വാട്‌സാപ്പ് സന്ദേശങ്ങള്‍ ഇനി 7 മിനിറ്റിന് ശേഷവും ഡിലീറ്റ് ചെയ്യാം

|

ലോകത്ത് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പാണ് വാട്‌സാപ്പ്. ഒരു ബില്യണില്‍ അധികം ആളുകള്‍ വാട്‌സാപ്പ് ഉപയോഗിക്കുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. ആന്‍ഡ്രോയ്ഡ്, iOS, വിന്‍ഡോസ് പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമായ ആപ്പ് കമ്പ്യൂട്ടറിലും ഉപയോഗിക്കാന്‍ കഴിയും.

 
വാട്‌സാപ്പ് സന്ദേശങ്ങള്‍ ഇനി 7 മിനിറ്റിന് ശേഷവും ഡിലീറ്റ് ചെയ്യാം

വാട്‌സാപ്പ് പുറത്തിറങ്ങിയതിന് ശേഷം നിരവധി മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. അയച്ച ആളിനും സ്വീകര്‍ത്താവിനും സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനുള്ള സൗകര്യം അടുത്തിടെ വാട്‌സാപ്പില്‍ വന്ന ഒരു മാറ്റമാണ്. തുടക്കത്തില്‍ ഏഴ് മിനിറ്റിനകം സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനാണ് അവസരമുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ പരമാവധി ഏഴ് ദിവസം വരെ സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ കഴിയും. ഈ സൗകര്യം പ്രയോജനപ്പെടുത്താന്‍ ചെയ്യേണ്ടത് ഇത്രമാത്രം.

 

1. വൈഫൈ അല്ലെങ്കില്‍ മൊബൈല്‍ ഡാറ്റ ഓഫ് ചെയ്തതിന് ശേഷം സ്മാര്‍ട്ട്‌ഫോണിന്റെ സെറ്റിംഗ്‌സിലേക്ക് പോവുക

2. Apps>Whatsapp>Force Stop- തിരഞ്ഞെടുക്കുക

3. അടുത്തതായി സെറ്റിംഗ്‌സ് വീണ്ടുമെടുത്ത് ഓട്ടോമെറ്റിക് ഡേറ്റ് & ടൈം അപ്‌ഡേറ്റ് അസാധുവാക്കുക

4. ഇനി സന്ദേശം അയച്ച ദിവസവും സമയവും സെറ്റ് ചെയ്യുക. സമയവും തീയതിയും ഓര്‍മ്മയില്ലെങ്കില്‍, ഡിലീറ്റ് ചെയ്യേണ്ട സന്ദേശത്തിലേക്ക് പോയി സമയവും തീയതിയും മനസ്സിലാക്കുക

5. തീയതിയും സമയവും ക്രമീകരിച്ചുകഴിഞ്ഞാല്‍ സന്ദേശം ഡിലീറ്റ് ചെയ്യാനാകും. ഇതിനായി സന്ദേശത്തില്‍ അല്‍പ്പസമയം അമര്‍ത്തിപ്പിടിക്കുക. അപ്പോള്‍ ഡിലീറ്റ് ഫോര്‍ മീ, ഡിലീറ്റ് ഫോര്‍ എവരിവണ്‍ എന്നീ രണ്ട് ഓപ്ഷനുകള്‍ പ്രത്യക്ഷപ്പെടും. അനുയോജ്യമായത് തിരഞ്ഞെടുക്കുക. മെസേജ് ഡിലീറ്റ് ചെയ്തതിന് ശേഷം തീയതിയും സമയവും ശരിയാക്കാന്‍ മറക്കരുത്.

ഇനി ഫ്‌ളിപ്കാര്‍ട്ടിലൂടെ എച്ച്ഡിആര്‍ സ്മാര്‍ട്ട് ടിവിയും എസിയുംഇനി ഫ്‌ളിപ്കാര്‍ട്ടിലൂടെ എച്ച്ഡിആര്‍ സ്മാര്‍ട്ട് ടിവിയും എസിയും

Best Mobiles in India

Read more about:
English summary
Whatsapp is one of the most used IM apps around the world right now with a user base of over one billion. Check here on how to delete WhatsApp messages even after 7 minutes

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X