പിസി ഉപയോഗിച്ച് ആന്‍ഡ്രോയിഡ് ഫോണ്‍ നിയന്ത്രിക്കാം

Posted By: Samuel P Mohan

ഒരു വട്ടമെങ്കിലും നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ പിസി ഉപയോഗിച്ച് ആന്‍ഡ്രോയിഫോണ്‍ നിയന്ത്രിക്കാന്‍ സാധിച്ചിരുന്നെങ്കിലെന്ന്. പിസി ഉപയോഗിച്ച് ഇങ്ങനെ ആന്‍ഡ്രോയിഡ് ഫോണ്‍ നിയന്ത്രിക്കുകയാണെങ്കില്‍ ജീവിതത്തിലെ പല കാര്യങ്ങളും എളുപ്പമാക്കാന്‍ കഴിയും.

പിസി ഉപയോഗിച്ച് ആന്‍ഡ്രോയിഡ് ഫോണ്‍ നിയന്ത്രിക്കാം

പിസി ഉപയോഗിച്ച് ആന്‍ഡ്രോയിഡ് ഫോണ്‍ എങ്ങനെ നിയന്ത്രിക്കാന്‍ കഴിയുമെന്ന നടപടികള്‍ ഇവിടെ പട്ടികപ്പെടുത്തിയിട്ടുണ്ട്.

ഇതിനായി Vysor എന്ന ടൂള്‍ ഇവിടെ ഉപയോഗിക്കാന്‍ പോകുന്നു. ഇത് നിങ്ങളുടെ പിസിയില്‍ ഫോണ്‍ നിയന്ത്രിക്കാന്‍ അനുവദിക്കുന്ന ഒരു മിററിംഗ് ആപ്പാണ്. ഇത് ഉപയോഗിച്ച് മൊബൈല്‍ ഗെയിമുകളും കമ്പ്യൂട്ടറില്‍ കളിക്കാം.

കൂടുതല്‍ അറിയാനായി ചുവടെയുളള ഘട്ടങ്ങള്‍ പാലിക്കുക.

സ്റ്റെപ്പ് 1: ആദ്യം നിങ്ങളുടെ കമ്പ്യൂട്ടറില്‍ ADB പ്രവര്‍ത്തനക്ഷമമാക്കുക, ഇതിപ്പോള്‍ വിന്‍ഡോസില്‍ മാത്രമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ADB ഇനേബിള്‍ ചെയ്യാനായി ADB ഡ്രൈവറുകള്‍ ആദ്യം ഇന്‍സ്‌റ്റോള്‍ ചെയ്യുക. മാക് ആണ് നിങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍ ഈ ഘട്ടം ഒഴിവാക്കി അടുത്ത ഘട്ടം മുതല്‍ ആരംഭിക്കേണ്ടതാണ്. ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്തു കഴിഞ്ഞാല്‍, നിങ്ങള്‍ക്കിതു തുറക്കാം, അതിനു ശേഷം ഇന്‍സ്റ്റലേഷനായി നിര്‍ദ്ദേശങ്ങള്‍ പാലിക്കുക.

സ്റ്റെപ്പ് 2:
ഇനി നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണില്‍ ADB പ്രവര്‍ത്തനക്ഷമമാക്കുക. കൂടാതെ കമ്പ്യൂട്ടറില്‍ നിന്നും നിരന്തരം കണക്ഷനുകള്‍ വരുന്നുണ്ടെന്നും ഉറപ്പു വരുത്തുക. അതിനു ശേഷം നിങ്ങളുടെ ഫോണ്‍ കമ്പ്യൂട്ടറുമായി കണക്ടു ചെയ്ത് ആന്‍ഡ്രോയിഡ് ഫോണിലെ സെറ്റിങ്ങ്‌സ് മെനു തുറക്കുക. അവിടെ ഡെവലപ്പര്‍ ഓപ്ഷനിലേക്കു പോയി യുഎസ്ബി ഡബ്ബിങ്ങ് ടോഗിള്‍ ഓണാക്കുക.

സ്‌റ്റെപ്പ് 3: ഇനി നിങ്ങളുടെ ക്രോം ബ്രൗസറിലേക്ക് ആപ്ലിക്കേഷന്‍ ചേര്‍ക്കാം. ഇവിടെ ക്ലിക്ക് ചെയ്യുക (Click here), അതിനു ശേഷം സ്‌ക്രീനിന്റെ മുകളില്‍ കാണുന്ന 'Add to Chrome' ബട്ടണ്‍ ക്ലിക്ക് ചെയ്ത്, ക്രോം ബ്രൗസറിലേക്ക് Vysor app ചേര്‍ക്കുക.

സ്‌റ്റെപ്പ് 4: ഇതു ചെയ്തു കഴിഞ്ഞാല്‍ Vysor-റിന്റെ പ്രധാന മെനുവില്‍ 'Find Devices'-ല്‍ ക്ലിക്ക് ചെയ്യാം. ഇനി ലിസറ്റില്‍ കാണുന്ന നിങ്ങളുടെ ഡിവൈസ് തിരഞ്ഞെടുക്കുക.

സ്റ്റെപ്പ് 5: ഇപ്പോള്‍ നിങ്ങള്‍ക്ക് പിസി ഉപയോഗിച്ച് ആന്‍ഡ്രോയിഡ് മൊബൈല്‍ നിയന്ത്രിക്കാം. ഇനി നിങ്ങള്‍ ആപ്പ് തുറക്കുന്നത് ലാന്റ്‌സ്‌കേപ്പ് ഓറിയന്റേഷനിലാണെങ്കില്‍ നിങ്ങളുടെ വിന്‍ഡോ സ്വപ്രേരിതമായി നിങ്ങളുടെ സ്‌ക്രീനിന്റെ ഉളളടക്കത്തിന് അനുസൃതമായി കറങ്ങും.

ഡിസംബര്‍ ഒന്നിന് മൈക്രോമക്‌സിന്റെ ഭാരത് 5 സ്മാര്‍ട്ട്‌ഫോണ്‍ എത്തുന്നു!

English summary
When you are playing games or working, have you ever came across a thought of controlling your Android smartphone using your computer with keyboard and mouse? Check it out here

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot