എങ്ങനെ നിങ്ങളുടെ റൗട്ടറുകള്‍ നിയന്ത്രിക്കാം?

Written By:

ഈ ദിവസങ്ങളില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാത്തവരായി ആരും ഉണ്ടാകില്ല. നിങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്നും വിച്ഛേദിക്കപ്പെട്ടാല്‍ നമ്മുടെ ജോലികളില്‍ പല ബുദ്ധിമുട്ടുകളും സംഭവിക്കാം.

എങ്ങനെ നിങ്ങളുടെ റൗട്ടറുകള്‍ നിയന്ത്രിക്കാം?

നിങ്ങള്‍ക്ക് ഔണ്‍ലൈനില്‍ പ്രവര്‍ത്തിക്കാനും വീഡിയോകള്‍ സ്ട്രീം ചെയ്യാനും, പല വിവരങ്ങള്‍ ഉള്‍ക്കൊളളാനും ഓണ്‍ലൈനിലൂടെ നടപ്പാക്കാം. പക്ഷേ വേഗത കുറഞ്ഞ ഇന്റര്‍നെറ്റ് സ്പീഡ്, സ്‌പോട്ടി കണക്ഷന്‍, സ്ലോ ബഫര്‍ എന്നീ പല പ്രശ്‌നങ്ങളും ഉണ്ടായേക്കാം. നിങ്ങളുടെ എല്ലാ കുടുംബാങ്ങങ്ങളും സുഹൃത്തുക്കളും ഒരോ കണക്ഷന്‍ ഉപയോഗിക്കുമ്പോള്‍ ഈ ഒരു പ്രശ്‌നം സ്വാഭാവികമായും സംഭവിക്കാം.

എന്നാല്‍ ഈ പ്രശ്‌നം പരിഹരിക്കം എങ്കില്‍ നിങ്ങളുടെ റൂട്ടറില്‍ കുറച്ചു കാര്യങ്ങള്‍ നിങ്ങള്‍ക്കു തന്നെ നിയന്ത്രിക്കാം.

ഇതിനായി നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ നിങ്ങള്‍ക്കു തന്നെ ബ്രാന്‍ഡഡ് ആപ്‌സുകള്‍ ഉപയോഗിച്ച് റൂട്ടര്‍ നിയന്ത്രിക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നെറ്റ്ഗിയര്‍ ജെനി (Netgear Genie)

നിങ്ങള്‍ക്ക് ഒരു നെറ്റ്ഗിയര്‍ റൂട്ടര്‍ സ്വന്തമായി ഉണ്ടെങ്കില്‍ നിങ്ങളുടെ ഉപകണത്തില്‍ Netgear Genie ഇന്‍സ്‌റ്റോള്‍ ചെയ്യാം. ഇത് നിങ്ങളുടെ വീട്ടിലെ നെറ്റ്‌വര്‍ക്ക് നിയന്ത്രിക്കാനും സംരക്ഷിക്കാനുമുളള എളുപ്പ വഴിയാണ്. ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് വയര്‍ലെസ് ക്രമീകരണങ്ങള്‍, നെറ്റ്‌വര്‍ക്ക് മാപ്പ്, പാരന്റല്‍ കണ്ട്രോള്‍, ഗസ്റ്റ് ആക്‌സസ്, മൈമീഡിയ തുടങ്ങിയ നിരവധി റൂട്ടറകള്‍ ക്രമീകരിക്കാന്‍ കഴിയും. നിങ്ങളുടെ മൊബൈലില്‍ ഒരു NETGER റൂട്ടറുമായി കണക്ടു ചെയ്താല്‍ മാത്രമേ ഈ ആപ്പ് പ്രവര്‍ത്തിക്കുകയുളളൂ.

ലിങ്ക്‌സിസ് സ്മാര്‍ട്ട് വൈ-ഫൈ (Linksys Smart Wi-Fi)

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിലൂടെ റൂട്ടറുകള്‍ നിയന്ത്രിക്കാന്‍ ഈ ആപ്‌സിലൂടെ കഴിയും. ആദ്യം വൈ-ഫൈയിലേക്ക് സന്ദര്‍ശിക്കുക, കണക്ടു ചെയ്ത ഉപകരണങ്ങള്‍ പരിശോധിക്കുക. ലിങ്ക്‌സ് ആപ്പ് പ്രവര്‍ത്തിക്കുന്നത് Velop സിസ്റ്റത്തിലും ലിങ്ക്‌സിസ് സ്മാര്‍ട്ട് വൈ-ഫൈ റൂട്ടറിലുകളിലും മാത്രമാണ്.

ASUS റൂട്ടര്‍

നിങ്ങളുടെ പക്കല്‍ ഒരു അസ്യൂസ് റൂട്ടര്‍ ഉണ്ടെങ്കില്‍, നിങ്ങള്‍ക്ക് ഈ ആപ്പ് സ്മാര്‍ട്ട്‌ഫോണില്‍ കണക്ട് ചെയ്യാം. ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് റൂട്ടര്‍ നിരീക്ഷിക്കാനും നിയന്ത്രിക്കാനും സാധിക്കും. കൂടാതെ ക്ലയിന്റ് മാനേജ്‌മെന്റും മറ്റും ചെയ്യാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
After all, we do everything in online be it entertainment, absorbing information, streaming movies, etc. But some problem may arise due to slow Internet speed, spotty connection, slow buffer time.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot