TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റം കാലമേറെയായിട്ടും കമ്പ്യൂട്ടർ ഓപ്പറേറ്റിങ് സിസ്റ്റങ്ങളിൽ രാജാവായി തുടരുന്നുണ്ടെങ്കിൽ അതിന് പിന്നിലെ കാരണം ഈ ഓപ്പറേറ്ററിങ് സിസ്റ്റം നൽകുന്ന അനന്തമായ വ്യത്യസ്തങ്ങളായ സാധ്യതകളാണ്. ഇത്തരത്തിൽ വിൻഡോസിനുള്ളിൽ ഒളിഞ്ഞു കിടക്കുന്ന പല സെറ്റിങ്ങ്സുകളെയും ഞങ്ങൾ ഇവിടെ മുമ്പ് പരിചയപ്പെടുത്തിയിട്ടുണ്ട്. ഇന്നിവിടെ അത്തരത്തിൽ വിൻഡോസിൽ എങ്ങനെ രഹസ്യ ഫോള്ഡറുകൾ ഉണ്ടാക്കാം എന്നതിനെ കുറിച്ചാണ് പറയാൻ പോകുന്നത്.
മാർഗ്ഗം 1
ഇതിനായി ആദ്യം നിങ്ങൾക്കിഷ്ടമുള്ള ഡ്രൈവിൽ ഒരു നിങ്ങൾക്ക് രഹസ്യമാക്കി വെക്കേണ്ട ഫോൾഡർ ഉണ്ടാക്കുക. ഇനി ഫോൾഡറിൽ വലത് ക്ലിക്ക് ചെയ്തിട്ട് properties എടുത്ത് അവിടെ customize ടാബിന് താഴെ ബ്ലാങ്ക് ഐക്കൺ തിരഞ്ഞെടുക്കുക. ശേഷം ഫോള്ഡറിന്റെ പേര് ALT കീ അമർത്തിപ്പിടിച്ച ശേഷം 0160 എന്ന് പേര് കൊടുക്കുക. അതോടെ ആ ഫോൾഡർ രഹസ്യ ഫോൾഡർ ആയിമാറും.
മാർഗം 2
ഈ മാർഗ്ഗം ഉപയോഗിക്കുകയാണെങ്കിൽ നിങ്ങൾ ഫോൾഡർ പേര് മാറ്റുകയോ ഐക്കൺ മാറ്റുകയോ ഒന്നും തന്നെ ചെയ്യേണ്ടതില്ല. വിൻഡോസിൽ ഒളിഞ്ഞിരിക്കുന്ന ഈ സൗകര്യം പക്ഷെ അധികം ആർക്കും അറിയില്ല എന്നതാണ് വാസ്തവം. ഇതിനായി ആദ്യം ഫോൾഡറിൽ വലത് ക്ലിക്ക് ചെയ്തിട്ട് properties എടുത്ത് അവിടെ attributes എന്ന ഓപ്ഷൻ കാണാം. അവിടെ read only എന്ന് കാണുന്നത് ടിക്ക് മാറ്റി ശേഷം hidden ക്ലിക്ക് ചെയ്യുക. എന്നിട്ട് apply കൊടുത്ത് ok കൊടുത്താൽ അതോടെ ആ ഫോൾഡർ മറഞ്ഞിരിക്കും.
രഹസ്യമാക്കിവെച്ച ഫോൾഡറുകൾ എങ്ങനെ വീണ്ടും കാണാം?
ഇതിനായി ആദ്യം വിൻഡോസിൽ ആ ഡ്രൈവിൽ organize എടുക്കുക. അവിടെ “Folder And Search Option“ എടുക്കുക. അതിൽ കാണുന്ന ടാബുകളിൽ “View” ടാബ് ക്ലിക് ചെയ്യുക. അവിടെ “Hidden Files and Folder” എന്നൊരു ഓപ്ഷൻ കാണാം. അവിടെ നിലവിൽ ഫോൾഡർ മറഞ്ഞിരിക്കുന്ന ഓപ്ഷൻ ആയിരിക്കും ടിക്ക് ഉണ്ടാവുക. അത് മാറ്റാനായി "Show Hidden files and folders” ക്ലിക്ക് ചെയ്ത് Apply കൊടുത്ത് ശേഷം ok കൊടുക്കുക.
ലാപ്ടോപ്പ് ശരിയായ വിധത്തിൽ ചാർജ്ജ് കയറുന്നില്ലെങ്കിൽ ഈ മാർഗ്ഗം ഒന്ന് പരീക്ഷിച്ചുനോക്കൂ..