ആന്‍ഡ്രോയിഡ് ഫോണില്‍ സ്വന്തമായി എങ്ങനെ ലോക്ക് സ്‌ക്രീന്‍ ഉണ്ടാക്കാം?
ആന്‍ഡ്രോയിഡ് ഡിവൈസിലെ ലോക്ക് സ്‌ക്രീന്‍ ഉപയോഗിച്ച് ചിലപ്പോള്‍ നിങ്ങള്‍ മടുത്തിട്ടുണ്ടാകും, അല്ലേ?
ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കാത്തവയായി ഇപ്പോള്‍ ആരും തന്നെ ഉണ്ടാകില്ല. അതില്‍ അനേകം സവിശേഷതകള്‍ ഉളളതിനാല്‍ ഫോണ്‍ ലോക്ക് ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്.
ആന്‍ഡ്രോയിഡ് ഡിവൈസിലെ ലോക്ക് സ്‌ക്രീന്‍ ഉപയോഗിച്ച് ചിലപ്പോള്‍ നിങ്ങള്‍ മടുത്തിട്ടുണ്ടാകും, അല്ലേ?

എന്നാല്‍ ഇന്ന് ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്കു വേണ്ടി അവരുടെ ഫോണില്‍ സ്വന്തമായി എങ്ങനെ ആന്‍ഡ്രോയിഡ് ലോക്ക് ഉണ്ടാക്കാം എന്ന് നോക്കാം.

സ്റ്റെപ്പ് 1
ആന്‍ഡ്രോയിഡ് ആപ്പ് ഉണ്ടാക്കാനായി ആദ്യം നിങ്ങളുടെ ആന്‍ഡ്രോയിഡ് ഡിവൈസില്‍ 'Lock Screen Club' എന്ന ആന്‍ഡ്രോയിഡ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക.

സ്റ്റെപ്പ് 2
ഇനി നിങ്ങളുടെ അക്കൗണ്ട് ഉപയോഗിച്ച് ലോഗിന്‍ ചെയ്യാന്‍ പറയുന്നതായിരിക്കും. ഇതു വഴി നിങ്ങള്‍ക്ക് നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ടിലേക്കും പ്രവേശിക്കാവുന്നതാണ്.
ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

സ്റ്റെപ്പ് 3
ഇന്‍സ്റ്റോള്‍ ചെയ്തതിനു ശേഷം, ആപ്പ് ലോഞ്ച് ചെയ്ത് 'Create a theme' എന്നതില്‍ ടാപ്പ് ചെയ്യുക. അതിനു ശേഷം 'different artist' ഡിസൈന്‍ എന്നത് തിരഞ്ഞെടുക്കുക.

സ്റ്റെപ്പ് 4
ഇനി ' ലേ ഔട്ട് ആന്റ് അപ്പിയറന്‍സസ്' ഉപയോഗിച്ച് നിങ്ങളുടെ ലോക്ക് സ്‌ക്രീനിന് ആവശ്യമുളള തീം തിരഞ്ഞെടുക്കാവുന്നതാണ്.

സ്റ്റെപ്പ് 5
ഇതു ചെയ്തു കഴിഞ്ഞാല്‍ അവിടെ കാണുന്ന ടിക്ക് സൈന്‍ ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 6
ഇത്രയേ ഉളളൂ! നിങ്ങളുടെ തീം സേവ് ചെയ്യുകയും നിങ്ങള്‍ക്കിനി ആന്‍ഡ്രോയിഡ് ലോക്ക് സ്‌ക്രീനായി ഉപയോഗിക്കുകയും ചെയ്യാം.


Click it and Unblock the Notifications








