വാട്ട്‌സാപ്പ് അക്കൗണ്ട് എങ്ങനെ എന്നന്നേക്കുമായി ഡിലീറ്റ് ചെയ്യാം?

Written By:

വാട്ടാസാപ്പ് എന്ന മെസേജിങ്ങ് ആപ്പ് ഇപ്പോള്‍ ഉപയോഗിക്കാത്തവരായി ആരും തന്നെ ഇല്ലന്നു വേണമെങ്കില്‍ പറയാം. ഒരിക്കല്‍ നിങ്ങളുടെ നമ്പര്‍ കിട്ടിക്കഴിഞ്ഞാല്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് നിങ്ങളെ വാട്ട്‌സാപ്പില്‍ ചേര്‍ക്കാം. നിങ്ങളെ ഗ്രൂപ്പിലും ചേര്‍ക്കാം.

വാട്ട്‌സാപ്പിനേക്കാള്‍ കൂടുതല്‍ സുരക്ഷിതമുളള മറ്റു മെസേജിങ്ങ് ആപ്‌സുകള്‍!

വാട്ട്‌സാപ്പ് അക്കൗണ്ട് എങ്ങനെ എന്നന്നേക്കുമായി ഡിലീറ്റ് ചെയ്യാം?

എന്നാല്‍ നിങ്ങള്‍ ആ ഗ്രൂപ്പ് ഡിലീറ്റ് ചെയ്യുകയാണെങ്കില്‍ നിങ്ങളെ വീണ്ടും ആ ഗ്രൂപ്പില്‍ നിങ്ങളുടെ അനുവാദമില്ലാതെ ചേര്‍ക്കാം. അങ്ങനെ നിങ്ങള്‍ക്ക് ബുദ്ധിമുട്ടുളള ഗ്രൂപ്പുകളോ നമ്പറോ ഉണ്ടെങ്കില്‍ അവരെ എന്നന്നേക്കുമായി ഡിലീറ്റ് ചെയ്യാം. അതിന് ഈ താഴെ പറയുന്ന ഘട്ടങ്ങള്‍ പിന്തുടരുക.

#1. വാട്ട്‌സാപ്പ് അക്കൗണ്ട് തുറന്ന് 'Settings' ല്‍ പോകുക.

. ഐഒഎസില്‍ ആണെങ്കില്‍ ആപ്‌സിന്റെ പ്രധാന സ്‌ക്രീനിന്‍ താഴെ വലതു ഭാഗത്തായി കാണാം.
. ആന്‍ഡ്രോയിഡില്‍ ആണെങ്കില്‍, പ്രധാന സ്‌ക്രീനില്‍ മുകളില്‍ വലതു ഭാഗത്തു കാണുന്ന 'three dots' ടാപ്പ് ചെയ്യുക, അതിനു ശേഷം 'Settings' ലും ടാപ്പ് ചെയ്യുക.
. വിന്‍ഡോസ് ഫോണില്‍ ആണെങ്കില്‍ ടാപ്പ് മോര്‍ (3 horizontal dots) എന്നതില്‍ ടാപ്പ് ചെയ്യുക.

നോക്കിയ ഫോണ്‍ പ്രീമിയം വിലയിലോ ബജറ്റ് വിലയിലോ?

#2. അക്കൗണ്ട് എന്നതില്‍ ടാപ്പ് ചെയ്യുക.

#3. അടുത്തതായി 'ഡിലീറ്റ് മൈ അക്കൗണ്ട്' എന്നതില്‍ ടാപ്പ് ചെയ്യുക.

#4. ഇനി ഫോണ്‍ നമ്പര്‍ എന്റര്‍ ചെയ്തതിനു ശേഷം 'ഡിലീറ്റ് മൈ അക്കൗണ്ട്' എന്നതില്‍ ടാപ്പ് ചെയ്യാം.

വാട്ട്‌സാപ്പ് അക്കൗണ്ട് എങ്ങനെ എന്നന്നേക്കുമായി ഡിലീറ്റ് ചെയ്യാം?

എച്ച്റ്റിസി 10: 5000 രൂപ ഓഫറുമായി വാലന്റയിന്‍സ് ഡേയില്‍!

ഇത് നിങ്ങളുടെ വാട്ട്‌സാപ്പ് അക്കൗണ്ട് എന്നന്നേക്കുമായി ഡിലീറ്റ് ചെയ്യും. വാട്ട്‌സാപ്പ് ഡാറ്റകള്‍ ഡിലീറ്റ് ചെയ്യുന്നതിനു മുന്‍പ് അത് ബാക്കപ്പ് ചെയ്യുകയും ചെയ്യാം.

ഇനി നിങ്ങള്‍ക്ക് ഇതേ നമ്പര്‍ ഉപയോഗിച്ച് പുതിയ വാട്ട്‌സാപ്പ് അക്കൗണ്ട് ഉണ്ടാക്കണമെങ്കില്‍ പഴയ ഡാറ്റകള്‍ ഒന്നും തന്നെ ഉണ്ടാകില്ല.

English summary
Ever get that feeling where you're just tired of all the spam you get on WhatsApp and want to remove the app once and for all?

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot