എല്ലാവര്‍ക്കും ജിയോ പ്രൈം മെമ്പറാകം: ഈ ഘട്ടങ്ങള്‍ പാലിക്കുക!

Written By:

പ്രൈം മെമ്പര്‍ഷിപ്പ് എന്ന പേരില്‍ ജിയോ അണ്‍ലിമിറ്റഡ് ഓഫറുകള്‍ മാര്‍ച്ച് 31നു ശേഷവും!ഇനി ജിയോ വിപ്ലവം ഈ അടുത്തകാലങ്ങളില്‍ ഒന്നും തന്നെ തീരില്ല എന്ന് ഉറപ്പായി. വെല്‍ക്കം ഓഫറിനു ശേഷം ജിയോ അവതരിപ്പിച്ചത് ഹാപ്പി ന്യൂ ഇയര്‍ ഓഫറാണ്. ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ കഴിയുന്നത് മാര്‍ച്ച് 31നും.

എന്നാല്‍ ജിയോ ഇപ്പോള്‍ പുതിയ ഓഫറുമായി എത്തിയിരിക്കുകയാണ്. ഇത് ഉപഭോക്താക്കള്‍ക്ക് അവേശവും എന്നാല്‍ മറ്റു ടെലികോം കമ്പനികള്‍ക്ക് ഒരു തിരിച്ചടിയുമാണ്.

7000 രൂപയ്ക്കുളളില്‍ വില വരുന്ന മികച്ച സെല്‍ഫി ഫോണുകള്‍!

എല്ലാവര്‍ക്കും ജിയോ പ്രൈം മെമ്പറാകം: ഈ ഘട്ടങ്ങള്‍ പാലിക്കുക!

ജിയോ പ്രൈം മെമ്പര്‍ഷിപ്പ് എടുക്കുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭ്യമാകുക. എന്നാല്‍ പ്രൈം മെമ്പര്‍ഷിപ്പ് എടുക്കണമെങ്കില്‍ മാര്‍ച്ച് ഒന്നിനും 31നും ഇടയില്‍ 99 രൂപയിക്കു റീച്ചാര്‍ജ്ജ് ചെയ്യുക. അതിനു ശേഷം ഏപ്രില്‍ ഒന്നു മുതല്‍ 303 രൂപയ്ക്ക് പ്രതിമാസം റീച്ചാര്‍ജ്ജ് ചെയ്താല്‍ ഇപ്പോള്‍ ലഭിക്കുന്നതു പോലെ തന്നെ അണ്‍ലിമിറ്റഡ് ഓഫറുകള്‍ ലഭിക്കുന്നതാണ്.

പ്രൈം മെമ്പര്‍ഷിപ്പ് എന്ന പേരില്‍ ജിയോ അണ്‍ലിമിറ്റഡ് ഓഫറുകള്‍ മാര്‍ച്ച് 31നു ശേഷവും!

2016 സെപ്തംബര്‍ ഒന്നിനാണ് ജിയോ അണ്‍ലിമിറ്റഡ് ഓഫറുകള്‍ പ്രഖ്യാപിച്ചത്. ഇത് ടെലികോം മേഖലയില്‍ തന്നെ വലിയൊരു വെല്ലുവിളിയായിരുന്നു. ജിയോ രണ്ട് പുതിയ മികച്ച സവിശേഷതയുമായി എത്തിയിരിക്കുകയാണ്....

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

1ജിബി 50 രൂപയ്ക്ക്, ഇതാണ് ഏറ്റവും കുറഞ്ഞ 4ജി ഡാറ്റ. പ്രതി ദിനമാണ് ഈ ഓഫര്‍ നല്‍കുന്നത്, എന്നാല്‍ ഇതു കഴിഞ്ഞാല്‍ ബൂസ്റ്റര്‍ പാക്ക് ഉപയോഗിച്ച് ഡാറ്റ കൂട്ടാം. ബൂസ്റ്റര്‍ പാക്ക് വ്യത്യസ്ഥ നിരക്കില്‍ ലഭിക്കുന്നതാണ്. അതായത് 51 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ പ്രതിദിനം 4ജി സ്പീഡില്‍ 1ജിബി അധിക ഡാറ്റ ലഭിക്കുന്നതാണ്. 301 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 6ജിബി ഡാറ്റ 28 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നു. ഐഎസ്ഡി കോളുകള്‍ ചെയ്യാന്‍ ഉപഭോക്താക്കളെ സജ്ജമാക്കുകയും ചെയ്യുന്നു.

#2

ഐഎസ്ഡി കോളുകള്‍ ചെയ്യാന്‍ ഉപഭോക്താക്കളെ സജ്ജമാക്കുകയും ചെയ്യുന്നു. അതായത് 501 രൂപയുടെ ഐഎസ്ഡി കോംബോ പാക്ക് വാഗ്ദാനം ചെയ്യുന്നു. അതില്‍ 435 രൂപയ്ക്ക് ഐഎസ്ഡി കോളുകള്‍ ചെയ്യാം. ഈ ഓഫര്‍ വാലിഡിറ്റിയും 28 ദിവസമാണ്. കൂടാതെ 100 എസ്എംഎസും പ്രതി ദിനം സൗജന്യമാണ്. എന്നാല്‍ ഇതില്‍ കൂടുകല്‍ എസ്എംഎസ് അയക്കണമെങ്കില്‍ 20 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 175 രൂപ ബാലന്‍സ് നല്‍കുകയും ഇന്ത്യയിലും അന്തര്‍ദേശീയ നമ്പറിലേക്കും ടെക്‌സ്റ്റ് മെസേജുകള്‍ അയയ്ക്കാം. ഒരോ എസ്എംഎസിനും 85 പൈസ ഇന്ത്യയിലും 5 രൂപ അന്തര്‍ദേശീയ മെസേജിനും ചെലവാകുന്നതാണ്.

#3

ആജീവനാന്തം വോയിസ് കോളുകള്‍ ജിയോ സൗജന്യമായി നല്‍കുകയാണ്. ജിയോ ഈ ഓഫര്‍ നല്‍കിത്തുടങ്ങിയതോടെ മറ്റു ടെലികോം കമ്പനികള്‍ക്ക് വലിയൊരു തിരിച്ചടിയായി മാറിയിരിക്കുകയാണ്.

നിങ്ങള്‍ക്ക് നമ്പര്‍ മാറാതെ തന്നെ ജിയോ പ്രൈം മെമ്പര്‍ ആകണമെങ്കില്‍ ഈ പറയുന്ന ഘട്ടങ്ങള്‍ പാലിക്കുക

സ്‌റ്റെപ്പ് 1

ആദ്യം നിങ്ങള്‍ 'PORT' എന്ന് നിങ്ങളുടെ മൊബൈല്‍ നമ്പറില്‍ നിന്നും 1900 എന്നതിലേയ്ക്ക് മെസേജ് അയയ്ക്കുക.

ഉദാ: 'PORT 9999xxxxxx' എന്ന് മെസേജ് ടൈപ്പ് ചെയ്ത് 1900 എന്ന നമ്പറിലേക്ക് അയയ്ക്കുക. അയച്ചതിനു ശേഷം നിങ്ങള്‍ക്ക് പോര്‍ട്ടബിലിറ്റി എന്ന ഒരു റഫറന്‍സ് കോഡ് അടങ്ങിയ എസ്എംഎസ് ലഭിക്കുന്നതാണ്.

സ്‌റ്റെപ്പ് 2

ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ ജിയോ ആപ്പിള്‍ ബണ്ടില്‍ നിങ്ങള്‍ ആന്‍ഡ്രോയിഡ് ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യുക. അതിനു ശേഷം ഓഫര്‍ കോഡ് ജനറേറ്റ് ചെയ്യുക.

സ്‌റ്റെപ്പ് 3

അതിനു ശേഷം അടുത്തുളള ജിയോ സ്‌റ്റോറില്‍ പോയി നിങ്ങളുടെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് eKYC വേരിഫിക്കേഷന്‍ നടത്തി ജിയോ സിം നേടാവുന്നതാണ്.

സ്‌റ്റെപ്പ് 4

നിങ്ങളുടെ പഴയ ടെലികോം പ്രൊവൈഡറിന്റെ ഡ്യു പേയ്‌മെന്റ് നടത്തുകയും അതിനു ശേഷം നിങ്ങളുടെ നമ്പര്‍ ജിയോയിലേക്ക് പോര്‍ട്ട് ചെയ്യുകയും ചെയ്യാം.

നിങ്ങള്‍ക്ക് 4ജി ഹാന്‍സെറ്റ് ഇല്ല എങ്കില്‍ വിഷമിക്കേണ്ട കാര്യം ഇല്ല. 1999 രൂപയ്ക്ക് ജിയോ വൈ-ഫൈ വാങ്ങി ഈ സൗജന്യ സേവനങ്ങള്‍ എല്ലാം തന്നെ ആസ്വദിക്കാവുന്നതാണ്.

സ്‌റ്റെപ്പ് 5

എല്ലാ ഘട്ടങ്ങളും പരിശോധിച്ചതിനു ശേഷം പോര്‍ട്ടബിലിറ്റി വിജയകരമായി എന്ന എസ്എംഎസ്‌ പല ഓഫറോടു കൂടി നിങ്ങള്‍ക്കു ലഭിക്കുന്നതാണ്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The Jio Prime membership program incurs a one-time fee of Rs 99.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot