ഫേസ്ബുക്ക്, ഗൂഗിൾ, ട്വിറ്റർ, ഇൻസ്റ്റാഗ്രാം, ബാങ്ക് അക്കൗണ്ടുകൾ, മറ്റു സൈറ്റുകൾ തുടങ്ങി നിരവധി സൈറ്റുകളിലും ആപ്പുകളിലുമായി നമ്മളുടെ അക്കൗണ്ടുകൾ ഇങ്ങനെ വ്യാപിച്ചു കിടക്കുകയായിരിക്കുമല്ലോ. പല അക്കൗണ്ടുകൾ, പല യൂസർനെയിമുകൾ, പല പാസ്സ്‌വേർഡുകൾ എന്നിങ്ങനെ ഓർമിച്ചെടുക്കാൻ പോലും പലപ്പോഴും ബുദ്ധിമുട്ടായിരിക്കും പലതും.
പലപ്പോഴും അത്യാവശ്യമായി ഏതെങ്കിലും ഒരു വെബ്‌സൈറ്റിലോ ആപ്പിലോ ഒരു അക്കൗണ്ട് ഉണ്ടാക്കി പിന്നീട് ആ പാസ്സ്‌വേർഡ് ഓർമിച്ചെടുക്കാൻ പറ്റാത്ത അവസ്ഥയുമുണ്ടാകാറുണ്ട്. ചിലപ്പോൾ നമ്മൾ കൊടുത്ത പാസ്സ്‌വേർഡ് അതിന്റെ ശക്തി കുറവായത് കാരണം മറ്റുള്ളവർക്ക് എളുപ്പത്തിൽ ഊഹിച്ചെടുത്ത് തുറക്കാൻ സാധിക്കാറുമുണ്ട്. ഇതിനൊക്കെ പരിഹാരം നല്ല സ്ട്രോങ്ങ് ആയ പാസ്സ്‌വേർഡ് ഉണ്ടാക്കുക എന്നത് മാത്രമാണ്. പക്ഷെ ഓർമിച്ചെടുക്കാനും കൂടെ പറ്റുന്നതാവണം. ഇത്തരത്തിൽ സ്ട്രോങ്ങ് ആയ ഒരു പാസ്സ്‌വേർഡ് ഉണ്ടാക്കുന്നതിന്റെ ചില വഴികൾ വിവരിക്കുകയാണിവിടെ.
പാസ്സ്‌വേർഡിൽ ഉണ്ടായിരിക്കേണ്ടതും ഉണ്ടാവാൻ പാടില്ലാത്തതും
കുറഞ്ഞത് 12 കാരക്ടറുകൾ ഉണ്ടായിരിക്കാൻ എപ്പോഴും ശ്രദ്ധിക്കുക. നീളം കൂടുംതോറും ശക്തി കൂടും.
അക്ഷരങ്ങൾ മാത്രമാക്കാതെ നമ്പറുകൾ, സിംബലുകൾ, അക്ഷരങ്ങൾ തന്നെ വലിയക്ഷരം, ചെറിയക്ഷരം എന്നിങ്ങനെ എല്ലാ തരം കാരക്ടറുകളും ഉൾകൊള്ളിക്കുക.
കഴിവതും ഡിക്ഷണറി വാക്കുകൾ, അതായത് നേരെ ചൊവ്വേയുള്ള വാക്കുകൾ ഉപയോഗിക്കാതിരിക്കുക.
വീട്ടുപേര്, കുടുംബാങ്ങങ്ങളുടെ പേര്, ജന്മദിനം, ജനിച്ച വർഷം, കാമുകിയുടെ പേര്, പേരിന്റെ അക്ഷരങ്ങൾ തുടങ്ങി ആളുകൾക്ക് ഊഹിക്കാൻ പറ്റുന്നതായി യാതൊന്നും തന്നെ കൊടുക്കാതിരിക്കുക.
പാസ്സ്‌വേർഡിൽ എല്ലാംകൂടി ഇടകലർത്തി കൊടുക്കുക. ഒരു ഓർഡറിൽ കൊടുക്കാതിരിക്കുന്നത് നല്ലത്.
ദേ.. അടുത്തതും എത്തി.. സ്റ്റൈലും പവറും വേണ്ടുവോളം! കണ്ണുംപൂട്ടി വാങ്ങാവുന്ന ഫോൺ
പാസ്സ്‌വേർഡ് ഓർമിച്ചിരിക്കാൻ ചില വഴികൾ
പലരും പ്രശ്നം നേരിടുന്നത് ഇവിടെയാണ്. കൃത്യമായി പാസ്സ്‌വേർഡ് ഓർമിച്ചെടുക്കാൻ പറ്റില്ല. അവസാനം ഫോർഗോട്ട് പാസ്‌വേർഡും ഓടിപിയുമെല്ലാം അഭയം തേടേണ്ടി വരും. എങ്ങനെ പാസ്സ്‌വേർഡ് കൃത്യമായി ഓര്മിച്ചെടുക്കാം എന്നതിന് ഇന്നത് എന്നൊരു മാർഗ്ഗമൊന്നുമില്ല.
നിങ്ങൾ ഫോണിന്റെയിയോ കംപ്യൂട്ടറിന്റെയോ മുന്നിലിരുന്ന് ഒരു പാസ്സ്‌വേർഡ് സെറ്റ് ചെയ്യാൻ പോകുന്ന സമയത്ത് നിങ്ങളുടെ മനസ്സിലേക്ക് കടന്നുവരുന്ന നിങ്ങൾക്ക് മാത്രം അറിയാവുന്ന മറ്റുള്ളവർക്ക് ഊഹിച്ചെടുക്കാൻ പറ്റാത്ത എന്നാൽ എളുപ്പമുള്ളതും കൂടിയായ വാക്കുകൾ കൊടുക്കുക. തുടർന്ന് അവ മുകളിൽ പറഞ്ഞ പോലെ അക്ഷരങ്ങളും സിംബലുകളുമെല്ലാം കൂട്ടി യോജിപ്പിക്കുക. ജീവിതത്തിൽ നിങ്ങൾ അമിതമായി പ്രാധാന്യം നൽകുന്നതൊന്നും പക്ഷെ കൊടുക്കരുത്.
തീർച്ചയായും ഏതൊരാളും അറിഞ്ഞിരിക്കേണ്ട എമർജൻസി നമ്പറുകൾ
മറ്റൊരു മാർഗ്ഗം, നിങ്ങൾ ഒരു നമ്പർ, അതായത് നാല് അക്ഷരമെങ്കിലുമുള്ള ഒരു നമ്പർ, പ്രത്യകിച്ച് നിങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു നമ്പർ എഴുതുക. എങ്ങനെയെങ്കിലും അത് മനഃപാഠമാക്കുക. തുടർന്ന് അതിനോട് നേരത്തെ പറഞ്ഞ പോലെ നിങ്ങളുടേതായ ചില വാക്കുകളും കൂട്ടി സിംബലുകൾക് ചേർത്ത് യോജിപ്പിച്ചെടുക്കാം.
ഒരു ഉദാഹരണം
ഉദാഹരണം 6817 എന്നൊരു നാലക്ക നമ്പർ ആണ് എടുത്തത് എന്ന് സങ്കല്പിക്കുക. തീർത്തും നിങ്ങളോട് യാതൊരു ബന്ധവുമില്ലാത്ത ഒരു നമ്പർ. അതിലേക്ക് ഉദാഹരണത്തിന് നിങ്ങളുടെ പഴയകാല പ്രിയ സിനിമകളിലൊന്ന് chithram എന്ന് കൂട്ടിയപ്പോൾ chithram6817 കിട്ടി. ഇതിന്റെ ആദ്യ അക്ഷരം വലുതാക്കുക. Chithram6817. ഇതിലേക്ക് സിംബലുകൾ ചേർക്കുക. Chithram@6817. പാസ്സ്‌വേർഡ് തയാർ. ലളിതമായ ഓർമിക്കാൻ എളുപ്പമുള്ള എന്നാൽ നിങ്ങളുമായി യാതൊരു ബന്ധവും പ്രത്യക്ഷത്തിൽ ഇല്ലാത്തതുമായ ഒരു പാസ്സ്‌വേർഡ് ഇങ്ങനെ ഉണ്ടാക്കാം.
പാസ്സ്‌വേർഡ് മാനേജർ എന്ന എളുപ്പമുള്ള മാർഗ്ഗം
നല്ലൊരു പാസ്സ്‌വേർഡ് ഉണ്ടാക്കുക എന്ന കാര്യം വരുമ്പോൾ ഏതൊരാൾക്കും ഏറ്റവും എളുപ്പത്തിൽ ലളിതമായി തന്നെ ചെയ്യാവുന്ന മറ്റൊരു കാര്യമാണ് നല്ലൊരു പാസ്സ്‌വേർഡ് മാനേജർ ഉപയോഗിക്കുക എന്നത്. നിലവിൽ ഒട്ടനവധി പാസ്സ്‌വേർഡ് മാനേജറുകൾ എല്ലാ പ്ലാറ്റ്ഫോമുകളിലും ലഭ്യവുമാണ്. Dashlane അത്തരത്തിൽ നല്ലൊരു പാസ്സ്‌വേർഡ് മാനേജർ ആണ്. നിങ്ങളുടെ ഇഷ്ടാനുസരണം ഇവ ഉപയോഗിച്ച് നല്ല സ്ട്രോങ്ങ് പാസ്സ്‌വേർഡുകൾ ഉണ്ടാക്കാം.
Gizbot ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ.Subscribe to Malayalam Gizbot.