ഗൂഗിള്‍ അക്കൗണ്ട് എങ്ങനെ ഡിലീറ്റ് ചെയ്യാം? ഭാവിയില്‍ എന്തു സംഭവിക്കും?

|

ഗൂഗിള്‍ അക്കൗണ്ട് ഇല്ലാത്ത വ്യക്തികള്‍ ഇപ്പോളില്ല. ഗൂഗിളിന് നിങ്ങളെ കുറിച്ച് എല്ലാം അറിയാം. നിങ്ങള്‍ എന്താണ് ബ്രൗസ് ചെയ്തത്, ദിവസവും ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകള്‍ എന്നീ പല കാര്യങ്ങള്‍ ഗൂഗിളിന് എപ്പോള്‍ വേണമെങ്കിലും അറിയാം.

ഗൂഗിള്‍ അക്കൗണ്ട് എങ്ങനെ ഡിലീറ്റ് ചെയ്യാം? ഭാവിയില്‍ എന്തു സംഭവിക്കും?

ഇപ്പോള്‍ നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്യാനുളള സമയമായി എന്ന്? എപ്പോഴെങ്കിലും ഓണ്‍ലൈന്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്യാന്‍ നിങ്ങള്‍ ശ്രമിച്ചിട്ടുണ്ടോ? ചില അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യാന്‍ വളരെ ബുദ്ധിമുട്ടാണ്. ഭാഗ്യവശാല്‍ ഗൂഗിള്‍ അക്കൗണ്ട് ഇല്ലാതാക്കുന്നത് വേഗതയാര്‍ന്നതും ലളിതവുമാണ്.

ഗൂഗിള്‍ ഉത്പന്നം അല്ലെങ്കില്‍ ഗൂഗിള്‍ സേവനം എങ്ങനെ ഡിലീറ്റ് ചെയ്യാം?

ഗൂഗിള്‍ ഉത്പന്നം അല്ലെങ്കില്‍ ഗൂഗിള്‍ സേവനം എങ്ങനെ ഡിലീറ്റ് ചെയ്യാം?

1. നിങ്ങളുടെ വെബ്ബ്രൗസറില്‍ ഗൂഗിള്‍ ലോഗിന്‍ പേജ് ആക്‌സ് ചെയ്യുക.

2. നിങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഗൂഗിള്‍ ഉത്പന്നമോ സേവനമോ ഉപയോഗിച്ച് അക്കൗണ്ടിന്റെ ഈമെയില്‍ വിലാസവും പാസ്‌വേഡും പൂരിപ്പിക്കുക, തുടര്‍ന്ന് 'സൈന്‍ ഇന്‍' എന്നതില്‍ ക്ലിക്ക് ചെയ്യുക.

3. സൈന്‍ ഇന്‍ പ്രക്രിയ പൂര്‍ത്തിയായാല്‍ 'മൈ പ്രോഡക്ട് സെക്ഷന്റെ' സമീപത്തുളള എഡിറ്റ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ഗൂഗിള്‍ തുടര്‍ച്ചയായി അപ്‌ഡേറ്റ് ചെയ്യുന്നു. അതിനാല്‍ നിങ്ങള്‍ പ്രവേശിക്കുന്ന ഗൂഗിളിന്റെ പതിപ്പനുസരിച്ച് നിങ്ങള്‍ ആദ്യം'My products' മെനുവില്‍ പ്രവേശിക്കാന്‍ ഗൂഗിള്‍ അക്കൗണ്ട് സ്‌ക്രീനിന്റെ മുമ്പത്തെ പതിപ്പ് സന്ദര്‍ഷശിക്കേണ്ടതുണ്ട്.

4. ഡിലീറ്റ് വിഭാഗത്തില്‍ നിങ്ങള്‍ ഒഴിവാക്കാന്‍ ആഗ്രഹിക്കുന്ന സേവനമോ ഉത്പന്നമോ കണ്ടെത്തുക, തുടര്‍ന്ന് എന്നന്നേക്കുമായി ഡിലീറ്റ് ചെയ്യുക എന്നതില്‍ ക്ലിക്ക് ചെയ്യുക.

 ഗൂഗിള്‍ അക്കൗണ്ട് എങ്ങനെ ഡിലീറ്റ് ചെയ്യാം?

ഗൂഗിള്‍ അക്കൗണ്ട് എങ്ങനെ ഡിലീറ്റ് ചെയ്യാം?

1. Account.google.com എന്നലേക്ക് പോവുക.

2. നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് വിവരങ്ങള്‍ നല്‍കി സൈന്‍ ഇന്‍ ചെയ്യുക.

3. അക്കൗണ്ട് മുന്‍ഗണനകള്‍ (Account Preferences) എന്നതിലേക്ക് പോവുക> നിങ്ങളുടെ അക്കൗണ്ട് അല്ലെങ്കില്‍ സേവനങ്ങള്‍ ഇല്ലാതാക്കുക.

4. അടുത്ത സ്‌ക്രീനില്‍, ഡിലീറ്റ് ഗൂഗിള്‍ അക്കൗണ്ട്, ഡാറ്റ എന്നത് തിരഞ്ഞെടുക്കുക.

5. നിങ്ങളുടെ യൂസര്‍നേമിനും പാസ്‌വേഡിനും ഗൂഗിള്‍ നിങ്ങളെ പ്രേരിപ്പിക്കും.

6. ഡിലീറ്റ് സ്ഥിരീകരിച്ചതായി ഒരു ഇമെയില്‍ നിങ്ങള്‍ക്കു ലഭിക്കും.

7. പ്രക്രിയ പൂര്‍ത്തിയാക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഗൂഗിളിന്റെ ഏറ്റവും പുതിയ വാര്‍ത്ത
 

ഗൂഗിളിന്റെ ഏറ്റവും പുതിയ വാര്‍ത്ത

സിലിക്കണ്‍ വാലിയിലെ ആസ്ഥാനത്തിനു പുറത്തേക്ക് ആയിക്കണക്കിന് ആളുകളെ ഗൂഗിള്‍ ജോലിക്കെടുക്കുന്നു. ഈ വര്‍ഷം ഗൂഗിള്‍ അഞ്ച് ഡാറ്റ സെന്ററുകള്‍ കൂടി നിര്‍മ്മിക്കും. വലിയൊരു വ്യാപനത്തിനാണ് ഗൂഗിള്‍ പദ്ധതിയിടുന്നതെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫേസ്ബുക്ക്, ആപ്പിള്‍, ആമസോണ്‍ തുടങ്ങിയ കമ്പനികളും വ്യവസായം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയാണെന്നും കൂടുതല്‍ ജീവനക്കാരെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ പദ്ധതിയിടുകയാണെന്നുമുളള വാര്‍ത്തകള്‍ വന്നതിനു പിന്നാലെയാണ് ഗൂഗിളിന്റെ ഈ പുതിയ പ്രഖ്യാപനം.

നോക്കിയ 3310 4ജിയെ കുറിച്ച് അറിഞ്ഞാല്‍ വാങ്ങാതിരിക്കില്ല, സത്യം!!നോക്കിയ 3310 4ജിയെ കുറിച്ച് അറിഞ്ഞാല്‍ വാങ്ങാതിരിക്കില്ല, സത്യം!!

Best Mobiles in India

Read more about:
English summary
If you don't want your Gmail address and emails anymore, you can remove them from your Google Account. Deleting them won't delete your entire Google Account.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X