നിങ്ങളുടെ വിന്‍ഡോസ് പിസി-യെ ബ്ലൂടൂത്തുമായി കണക്ട് ചെയ്യാന്‍....!

Written By:

മൊബൈല്‍ ഫോണില്‍ നിന്ന് ഡാറ്റാ കമ്പ്യൂട്ടറിലേക്ക് വയറുകളുടെ സഹായമില്ലാതെ മാറ്റേണ്ട ആവശ്യം നിങ്ങള്‍ക്ക് ചിലപ്പോഴൊക്കെ വേണ്ടി വന്നേക്കാം. യുഎസ്ബി കേബിള്‍ ഇല്ലാത്ത സാഹചര്യങ്ങളില്‍ ഡാറ്റാ മാറ്റാന്‍ നമുക്ക് സാധിച്ചില്ലെന്നും വരാം.

ബ്ലൂടൂത്ത് മറ്റ് ഡിവൈസുകളിലേക്ക് ഡാറ്റാ മാറ്റുന്നതിനുളള മനോഹരമായ ഉപാധിയാണ്. മാത്രമല്ല, എല്ലാ കൊല്ലവും ബ്ലൂടൂത്തിന്റെ മറ്റൊരു പതിപ്പ് എത്തുന്നുമുണ്ട്. ഇവിടെ ഒരേ കമ്പനികളുടെ രണ്ട് ഡിവൈസുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നത് അത്ര ബുദ്ധിമുട്ടാകാന്‍ വഴിയില്ല.

പക്ഷെ നിങ്ങളുടെ ഹാന്‍ഡ്‌സെറ്റിനെ കമ്പ്യൂട്ടറുമായി ബ്ലൂടൂത്ത് വഴി ബന്ധിപ്പിക്കുമ്പോള്‍ നിങ്ങള്‍ തീര്‍ച്ചയായും ചില ബുദ്ധിമുട്ടുകള്‍ നേരിട്ടേക്കാം. ഇവിടെ നിങ്ങളുടെ വേദന കുറയ്ക്കുന്ന ചില മാര്‍ഗ്ഗങ്ങളാണ് പരിശോധിക്കുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

ആദ്യം തന്നെ മൊബൈലിലെ ബ്ലൂടൂത്ത് ഓണ്‍ ചെയ്യുക. ഡിവൈസിലെ സെറ്റിങ്‌സ് മെനുവില്‍ നിന്ന് നിങ്ങള്‍ക്ക് എളുപ്പത്തില്‍ ബ്ലൂടൂത്ത് ബട്ടണ്‍ കണ്ടുപിടിക്കാവുന്നതാണ്. കണ്ടുപിടിക്കേണ്ട ഡിവൈസിലെ ബ്ലൂടൂത്തും ഇതോടൊപ്പം ഓണ്‍ ആക്കാന്‍ മറക്കാതിരിക്കുക.

2

നിങ്ങളുടെ കമ്പ്യൂട്ടറില്‍ സ്റ്റാര്‍ട്ട് മെനുവില്‍ പോയി കണ്‍ട്രോള്‍ പാനലില്‍ ക്ലിക്ക് ചെയ്യുക. മെനുവിന്റെ വലത് ഭാഗത്ത്, ഡിവൈസസ് ആന്‍ഡ് പ്രിന്റേര്‍സ് ഓപ്ഷനു മുകളിലായി നിങ്ങള്‍ക്ക് ഇത് കണ്ടെത്താവുന്നതാണ്.

3

ആഡ് ഡിവൈസസ് എന്ന ഓപ്ഷനിലേക്ക് പോയി അത് ക്ലിക്ക് ചെയ്യുക. കണ്‍ട്രോള്‍ പാനല്‍ വിന്‍ഡോയുടെ വലതു വശത്തായി ഹാര്‍ഡ്‌വയര്‍ ആന്‍ഡ് സൗണ്ട് ഓപ്ഷനു താഴെയായി ഇത് നിങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിക്കും.

4

ആഡ് ഡിവൈസസില്‍ ക്ലിക്ക് ചെയ്താല്‍ ഒരു വിന്‍ഡോ പൊങ്ങി വരുന്നതാണ്. ഇതാണ് ആഡ് ഡിവൈസസ് വിസാര്‍ഡ്, ഇത് ഓട്ടോമാറ്റിക്ക് ആയി നിങ്ങള്‍ ബ്ലൂടൂത്ത് പ്രാപ്തമാക്കിയ ഡിവൈസിനെ തിരയുന്നതാണ്.

5

ഇനി കമ്പ്യൂട്ടറിനെ മൊബൈല്‍ ഡിവൈസുമായി പെയര്‍ ചെയ്യുക. മെനുവില്‍ ഡിവൈസിന്റെ പേര് പ്രത്യക്ഷപ്പെട്ടാല്‍, അതില്‍ ക്ലിക്ക് ചെയ്യുക തുടര്‍ന്ന് വിന്‍ഡോയുടെ താഴെ വലത് വശത്തുളള നെക്‌സ്റ്റ് എന്ന ടാബില്‍ ക്ലിക്ക് ചെയ്യുക. ഇതോടെ പിസിയും മൊബൈല്‍ ഡിവൈസും തമ്മിലുളള ബ്ലൂടൂത്ത് പെയറിങ് ആരംഭിക്കുന്നതാണ്. ഇപ്പോള്‍ നിങ്ങള്‍ ബ്ലൂടൂത്ത് വഴി കണക്ട് ചെയ്യപ്പെട്ട് കഴിഞ്ഞു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Here we look the steps to Connect Your Windows PC To Bluetooth.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot