യൂട്യൂബ് ആപ്പില്‍ നിന്നും ഓഫ്‌ലൈന്‍ വീഡിയോകള്‍ എളുപ്പത്തില്‍ ഡിലീറ്റ് ചെയ്യാം!

By GizBot Bureau
|

യൂട്യൂബാണ് ലോകത്തിലെ ഏറ്റവും വലിയ വീഡിയോ ഷെയറിംഗ് പ്ലാറ്റ്‌ഫോം. 2014 മുതലാണ് യൂട്യൂബ്, മൊബൈലുകളില്‍ വീഡിയോ കാണുന്നതിന് ഉപയോക്താക്കളെ അനുവദിച്ച് തുടങ്ങിയത്. അങ്ങനെ മൊബൈലിലൂടെ വീഡിയോകള്‍ കാണുന്ന അനുഭവം വര്‍ദ്ധിച്ചു വരുകയും ചെയ്തു.

 
യൂട്യൂബ് ആപ്പില്‍ നിന്നും ഓഫ്‌ലൈന്‍ വീഡിയോകള്‍ എളുപ്പത്തില്‍ ഡിലീറ്റ്

നിലവില്‍ പല യൂട്യൂബ് വീഡിയോകളും ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. എന്നാല്‍ ഇത് സ്മാര്‍ട്ട്‌ഫോണുകളില്‍ മാത്രമേ പ്രവര്‍ത്തിക്കുകയുളളൂ. അതായത് ആന്‍ഡ്രോയിഡ്, ഐഫോണ്‍, ഐപാഡ് എന്നീ ഉപകരണങ്ങളിലുളള യൂട്യബ് ആപ്ലിക്കേഷന്‍ ഉപയോഗിച്ചാല്‍ അത് ഡെസ്‌ക്‌ടോപ്പുകളില്‍ പ്രവര്‍ത്തിക്കില്ല എന്നര്‍ത്ഥം.

 

നിങ്ങള്‍ യൂട്യൂബ് വഴി ഡൗണ്‍ലോഡ് ചെയ്ത വീഡിയോകള്‍ 30 ദിവസം വരെ കാണാം. അതിനു ശേഷം ഡൗണ്‍ലോഡ് വിഭാഗത്തില്‍ ആ വീഡിയോകള്‍ അങ്ങനെ തന്നെ ഉണ്ടായിരിക്കും. എന്നാല്‍ അവ നിങ്ങള്‍ക്ക് കാണാന്‍ കഴിയില്ല. അതു പോലെ സ്വമേധയ അത് ഡിലീറ്റ് ആവുകയുമില്ല.ഉയര്‍ന്ന റസൊല്യൂഷനിലെ വീഡിയോകള്‍ സംഭരിക്കുന്നതോ അല്ലെങ്കില്‍ അനേകം യൂട്യൂബ് വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതോ നിങ്ങളുടെ ഫോണിലെ സ്‌റ്റോറേജ് ശേഷി കുറയാന്‍ ഇടയാകുന്നു.

എന്നാല്‍ നിങ്ങള്‍ക്ക് ആവശ്യമുളള സമയത്ത് ഡൗണ്‍ലോഡ് ചെയ്ത യൂട്യൂബ് വീഡിയോകള്‍ എപ്പോള്‍ വേണമെങ്കിലും ഡിലീറ്റ് ചെയ്യാം. ഇത് വളരെ ലളിതമായ പ്രക്രിയയാണ്. യൂട്യൂബിലെ സെറ്റിംഗ്‌സ് വഴിയാണ് ഇത് ചെയ്യേണ്ടത്.

ഡൗണ്‍ലോഡ് ചെയ്ത എല്ലാ ഓഫ്‌ലൈന്‍ യൂട്യൂബ് വീഡിയോകളും ഒറ്റയടിക്ക് എങ്ങനെ ഡിലീറ്റ് ചെയ്യാം?

1. ആദ്യം യൂട്യൂബ് ആപ്ലിക്കേഷന്‍ തുറന്ന് മുകളില്‍ വലതു കോണില്‍ കാണുന്ന 'Your profile'ലില്‍ ടാപ്പ് ചെയ്യുക.

2. ഇനി മുന്നോട്ടു പോയി 'Settings'ല്‍ ടാപ്പ് ചെയ്യുക. ആന്‍ഡ്രോയിഡ് ഫോണിലാണെങ്കില്‍ ഡൗണ്‍ലോഡ് വിഭാഗം തുറക്കുക, ഐഫോണിലും ഐപാഡിലുമാണെങ്കില്‍ 'Offline' കാണുന്നതു വരെ സ്‌ക്രോള്‍ ചെയ്യുക.

3. ഇവിടെ 'Delete Downloads to delete every offline video on your device at once' എന്നതില്‍ ടാപ്പ് ചെയ്യുക.

ഡൗണ്‍ലോഡ് ചെയ്ത യൂട്യൂബ് വീഡിയോകള്‍ ഓരോന്നായി എങ്ങനെ ഡിലീറ്റ് ചെയ്യാം?

1. താഴെ വലതു കോണില്‍ കാണുന്ന ലൈബ്രറി ടാബില്‍ ടാപ്പു ചെയ്യുക. 'Available offline' ന്റെ കീഴിലെ ഡൗണ്‍ലോഡ് ടാബ് തുറക്കുക. അവിടെ നിങ്ങള്‍ ഓഫ്‌ലൈനായി സേവ് ചെയ്തിരിക്കുന്ന മുഴുവന്‍ വീഡിയോകളുടേയും ലിസ്റ്റും കാണാം.

2. അടുത്തതായി നിങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്ന വീഡിയോക്ക് അടുത്തുളള മൂന്ന് ലംബ അടയാളങ്ങളില്‍ ടാപ്പു ചെയ്യുക. തുടര്‍ന്ന് ഡൗണ്‍ലോഡില്‍ നിന്നും 'Delete' തിരഞ്ഞെടുക്കുക. അതിനു ശേഷം ഡൗണ്‍ലോഡ് ചെയ്ത വീഡിയോകള്‍ ഓരോന്നായി ഡിലീറ്റ് ചെയ്യാം.

500 രൂപയ്ക്ക് അഞ്ച് വര്‍ഷം സൗജന്യമായി 500 ചാനലുകള്‍500 രൂപയ്ക്ക് അഞ്ച് വര്‍ഷം സൗജന്യമായി 500 ചാനലുകള്‍

Best Mobiles in India

English summary
How to Delete All Offline Videos From the YouTube App on Android, iPhone, or iPad

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X