എളുപ്പത്തിൽ ഫ്രീയായി ഏതൊരാൾക്കും ആൻഡ്രോയിഡ് ആപ്പുകൾ ഉണ്ടാക്കാം; എങ്ങനെ?

Written By:

കേൾക്കുമ്പോൾ അൽപ്പം അത്ഭുതം തോന്നിയേക്കാം. തലക്കെട്ട് അല്പം അതിശയോക്തിയോടെ കൊടുത്തതാണോ എന്ന് തോന്നിയേക്കാം. പക്ഷെ സംഭവം ഉള്ളത് തന്നെ. പലർക്കും പല ആപ്പുകൾ തന്നെ ഉപയോഗിക്കാൻ അറിയില്ല, പിന്നെയാണ് ആപ്പുകൾ ഉണ്ടാക്കൽ എന്ന് ആലോചിക്കാൻ വരട്ടെ. ഇത് നിങ്ങൾ കരുതുന്ന പോലെ അത്ര വലിയ പണിയൊന്നുമില്ല. വിഷയത്തിൽ ചെറിയൊരു അറിവുണ്ടായാൽ മാത്രം മതി. നിങ്ങൾക്കുമുണ്ടാക്കാം ഒരു ആപ്പ്.

എളുപ്പത്തിൽ ഫ്രീയായി ഏതൊരാൾക്കും ആൻഡ്രോയിഡ് ആപ്പുകൾ ഉണ്ടാക്കാം; എങ്ങനെ

എളുപ്പത്തിൽ ആൻഡ്രോയിഡ് ആപ്പ് ഉണ്ടാക്കുന്നതിനായുള്ള ഒരു മാർഗം പറയുകയാണ് ഇവിടെ. വേറെ ആരുടേയും സഹായമില്ലാതെ നിങ്ങൾക്ക് തന്നെ ഈ ആപ്പ് സ്വയം ഉണ്ടാക്കാം. അതും യാതൊരു ബുദ്ധിമുട്ടില്ലാതെ തന്നെ. AppsGeyser എന്ന വെബ്സൈറ്റ് ആണ് ഈ സൗകര്യം ഒരുക്കുന്നത്. അതും സൗജന്യമായി തന്നെ ആപ്പുകൾ ഉണ്ടാക്കുകയും ചെയ്യാം.

വലിയ ടെക്‌നിക്കൽ അറിവുകളൊന്നും ഇതിനായി ആവശ്യമായി വരുകയില്ല. ചെയ്യേണ്ടത് ഇത്ര മാത്രം. ഈ വെബ്സൈറ്റിൽ കയറുക. create ഓപ്ഷൻ സെലക്ട് ചെയ്യുക. അപ്പോൾ messenger, website, browser, media player, music player, store, mobile tv, blog എന്നിങ്ങനെ ഒരുപാട് ഓപ്ഷനുകൾ കാണിക്കും. ഇതിൽ ഏതു വിധത്തിലുള്ള ആപ്പ് ആണോ നിങ്ങൾക്ക് വേണ്ടത് അത് സെലക്ട് ചെയ്യുക. തുടർന്ന് അടുത്ത പേജിലെത്തും. അവിടെ നിങ്ങളുടെ ആപ്പ് ഡിസൈൻ ചെയ്യാം. അതും തീർത്തും ലളിതമാണ്.

മികച്ച ബ്ലൂട്ടൂത്ത് സ്പീക്കറുകള്‍

അതിനു ശേഷം ആപ്പിന്റെ പേരും മറ്റു വിവരങ്ങളും കൊടുക്കുക. ശേഷം ഈ വെബ്‌സൈറ്റിൽ ഫ്രീയായി ഒരു അക്കൗണ്ട് ഉണ്ടാക്കുക. കഴിഞ്ഞു. നിങ്ങളുടെ ആപ്പ് റെഡി. ഇനി ഈ ആപ്പ് നിങ്ങൾക്ക് ആൻഡ്രോയിഡ് പ്ലേ സ്റ്റോറിൽ പബ്ലിഷ് ചെയ്യാം. ആമസോണിലും മറ്റു ആപ്പ് സ്റ്റോറുകളിലും കൂടെ പബ്ലിഷ് ചെയ്യാവുന്നതാണ്. ആപ്പിന് പുഷ് നോട്ടിഫികേഷൻ വരാനുള്ള സംവിധാനവും ക്യു ആർ കോഡ് ഒരുക്കാനുള്ള സൗകര്യങ്ങളും ഇതിലുണ്ട്. ഒപ്പം ആപ്പ് മറ്റുള്ളവരിലേക്ക് എത്തിക്കാനും ആപ്പ് കൊണ്ട് വരുമാനം ഉണ്ടാക്കുന്നതും എല്ലാം ഇതിൽ പറ്റുകയും ചെയ്യും.

English summary
This article will help you to create an android application easily.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot