍ സാധിക്കില്ല.

 

5

5

നിങ്ങള്‍ സ്മാര്‍ട്ട്‌ഫോണാണ് ഉപയോഗിക്കുന്നതെങ്കില്‍
റിക്കവറി സേവനം ഓണ്‍ ആക്കി വെയ്ക്കുക. റിക്കവറി സേവനം ഓണ്‍ ആക്കി വെയ്ക്കുന്നതുകൊണ്ട്, നിങ്ങളുടെ ഫോണ്‍ എവിടെയെങ്കിലും നഷ്ടപ്പെട്ടുപോയാല്‍ അതിലെ ഡാറ്റകള്‍ നിങ്ങള്‍ക്ക് വീണ്ടെടുക്കാന്‍ സാധിക്കും.

 

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X