വിന്‍ഡോസ്‌ 10 ഇഷ്ടാനുസരണം മാറ്റുന്നത്‌ എങ്ങനെ ?

By: Archana V

ഉപയോക്താക്കളുടെ താല്‍പര്യത്തിന്‌ ഇണങ്ങും വിധം ഡെസ്‌ക്ടോപ്പ്‌ ബാക്‌ഗ്രൗണ്ട്‌, നിറം, ശബ്ദം, ലോക്‌ സ്‌ക്രീന്‍ ബാക്‌ഗ്രൗണ്ട്‌ തുടങ്ങിയവയില്‍ മാറ്റം വരുത്താന്‍ അനുവദിക്കുന്ന നിരവധി സെറ്റിങ്‌സുകള്‍ വിന്‍ഡോസ്‌ 10 ല്‍ ഉണ്ട്‌.

വിന്‍ഡോസ്‌ 10 ഇഷ്ടാനുസരണം മാറ്റുന്നത്‌ എങ്ങനെ ?

ഡെസ്‌ക്ടോപ്പ്‌ ബാക്‌ഗ്രൗണ്ട്‌, ബോര്‍ഡര്‍, സ്‌റ്റാര്‍ട്‌ മെനുവിന്റെ നിറം എന്നിവയെല്ലാം സ്വന്തം ഇഷ്ടപ്രകാരം നിശ്ചയിക്കാന്‍ ഈ ഓപ്പറേറ്റിങ്‌ സിസ്റ്റം ഉപയോക്താക്കളെ അനുവദിക്കുന്നു്‌. ഒരിക്കല്‍ ചെയ്‌തു കഴിഞ്ഞാല്‍ ഈ സെറ്റിങ്‌സ്‌ പുതിയ തീം ഫയലായി സൂക്ഷിച്ച്‌ വയ്‌ക്കാനും കഴിയും .

വിന്‍ഡോസ്‌ 10 ഇഷ്ടാനുസരണം മാറ്റുന്നത്‌ എങ്ങനെ ?

ഇതിന്‌ ചെയ്യേണ്ട കാര്യങ്ങള്‍

സ്റ്റെപ്‌ 1

സ്റ്റാര്‍ട്ട്‌ മെനുവില്‍ ക്ലിക്‌ ചെയ്‌ത്‌ സെറ്റിങ്‌സ്‌ തിരഞ്ഞെടുക്കുക

സ്റ്റെപ്‌ 2

പേഴ്‌സൊണലൈസേഷനില്‍ പോയി അതില്‍ ക്ലിക്‌ ചെയ്യുക

വിന്‍ഡോസ്‌ 10 ഇഷ്ടാനുസരണം മാറ്റുന്നത്‌ എങ്ങനെ ?

സ്‌റ്റെപ്‌ 3

പേഴ്‌സൊണലൈസേഷന്‍ വിന്‍ഡോവിലെ തീമില്‍ ക്ലിക്‌ ചെയ്യുക , അതിന്‌ ശേഷം തീം സെറ്റിങ്ങ്‌സില്‍ ക്ലിക്‌ ചെയ്യുക.

സ്‌റ്റെപ്‌ 4

തീം തിരഞ്ഞെടുത്തു കഴിഞ്ഞാല്‍ Apply a Theme ന്‌ താഴെ കാണുന്ന തീമിന്റെ ഐക്കണില്‍ ക്ലിക്‌ ചെയ്യുക

നിലവിലെ തീമില്‍ തൃപ്‌തി തോന്നുന്നില്ല എങ്കില്‍ വിന്‍ഡോ സ്‌റ്റോറില്‍ നിന്നും കൂടുതല്‍ തിരഞ്ഞെടുക്കാം.

വിന്‍ഡോസ്‌ 10 ഇഷ്ടാനുസരണം മാറ്റുന്നത്‌ എങ്ങനെ ?

അതിനായി ചെയ്യേണ്ട കാര്യങ്ങള്‍

സ്‌റ്റെപ്‌ 1

സ്റ്റാര്‍ട്ട്‌ മെനു ക്ലിക്‌ ചെയ്‌ത്‌ സെറ്റിങ്‌സില്‍ പോവുക അവിടെ നിന്നും പേഴ്‌സൊണലൈസേഷനില്‍ എത്തി തീം ക്ലിക്‌ ചെയ്യുക

സ്റ്റെപ്‌ 2

സ്റ്റോറിലെ Get More themes ല്‍ ക്ലിക്‌ ചെയ്യുക. നിങ്ങളുടെ മൈക്രോസോഫ്‌റ്റ്‌ അക്കൗണ്ടിലേക്കാണ്‌ ലോഗ്‌ ചെയ്യുന്നതെങ്കില്‍ സ്‌റ്റോറില്‍ പ്രവേശിക്കുന്നതിനും ഡൗണ്‍ ലോഡ്‌ ചെയ്യുന്നതിനും ഇത്‌ ചെയ്യണം.

സ്‌റ്റെപ്‌ 3

പേജില്‍ നിന്നും ഇഷ്ടമുള്ള തീം കണ്ടെത്തുക

സ്റ്റെപ്‌ 4

ഏത്‌ വേണമെന്ന്‌ തീരുമാനിച്ച്‌ കഴിഞ്ഞാല്‍ GET ക്ലിക്‌ ചെയ്യുക

സ്റ്റെപ്‌ 5

ഇത്‌ ഡൗണ്‍ലോഡ്‌ ചെയ്‌ത്‌ കഴിഞ്ഞതിന്‌ ശേഷം തീം നല്‍കുന്നതിനായി Launch ല്‍ ക്ലിക്‌ ചെയ്യുക

ഇതിന്‌ പുറമെ ഈ തീമുകള്‍ നിങ്ങള്‍ക്ക്‌ വീണ്ടും മെച്ചപ്പെടുത്താന്‍ കഴിയും

അതിനായി സ്റ്റാര്‍ട്ട്‌ മെനുവില്‍ ക്ലിക്‌ ചെയ്‌ത്‌ സെറ്റിങ്‌സില്‍ എത്തി പേഴ്‌സൊണലൈസേഷനില്‍ പോവുക. ഇവിടെ നിന്നും നിങ്ങള്‍ക്ക്‌ ഡെസ്‌ക്ടോപ്പ്‌ ബാക്‌ ഗ്രൗണ്ട്‌, നിറങ്ങള്‍, ലോക്‌ സ്‌ക്രീന്‍ ബാക്‌ ഗ്രൗണ്ട്‌ ഇമേജ്‌, സ്‌റ്റാര്‍ട്ട്‌ മെനു സെറ്റിങ്‌സ്‌ എന്നിവയില്‍ മാറ്റം വരുത്താം.

ഐഫോണ്‍ 8ന്റെ വില എത്രയാകും? കേട്ടാല്‍ നിങ്ങള്‍ ഞെട്ടും!

English summary
With Windows 10, users get a lot of personalization settings that let you change lot of options. Follow the below steps to customize your OS.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot