ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ ടി.വിയുമായി ബന്ധിപ്പിക്കാന്‍ അറിയേണ്ടതെല്ലാം...

|

ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ സ്മാര്‍ട്ട് ടി.വിയുമായി ബന്ധിപ്പിക്കുകയെന്നത് വളരെ ലളിതമായ കാര്യമാണ്. വൈഫൈ ഡയറക്ടിന്റെ സഹായത്തോടെ ഇത് എളുപ്പത്തില്‍ സാധ്യമാകും. ഏതു സമയത്തും വയര്‍ലെസായുള്ള കണക്ടീവിറ്റിക്ക് വൈഫൈ നിങ്ങളെ സഹായിക്കും. വിപണിയിലുള്ള എല്ലാ സ്മാര്‍ട്ട് ടി.വികളിലും വൈഫൈ ഡയറക്ട് എന്ന ടെക്ക്‌നോളജി ലഭ്യമാണ്.

 

 ബന്ധിപ്പിക്കാം.

ബന്ധിപ്പിക്കാം.

സ്മാര്‍ട്ട്‌ഫോണില്‍ കാണുന്ന വീഡിയോകള്‍, ഫോട്ടോകള്‍, ഇന്റര്‍നെറ്റ് ബ്രൗസിംഗ്, യൂട്യൂബ് എന്നിവ വൈഫൈ ഡയറക്ടിലൂടെ ടി.വിയുമായി ബന്ധിപ്പിച്ച് ആസ്വദിക്കാവുന്നതാണ്. ഫോണിലെ ഓപ്ഷനില്‍ നിന്നും ടാപ് ടു ഷെയര്‍ ബട്ടണില്‍ സെലക്ട് വൈഫൈ ഡയറക്ട് എന്ന ഓപ്ഷന്‍ അമര്‍ത്തിയാര്‍ ടി.വിയുമായി ബന്ധിപ്പിക്കാം.

വൈഫൈ ഷെയറിംഗ്

വൈഫൈ ഷെയറിംഗ്

ഇതിനായി ടി.വിയിലും ചില ഓപ്ഷ്#സ് ക്രമീകരിക്കേണ്ടതുണ്ട്. ആദ്യം ടി.വിയില്‍ വൈഫൈ ഷെയറിംഗ് ഓണാക്കുക. ശേഷം സെര്‍ച്ച് ഓപ്ഷന്‍ നല്‍കുക. ശേഷം ഡിവൈസ് ലിസ്റ്റില്‍ പ്രത്യക്ഷപ്പെടുന്ന നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിന്റെ പേര് തെരഞ്ഞെടുത്ത് പെയര്‍ ചെയ്താല്‍ വൈഫൈ ഡയറക്ട് സംവിധാനം ലളിതമായി ഉപയോഗിക്കാം.

സ്‌ക്രീനില്‍ ആസ്വദിക്കാം.
 

സ്‌ക്രീനില്‍ ആസ്വദിക്കാം.

നിങ്ങള്‍ക്കിഷ്ടപ്പെട്ട മൊബൈല്‍ ഗെയിം വലിയ സ്‌ക്രീനില്‍ കളിക്കണോ.. അതിനും മാര്‍ഗമുണ്ട്. ഇതിനായി സോണി, സാംസംഗ്, എല്‍.ജി അടക്കമുള്ള പ്രമുഖ ബ്രാന്‍ഡ് ടി.വികളില്‍ സ്‌ക്രീന്‍ മിററിംഗ് എന്നൊരു ഫീച്ചറുണ്ട്. ഈ ഫീച്ചറുമായി സ്മാര്‍ട്ട്‌ഫോണ്‍ ബന്ധിപ്പിച്ചാല്‍ മൊബൈല്‍ ഫോണില്‍ ചെയ്യുന്നതെല്ലാം ടി.വിയിലും അതുപോലെ കാണാനാകും. ഗെയിം കളിക്കാം, സിനിമ കാണാം, എന്തിനേറെ സോഷ്യല്‍ മീഡിയ പോലും വലിയ സ്‌ക്രീനില്‍ ആസ്വദിക്കാം.

 ആപ്പിന്റെ സഹായം

ആപ്പിന്റെ സഹായം

ഐ-മീഡിയാ ഷെയര്‍ എന്ന ആപ്പിലൂടെയും ഫോട്ടോ, സംഗീതം എന്നിവ ടി.വിയിലേക്ക് ഷെയര്‍ ചെയ്യാനാകും. സൗണ്ട് സിസ്റ്റം, സെറ്റ്-ടോപ്-ബോക്‌സ് എന്നിവയിലേക്കും അവശ്യമെങ്കില്‍ ഷെയര്‍ ചെയ്യാം. ഒരുകൂട്ടം ഫയല്‍ ഒരുമിച്ചു പ്ലേ ചെയ്യാനും ഈ ആപ്പ് സഹായിക്കുന്നു. ഇതിനായി പ്രത്യേക ഓട്ടോമാറ്റിക് സംവിധാനമുണ്ട്.

 ഗൂഗിള്‍ ക്രോംകാസ്റ്റ്

ഗൂഗിള്‍ ക്രോംകാസ്റ്റ്

ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണില്‍ നിന്നുള്ള കണ്ടന്റ് ടി.വിയിലേക്കു ബന്ധിപ്പിക്കാനുള്ള മറ്റൊരു സൗകര്യമാണ് ഗൂഗിളിന്റെ സ്വന്തം ക്രോംകാസ്റ്റ്. ഗൂഗിള്‍ ഹോം ആപ്പ് പ്ലേസ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ക്രോംകാസ്റ്റിനെ ടി.വിയിലെ എച്ച്.ഡി.എം.ഐ പോര്‍ട്ടുമായി ബന്ധിപ്പിച്ചാല്‍ ഈ സൗകര്യം ആസ്വദിക്കാം.

ഗൂഗിള്‍ ഹോം ആപ്പ് മെന്യുവില്‍ നിന്നും cast screen/audio എന്ന ഓപ്ഷന്‍ തെരഞ്ഞെടുത്ത ശേഷം നീല ബട്ടണ്‍ അമര്‍ത്തുക. ശേഷം കാണുന്ന ഡിവൈസ് ലിസ്റ്റില്‍ നിന്നും നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിനെ തെരഞ്ഞെടുത്ത് ടി.വിയുമായി ബന്ധിപ്പിക്കാവുന്നതാണ്. എല്ലാതരം കണ്ടന്റും ഷെയര്‍ ചെയ്യാന്‍ ആള്‍ കാസ്റ്റ് ആപ്പും ഗൂഗിള്‍ സ്റ്റോറില്‍ ലഭിക്കും. വളരെ ലളിതവും എന്നാല്‍ ഉപയോഗപ്രദവുമാണ് ഗൂഗിള്‍ ക്രോംകാസ്റ്റിന്റെ പ്രവര്‍ത്തനം.

 കേബിള്‍ കണക്ഷന്‍

കേബിള്‍ കണക്ഷന്‍

വയര്‍ലെസ് മാര്‍ഗത്തിലൂടെ അല്ലാതെയും സ്മാര്‍ട്ട് ഫോണ്‍ ടി.വിയുമായി ബന്ധിപ്പിക്കാവുന്നതാണ്. ഇതിനായി എച്ച്.ഡി.എം.ഐ സംവിധാനം ഉപയോഗിക്കാം. എച്ച്.ഡി.എം.ഐ കേബിളിനെ യു.എസ്.ബി പോര്‍ട്ട് എക്‌സ്പാന്ററുമായി ബന്ധിപ്പിക്കുക. ഈ ഭാഗം മൊബൈലിന്റെ പോര്‍ട്ടിലും മറ്റേഭാഗം ടി.വിയുടെ എച്ച്.ഡി.എം.ഐ പോര്‍ട്ടിലും ഘടിപ്പിച്ചാല്‍ സങ്ങതി കഴിഞ്ഞു. 4കെ വീഡിയോ പോലും ഈ സംവിധാനത്തിലൂടെ കൈമാറാനാകും.

സ്ലിം പോര്‍ട്ടിന്റെ ഉപയോഗം

സ്ലിം പോര്‍ട്ടിന്റെ ഉപയോഗം

മൊബൈല്‍ ഹൈ-ഡെഫനിഷന്‍ ലിങ്ക് ഉപയോഗിച്ചും ഡാറ്റ കൈമാറാവുന്നതാണ്. എന്നാല്‍ വളരെ കുറച്ചു സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകളില്‍ മാത്രമാണ് ഈ സംവിധാനമുള്ളത്. അതിനാല്‍ത്തന്നെ ഈ സംവിധാനം അത്ര പ്രായോഗികമല്ല.

 മറ്റു സംവിധാനങ്ങള്‍

മറ്റു സംവിധാനങ്ങള്‍

വയര്‍ലെസ് സ്ട്രീമിംഗ്, എം.എച്ച്.എല്‍, സ്ലിംപോര്‍ട്ട് സംവിധാനങ്ങളൊന്നും ഉപയോഗിക്കാനുള്ള സൗകര്യം നിങ്ങള്‍ക്കില്ലെങ്കില്‍ വിഷമിക്കണ്ട. നിങ്ങളുടെ ഫോണിനെ നേരിട്ട് ടി.വിയിലെ യു.എസ്.ബിയുമായി ബന്ധിപ്പിക്കുക. ഇതിലൂടെ ഫോണിന്റെ ഇന്റേണല്‍ മെമ്മറിയില്‍ സൂക്ഷിക്കപ്പെട്ട ഫോട്ടോ, വീഡിയോ എന്നിവ നേരിട്ട് ആസ്വദിക്കാം.

Best Mobiles in India

Read more about:
English summary
How to connect an Android smartphone to your TV

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X