വീഡിയോ ഫയലുകളെ എങ്ങനെ എംപി4-ലേക്കും മറ്റു ഫോര്‍മാറ്റിലേക്കും മാറ്റാം?

Written By:

സാധാരണ, വീഡിയോകള്‍ ഒട്ടനേകം ഫോര്‍മാറ്റുകളില്‍ ഉണ്ട്. അതായത് .avi, .mp4 എന്നിങ്ങനെ. എന്നാല്‍ ഇവ ഡിജിറ്റല്‍ ഫോട്ടോകളില്‍ നിന്നും വ്യത്യസ്ഥമാണ്. ഈ ദിവസങ്ങളില്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ എംപി4 വീഡിയോയും എംപി4 ഓഡിയോയും പ്രവര്‍ത്തിക്കുന്നുണ്ട്.

വീഡിയോ ഫയലുകളെ എങ്ങനെ എംപി4-ലേക്കും മറ്റു ഫോര്‍മാറ്റിലേക്കും മാറ്റാം?

നോക്കിയ ഫോണുകള്‍ക്ക് ജിയോയുടെ വമ്പന്‍ ഡാറ്റ/കോള്‍ ഓഫറുകള്‍!

ഈ വീഡിയോ നിങ്ങളുടെ ഫോണില്‍, ടാബ്ലറ്റില്‍ അല്ലെങ്കില്‍ ടിവിയില്‍ പ്രവര്‍ത്തിച്ചില്ല എങ്കില്‍ എന്തു ചെയ്യും? എന്നാല്‍ ഇപ്പോള്‍ ഇതിനൊരു പരിഹാരമുണ്ട്. നിങ്ങള്‍ക്ക് ആവശ്യമുളള ഫോര്‍മാറ്റിലേക്ക് ഇത് മാറ്റണമെങ്കില്‍ ഓണ്‍ലൈന്‍ ടൂളുകള്‍ ലഭ്യമാണ്. അവ ഏതൊക്കെ എന്നു നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എനി വീഡിയോ കണ്‍വേര്‍ട്ടര്‍ (Any Vedio Converter)

സൗജന്യമായി ലഭിക്കുന്ന 'എനി വീഡിയോ കണ്‍വേര്‍ട്ടര്‍' ഉപയോഗിക്കാന്‍ വളരെ എളുപ്പമാണ്. ഇതിലൂടെ നാവിഗേറ്റ് ചെയ്യാനു സാധിക്കും. നിങ്ങളുടെ സോഴ്‌സ് ഫയലും ഔട്ട്പുട്ട് ഫോര്‍മാറ്റും തിരഞ്ഞെടുത്ത് മുന്നോട്ടു പോവുക. ഇതു കൂടാതെ വിപുലമായ മറ്റു ഓപ്ഷനുകളായ ബാച്ച് കണ്‍വേര്‍ഷന്‍, ഫയല്‍ മേര്‍ജിങ്ങ്, ഫ്രേം ക്രോപ്പിങ്ങ് എന്നിവ ആക്‌സസ് ചെയ്യാം.

ആവീഡ്മക്‌സ് (Avidemux)

ഒട്ടനേകം സവിശേഷതയുളള മറ്റൊരു ടൂള്‍ ആണിത്. ഇതില്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം, പ്രോഗ്രാമില്‍ ഇംപോര്‍ട്ടു ചെയ്യാന്‍ ഫയല്‍ മെനുവില്‍ നിന്നും വീഡിയോ ഡൗണ്‍ലോഡ് ചെയ്യുക. മെനുവില്‍ നിങ്ങള്‍ക്ക് ബഫര്‍ സൈസ്, ഇന്റര്‍ലേസിങ്ങ്, ത്രഡിംഗ് എന്നീ സവിശേഷതളും ഉണ്ട്.

സംസാര്‍ (Zamzar)

ഈ ഒരു സാഹചര്യം നിങ്ങള്‍ ഇതിനു മുന്‍പ് അഭിമുഖീകരിച്ചിട്ടുണ്ടാകാം. ഇവിടെ ഒരു ഫയല്‍ ഫോര്‍മാറ്റിനെ പരിവര്‍ത്തനം ചെയ്യുക. ഇതിനൊരു സോഫ്റ്റ്‌വയര്‍ ലഭ്യമാണെങ്കിലും പരസ്യങ്ങളില്ലാതെ ഉചിതമായ ലിങ്ക് കണ്ടെത്തുന്നതിന് വിഷമമാണ്. അത്തരമൊരു സാഹചര്യത്തില്‍ 'സംസര്‍' എന്ന ടൂളിന്റെ സഹായത്തോടെ ഫയലുകള്‍ വേഗത്തില്‍ പരിവര്‍ത്തനം ചെയ്യാനാകും. ഓഡിയോ, വീഡിയോ, ഇമേജ്, ഡോക്യുമെന്റ് എന്നിവ ഉള്‍പ്പെടെ 1200 വ്യത്യസ്ഥ രീതിയിലുളള പരിവര്‍ത്തനങ്ങള്‍ ഇതിലൂടെ ചെയ്യാം.

എന്‍കോഡ്എച്ച്ഡി (EncodeHD)

ഒരു ചുരുങ്ങിയ UI ഉളള ഒരു വീഡിയോ കണ്‍വേര്‍ട്ടര്‍ ആണ് എന്‍കോഡ്എച്ച്ഡി. ഏറ്റവും വേഗത്തില്‍ തന്നെ ഫയലുകള്‍ മറ്റു രീതിയിലേക്കു മാറ്റാം.

വീഡിയോസോളോ ഫ്രീ വീഡിയോ കണ്‍വേര്‍ട്ടര്‍ (VideoSolo Free Video Cnverter)

ഒന്നിലധികം വീഡിയോകള്‍ ഒരേ സമയം കണ്‍വേര്‍ട്ട് ചെയ്യാന്‍ സാധിക്കും. ഇത് വിവിധ വീഡിയോ ഫയലുകള്‍ ഫോര്‍മാറ്റുകളെ പിന്തുണയ്ക്കുന്നു. 3ഡി സെറ്റിങ്ങ്‌സ്, വീഡിയോ ബിറ്റ്‌റേറ്റ്, റസൊല്യൂഷന്‍ സൈസ്, ആസ്‌പെക്ട് റേഷ്യോ എന്നിങ്ങനെ നിരവധി വ്യത്യസ്ഥമായ രീതിയിലേക്കു മാറ്റാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Smartphone these days, plays MP4 video on the device and MP3 for audio. If you have any video that won't play on your phone, tablet or TV, there are online tool converters available to convert them into a format the device needed.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot