ട്വിറ്റര്‍ ഹിസ്റ്ററി എങ്ങനെ നീക്കം ചെയ്യാം

Posted By: Archana V

ഇന്ന്‌ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറി കഴിഞ്ഞിരിക്കുകയാണ്‌. നിങ്ങള്‍ എന്താണ്‌ ചെയ്യുന്നത്‌ എന്നറിയാന്‍ സുഹൃത്തുക്കള്‍ തൊട്ട്‌ ബോസ്സ്‌ വരെയുള്ള എല്ലാവരും ഇതില്‍ പിന്തുടരുന്നുണ്ടാകും. ഇന്ന്‌ വളരെ ജനപ്രീതി നേടി കൊണ്ടിരിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഒന്നാണ്‌ ട്വിറ്റര്‍. നിങ്ങള്‍ ട്വിറ്ററില്‍ വളരെ സജീവമാണെങ്കില്‍ പല കാരണങ്ങളാല്‍ ട്വിറ്റര്‍ ഹിസ്റ്ററി പരിഗണിക്കുന്നുണ്ടാവാം

ട്വിറ്റര്‍ ഹിസ്റ്ററി എങ്ങനെ നീക്കം ചെയ്യാം

ട്വിറ്റര്‍ ഹിസ്റ്ററി എങ്ങനെ ഡിലീറ്റ്‌ ചെയ്യാം എന്നതിനെ കുറിച്ചാണ്‌ ഇന്നിവിടെ പറയുന്നത്‌.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ട്വിറ്ററില്‍ നിന്നും എല്ലാം മെസ്സേജുകളും എങ്ങനെ ഡിലീറ്റ്‌ ചെയ്യാം

ഡിഎം വാക്കെറുടെ സഹായത്തോടെ ട്വിറ്ററിലെ എല്ലാ മെസ്സേജുകളും നിങ്ങള്‍ക്ക്‌ ഡിലീറ്റ്‌ ചെയ്യാന്‍ കഴിയും. എന്നാല്‍ ഇതിനായി പഴയ ട്വിറ്റര്‍ ഇന്റഫെയ്‌സിലേക്ക്‌ മാറേണ്ടി വരും.

താഴെ പറയുന്ന മാര്‍ഗങ്ങള്‍ പിന്തുടര്‍ന്നാല്‍ ഇത്‌ എളുപ്പമാക്കാം.

സ്റ്റെപ്‌ 1

ഏതെങ്കിലും ട്വിറ്റര്‍ പേജ്‌ ഓപ്പണ്‍ ചെയ്‌ത്‌ മുകളില്‍ വലത്‌ വശത്ത്‌ കാണുന്ന നിങ്ങളുടെ പേരില്‍ ക്ലിക്‌ ചെയ്‌ത്‌ " switch to old twitter " സെലക്ട്‌ ചെയ്യുക.

സ്റ്റെപ്‌ 2

DM Whacker ന്റെ ഒഫിഷ്യല്‍ പേജ്‌ ഓപ്പണ്‍ ചെയ്‌ത്‌ ഇതിന്റെ ബുക്ക്‌ ബാര്‍ക്ക്‌ ലിങ്ക്‌ നിങ്ങളുടെ വെബ്‌ ബ്രൗസറിന്റെ ബുക്‌മാര്‍ക്കിലേക്ക്‌ ഡ്രാഗ്‌ ചെയ്യുക.

സ്‌റ്റെപ്‌ 3

ട്വിറ്ററിലെ "direct Message " പേജ്‌ സന്ദര്‍ശിച്ച്‌ ഡയറക്ട്‌ മെസ്സേജുകളുടെ ഹിസ്റ്ററി ഡിലീറ്റ്‌ ചെയ്യുന്നതിന്‌ ഡിഎം വാക്കര്‍ ബുക്ക്‌ മാര്‍ക്കില്‍ ക്ലിക്‌ ചെയ്യുക.

മെസ്സേജുകളും ട്വീറ്റുകളും പ്രത്യേകമായി എങ്ങനെ ഡിലീറ്റ്‌ ചെയ്യാം

ട്വിറ്ററില്‍ നിന്നും മെസ്സേജുകള്‍ പ്രത്യേകമായി ഡിലീറ്റ്‌ ചെയ്യണം എന്നുണ്ടെങ്കില്‍ താഴെ പറയുന്ന മാര്‍ഗങ്ങളിലൂടെ നേരിട്ട്‌ ചെയ്യാം

സ്റ്റെപ്‌ 1

ട്വിറ്റര്‍ ലോഗ്‌ ഇന്‍ ചെയ്യുക

സ്‌റ്റെപ്‌ 2

പ്രൊഫൈലില്‍ ക്ലിക്‌ ചെയ്‌ത്‌ ഡിലീറ്റ്‌ ചെയ്യേണ്ട ട്വീറ്റ്‌ സെലക്ട്‌ ചെയ്യുക

സ്റ്റെപ്‌ 3

മെസ്സേജുകള്‍ ഓരോന്നായി നീക്കം ചെയ്യുന്നതിന്‌ ഇപ്പോള്‍ കാണുന്ന `ഡിലീറ്റ്‌ " ലിങ്കില്‍ ക്ലിക്‌ ചെയ്യുക.

ട്വിറ്ററിലെ മെസ്സേജുകള്‍ പ്രത്യേകമായി ഡിലീറ്റ്‌ ചെയ്യണം എന്നുണ്ടെങ്കില്‍ മെസ്സേജില്‍ ക്ലിക്‌ ചെയ്‌ത്‌ ഡിലീറ്റ്‌ ചെയ്യേണ്ട മെസ്സേജുകള്‍ ക്ലിക്‌ ചെയ്യുക. ഇപ്പോള്‍ കാണാന്‍ കഴിയുന്ന ഡിലീറ്റ്‌ ലിങ്കില്‍ ക്ലിക്‌ ചെയ്യുക

പഴയ ട്വീറ്റുകള്‍ ഡിലീറ്റ്‌ ചെയ്യുന്നത്‌ എങ്ങനെ?

ട്വിറ്റ്‌ വൈപ്പ്‌ ഉപയോഗിച്ച്‌ ട്വിറ്റര്‍ ഹിസ്‌റ്ററി പൂര്‍ണമായും ഡിലീറ്റ്‌ ചെയ്യാന്‍ കഴിയും

ഇതിനായി താഴെ പറയുന്ന കാര്യങ്ങള്‍ പിന്തുടരുക

സ്റ്റെപ്‌ 1

വെബ്‌്‌ബ്രൗസറില്‍ നിന്നും twitwipe.com സന്ദര്‍ശിക്കുക

സ്റ്റെപ്‌ 2

" sign in with twitter " ല്‍ ക്ലിക്‌ ചെയ്യുക. അക്കൗണ്ടിന്റെ ആധികാരികത ഉറപ്പുവരുത്താന്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കുക.

സ്റ്റെപ്‌ 3

" twitwipe this Account" ടാബില്‍ ക്ലിക്‌ ചെയ്യുക.

നിങ്ങളുടെ എല്ലാ പഴയ ട്വീറ്റുകളും ഇതോടെ ഡിലീറ്റാകും

നിങ്ങളുടെ പഴയ ട്വിറ്റര്‍ ഹിസ്റ്ററി വളരെ എളുപ്പം ഡിലീറ്റ്‌ ചെയ്യാന്‍ ഈ മാര്‍ഗങ്ങള്‍ സഹായിക്കും എന്ന്‌ പ്രതീക്ഷിക്കുന്നു.

എങ്ങനെയാണ് കമ്പ്യൂട്ടറുകളിലെ റാം പ്രശ്നങ്ങൾ കണ്ടുപിടിക്കുന്നത് ?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
If you are hyperactive on Twitter, you might consider your Twitter history for obvious reasons. In this post, we will guide you through the deletion process of your Twitter history.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot